വ്യാപം കേസ് അന്വേഷിക്കാന്‍ 40 അംഗ സിബിഐ സംഘം ഭോപാലില്‍
ഭോപാല്‍: വ്യാപം കുംഭകോണക്കേസ് അന്വേഷിക്കാന്‍ 40 അംഗ സിബിഐ ഉദ്യോഗസ്ഥ സംഘം ഭോപാലില്‍ എത്തി. കേസ് അന്വേഷണം സുപ്രീം കോടതി കഴിഞ്ഞ ദിവസമാണ് സിബിഐയ്ക്ക് വിട്ടത്. ഏതാണ്ട് 40ല്‍ അധികം പേര്‍ കേസുമായി ബന്ധപ്പെട്ട് ദുരൂഹമായി മരിച്ചതിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്.
രണ്ടായിരത്തോളം പേര്‍ പ്രതികളായ കേസ് സിബിഐയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കേസുകളില്‍ ഒന്നായി മാറാന്‍ സാധ്യതയുണ്ട്. നിലവില്‍ ഹൈക്കോടതി നിരീക്ഷണത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചു വരുന്നത്. എന്നാല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കേസില്‍ ബന്ധമുണ്ടെന്ന ആരോപണം ശക്തമായതോടെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. '

ഭോപാലിലെത്തിയ സിബിഐ സംഘം കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണത്തലവനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനമെങ്ങും വ്യാപിച്ചു കിടക്കുന്ന കേസ് അന്വേഷണം സിബിഐയ്ക്ക് പിടിപ്പത് പണിയുണ്ടാക്കും. ഒട്ടേറെ സര്‍ക്കാര്‍ ജോലികള്‍ക്കും പ്രൊഫണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമായി കോഴ നല്‍കി പ്രവേശനം ഉറപ്പാക്കിയെന്നതാണ് കേസ്.
രണ്ടായിരത്തോളം പേരാണ് കേസുമായി ബന്ധപ്പെട്ട് ഇതുവരെയായി അറസ്റ്റിലായത്. ഇവരില്‍ ഭൂരിഭാഗം പേരും ഉദ്യോഗാര്‍ഥികളുടെ, അല്ലെങ്കില്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ്. രാഷ്ട്രീയ ഉദ്യോഗസ്ഥ തലങ്ങളില്‍ 2000 കോടിയോളം രൂപ കൈക്കൂലി ഇനത്തില്‍ മറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. കേസില്‍ സുപ്രധാന സാക്ഷികള്‍ ആകേണ്ടവര്‍ ഇതിനകം കൊല്ലപ്പെട്ടുകഴിഞ്ഞു. പല സാക്ഷികളും ഭീഷണിയിലാണ് ജീവിക്കുന്നത്.












Click it and Unblock the Notifications