കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍; വിവിപാറ്റ് ആദ്യം എ​ണ്ണില്ല

Google Oneindia Malayalam News

ദില്ലി: വോട്ടെണ്ണുമ്പോള്‍ വിവി പാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. വോട്ടിങ് യന്ത്രങ്ങള്‍ ആദ്യം എണ്ണിയതിന് ശേഷം മാത്രം വിവി പാറ്റുകള്‍ എണ്ണിയാല്‍ മതിയെന്ന് ദില്ലിയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം തീരുമാനിക്കുകയായിരുന്നു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുനില്‍ അറോറ, അശോക് ലവാസ, സൂശീല്‍ ചന്ദ്ര എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

<strong> സിദ്ദീഖ് തിയേറ്ററില്‍ അപമര്യാദയായി പെരുമാറി; നടനെതിരെ വെളിപ്പെടുത്തലുമായി യുവനടി </strong> സിദ്ദീഖ് തിയേറ്ററില്‍ അപമര്യാദയായി പെരുമാറി; നടനെതിരെ വെളിപ്പെടുത്തലുമായി യുവനടി

വിവി പാറ്റുകള്‍ ആദ്യം എണ്ണിയാല്‍ ഫലസൂചന വൈകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അദ്യം വിവി പാറ്റുകള്‍ എണ്ണിയാല്‍ അന്തിമ ഫലപ്രഖ്യാപനം ദിവസങ്ങള്‍ വൈകും. അതിനാല്‍ പ്രതിപക്ഷത്തിന്‍റെ ആവശ്യം പ്രായോഗികമല്ലെന്ന് വിലയിരുത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ സമ്പൂര്‍ണ്ണ യോഗം മുന്‍നിശ്ചയപ്രകാരം തന്നെ വോട്ടെണ്ണല്‍ നടത്തുമെന്നും അറിയിച്ചു.

ഇടത് കോട്ടകള്‍ തകര്‍ന്നടിയും; യുഡിഎഫ് 17 സീറ്റുകള്‍ വരെ നേടും, ബിജെപിക്ക് സീറ്റ് ഉറപ്പില്ല

 vvpat

വോട്ടിങ് മെഷീനുകളുടെ സുരക്ഷ ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടപ്പോഴായിരുന്നു വിവി പാറ്റുകള്‍ ആദ്യം എണ്ണണമെന്ന ആവശ്യം ഉന്നയിച്ചത്. ആദ്യം വിവിപാറ്റ് രസീതുകൾ എണ്ണണമെന്നും അതും വോട്ടുകളുമായി ഒത്തുപോയില്ലെങ്കിൽ ആ മണ്ഡലത്തിലെ എല്ലാ വിവിപാറ്റുകളും എണ്ണി വോട്ടുകളുമായി ഒത്തുനോക്കണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം.

English summary
vvpat: ec denied the demand of opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X