കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവിപാറ്റ്: വോട്ടെണ്ണലിന് നിലവിലെ സ്ഥിതി അനുയോജ്യമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍

Google Oneindia Malayalam News

ദില്ലി: VVPAT സ്ലിപ്പുകളുടെ എണ്ണുന്ന കാര്യത്തില്‍ ഇപ്പോഴത്തെ രീതി വളരെ അനുയോജ്യമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. വിവിപാറ്റുകള്‍ പോളിംഗ് ബൂത്തില്‍ നിന്നും എണ്ണുന്ന നിലവിലുള്ള റാന്‍ഡം കൗണ്ടിംഗ് രീതി മതിയെന്ന് പാനല്‍ ന്യായീകരിച്ചു. ഭാവിയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി, സ്വതന്ത്രവും ന്യായവുമായ രീതിയില്‍ വോട്ടെടുപ്പ് നടത്താന്‍ നിയമസഭാ മണ്ഡലത്തിലെ ഒരു ബൂത്തില്‍ നിന്ന് ക്രമരഹിത സാമ്പിള്‍ സര്‍വേകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാന്‍ മാര്‍ച്ച് 25 ന് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

1

'തല്‍ക്ഷണ പരാതികളില്‍ ഉയര്‍ന്നുവരുന്ന തിരഞ്ഞെടുപ്പു പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി നടപടി സ്വീകരിക്കുന്നതില്‍ തീരുമാനങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ 21 പ്രതിപക്ഷ നേതാക്കള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി, നിലവിലുള്ള അവസ്ഥയില്‍ മാറ്റം വരുത്തുന്നതിന് യാതൊരു കാരണവുമുണ്ടാക്കുന്നില്ലെന്നും കമ്മീഷന്‍ അറിയിച്ചു.

നിലവിലെ രീതിയനുസരിച്ചാണ് കഴിഞ്ഞ കുറേ കാലങ്ങളായി തിരഞ്ഞെടുപ്പ് തുടരുന്നതെന്നും ഏറ്റവും യോജിച്ച രീതി ഇതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പാനല്‍ അംഗങ്ങള്‍ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ ഒരു പോളിംഗ് ബൂത്തിലും ഒരു ലോക്‌സഭാ മണ്ഡലത്തില്‍ ഒരോ മണ്ഡലത്തിലെ പോളിങ് ബൂത്തിലും വിവിപാറ്റുകള്‍ എണ്ണാനാണ് ഇപ്പോഴത്തെ രീതിയനുസരിച്ച് തീരുമാനിച്ചിരിക്കുന്നത്.

അടുത്ത മാസം നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഓരോ നിയമസഭാ മണ്ഡലത്തിലും വോട്ടിംഗ് മെഷീനുകളിലെ കുറഞ്ഞത് 50 ശതമാനം വിവിപാറ്റുകളെങ്കിലും എണ്ണണമെന്ന 21 പ്രതിപക്ഷ നേതാക്കളുടെ ഹരജിയെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

രാഹുല്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കും... പ്രവര്‍ത്തകരുടെ വികാരം ന്യായമെന്ന് പ്രതികരണംരാഹുല്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കും... പ്രവര്‍ത്തകരുടെ വികാരം ന്യായമെന്ന് പ്രതികരണം

English summary
election commision on vvpat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X