വീണ്ടും വ്യാപം മരണം; വിചാരണയ്ക്ക് തൊട്ടുമുന്‍പ് പ്രതി മരിച്ച നിലയില്‍
മധ്യപ്രദേശിലെ കുപ്രസിദ്ധമായ വ്യാപം തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി മരിച്ച നിലയില്‍
ഭോപാല്‍: മധ്യപ്രദേശിലെ കുപ്രസിദ്ധമായ വ്യാപം തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി മരിച്ച നിലയില്‍. കേസിലെ പ്രതിയും ഡോക്ടറുമായ പ്രവീണ്‍ യാദവ് ആണ് മരിച്ചത്. മൊറേന ജില്ലയിലെ മഹാരാജ്പൂര് ഗ്രാമവാസിയാണ് പ്രവീണ്‍. ഗ്വാളിയോറിലെ ജിആര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും 2008ലാണ് പ്രവീണ്‍ പരീക്ഷ പാസായി പുറത്തിറങ്ങിയത്.
വ്യാപം കേസില്‍ 2012ലാണ് ഉള്‍പ്പെടുന്നത്. മെഡിക്കല്‍ പരീക്ഷ പാസാകാനായി പണം നല്‍കിയെന്നാണ് കേസ്. ഈ കേസ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബല്‍പൂര്‍ ബഞ്ചില്‍ വിചാരണ നടക്കാനിരിക്കെയാണ് പ്രവീണ്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പ്രവീണ്‍ ഏറെ നാളായി വിഷാദത്തിലായിരുന്നെന്ന് ബന്ധുക്കള്‍ അറിയിച്ചു.

വ്യാപം കേസില്‍ ഉള്‍പ്പെട്ടതിനാല്‍ കരിയര്‍ തകര്‍ന്നുപോകുമെന്നായിരുന്നു പ്രവീണിന്റെ ഭയം. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യ കണ്ടതില്‍വെച്ച് ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണ് വ്യാപം. രാഷ്ട്രീയക്കാരും വന്‍കിട മാഫിയകളും ഉള്‍പ്പെടെ ഏതാണ്ട് 2,000ത്തോളം പേര് ഈ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ടവരുടെ ദുരൂഹ മരണങ്ങള് സംഭവത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചു. ഇതുവരെ പത്തുപേര്‍ റോഡപകടത്തില്‍പ്പെട്ടു മരിച്ചിട്ടുണ്ട്. നാലു പേര് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ പ്രൊഫഷണല്‍ പരീക്ഷയില്‍ വ്യാപകമായി ക്രമക്കേട് നടന്നതാണ് വ്യാപം അഴിമതി. വലിയൊരു മാഫിയയുടെ ഇടപെടലിലൂടെ ഒട്ടേറെ വിദ്യാര്‍ഥികള്‍ മെഡിക്കല്‍ യോഗ്യത നേടിയിരുന്നു. സംഭവത്തില്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications