കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിത അംബാനിക്ക് വൈ കാറ്റഗറി സുരക്ഷ, ഭര്‍ത്താവ് മുകേഷിന് ഇസഡ് കാറ്റഗറി സുരക്ഷ വേറെ!

  • By Muralidharan
Google Oneindia Malayalam News

മുംബൈ: വ്യവസായ ഭീമന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്ക് ഇനി മുതല്‍ വി വി ഐ പി സുരക്ഷ. നിത അംബാനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന കേന്ദ്ര സുരക്ഷാസേനയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ നീക്കം. വൈ കാറ്റഗറി സുരക്ഷയാണ് 52 കാരിയായ നിത അംബാനിക്ക് ലഭിക്കുക. ഇവരുടെ സുരക്ഷാ കാര്യങ്ങള്‍ നോക്കാന്‍ ആയുധധാരികളായ പത്ത് സി ആര്‍ പി എഫ് കമാന്‍ഡോകള്‍ കൂടെയുണ്ടാകും.

<strong> പാടത്ത് പണി.. വരമ്പത്ത് കൂലി.. പേടി മാറാന്‍ ഏലസ്സും... കോടിയേരിയെ ട്രോളന്മാര്‍ വെറുതെ വിടുമോ?</strong> പാടത്ത് പണി.. വരമ്പത്ത് കൂലി.. പേടി മാറാന്‍ ഏലസ്സും... കോടിയേരിയെ ട്രോളന്മാര്‍ വെറുതെ വിടുമോ?

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് ഇപ്പോള്‍ത്തന്നെ ഇസഡ് കാറ്റഗറി സുരക്ഷയുണ്ട്. 2013ലാണ് മുകേഷ് അംബാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇതിന് പുറമേയാണ് നിത അംബാനിക്ക് വൈ കാറ്റഗറി സുരക്ഷ അനുവദിച്ചിരിക്കുന്നത്. കേന്ദ്ര അഭ്യന്തരമന്ത്രാലയമാണ് നിത അംബാനിക്ക് സുരക്ഷ അനുവദിച്ചിരിക്കുന്നത്. സുരക്ഷാ സംവിധാനത്തിനുള്ള മുഴുവന്‍ ചെലവും നിത അംബാനി തന്നെ വഹിക്കേണ്ടിവരും എന്നാണ് അറിയുന്നത്.

nitaambani

ഫോബ്‌സിന്റെ 2016 ലെ പട്ടിക പ്രകാരം ഏഷ്യയിലെ ഏറ്റവും കരുത്തയായ വ്യവസായിയാണ് നിത അംബാനി. ഐ എം ജി റിലയന്‍സ് അധ്യക്ഷയാണ് ഇവര്‍. ഐ പി എല്ലിലെ ഗ്ലാമര്‍ ടീമുകളിലൊന്നായ മുംബൈ ഇന്ത്യന്‍സിന്റെ ഉടമയുമാണ്. ഇന്ത്യന്‍ ഫുട്‌ബോള്‍ സൂപ്പര്‍ ലീഗിലും സജീവമാണ് നിത അംബാനി. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ വനിത കൂടിയാണ് 52 കാരിയായ നിത.

English summary
After Reliance Industries Limited Chairman Mukesh Ambani was accorded a 'Z' category security a few years ago, the government has now granted 'Y' category security cover of armed CRPF commandos to his wife Nita Ambani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X