വ്യാപം കേസ് ഒരു പ്രേതകഥയോ?
രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഒരു കുറ്റ കൃത്യം. ഏറ്റവും പ്രതികളുള്ള കുംഭകോണമായി മാറുകയാണ് വ്യാപം കേസ് .ഒരു പ്രേതകഥപോലെ 48 ദുരൂഹമരണങ്ങള്‍. 48 മണിക്കൂറിനിടെ 3 മരണങ്ങള്‍ ഇതൊരു പ്രേതകഥയാണോ എന്നു പോയും ചിന്തിച്ചു പോവും
ബിജെപി സര്‍ക്കാറിനെ പിടിച്ചുലച്ച കുംഭകോണത്തിലെ പ്രതികളും സാക്ഷികളും ജയിലിലും പുറത്തും മരിച്ചുവീഴുന്നതിനിടയിലാണ് കേസ് അന്വേഷിച്ചവരിലേക്കും ദുരൂഹമരണങ്ങളുടെ കൈ നീളുകയാണ് നാളെ ആരു കൊല്ലപ്പെടും എന്ന് പറയാന്‍ കഴിയാത്ത അവസ്ഥ.

വാര്‍ത്തകള്‍ പുറത്തുവരുന്നത്
2013 ലാണ് വ്യാപം അഴിമതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ചുരുളഴിയുന്നത്
ഡോക്ടര്‍ ആനന്ദ് റായി വ്യാപം നടത്തുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ചില ക്രമക്കേടുകള്‍ ഉണ്ടെന്ന ആരോപണങ്ങളുമായി രംഗത്തു വന്നത്തോടെയാണ് വ്യാപം അഴിമതിയുടെ ചുരുളുകളഴിയുന്നത്.

അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍
ജൂണ്‍ 26 ന് വ്യാപം കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കേസില്‍ പ്രതികളായുള്ള 2,400 പേരില്‍ 23 പേര്‍ അസ്വാഭാവികമായി മരണപ്പെട്ടു.

മരണ കാരണം
ഈ 48 പേരുടെയും മരണകാരങ്ങളില്‍ പലതും റോഡപകടങ്ങളാണ്, ചിലത് ആത്മഹത്യ. കാന്‍സര്‍ വരെ മരണകാരണമായിട്ടുണ്ട്

മാധ്യമപ്രവര്‍ത്തകന്റെ മരണവും ദുരൂഹം
വ്യാപം നിയമന അഴിമതിയെപ്പറ്റി നിര്‍ണായക റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ട മാധ്യമപ്രവര്‍ത്തകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ആജ് തക് ചാനലലിലെ റിപ്പോര്‍ട്ടറായ അക്ഷയ് സിംഗാണ് ഹൃദയാഘാതത്തെത്തുടര്‍ന്നാണ് സിംഗ് മരിച്ചത്.

ഡോ. അരുണ്‍ ശര്‍മ്മ
ജബല്‍പൂര്‍ എന്‍എസ് മെഡിക്കല്‍ കോളജിലെ ഡീന്‍ ഡോ. അരുണ്‍ ശര്‍മ്മയെയും ദുരൂഹ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായി. നിയമന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് സഹായങ്ങള്‍ ചെയ്തുകൊടുത്തയാളാണ് ഡോ ശര്‍മ്മ

ഏററവും ഒടുവില്‍ അനാമിക
മധ്യപ്രദേശിലെ സാഗര്‍ പൊലീസ് അക്കാദമിയില്‍ ഇന്‍സ്‌പെക്ടര്‍ ട്രെയിനി അനാമിക കുശ്വാഹയെയാണ് മരിച്ച നിലയില്‍ കണ്ടത്തെിയത്.വ്യാപം നിയമനതട്ടിപ്പിലൂടെയാണ് അനാമിക ജോലി തരപ്പെടുത്തിയതെന്ന് ആരോപണമുയര്‍ന്നിരുന്നു.












Click it and Unblock the Notifications