ചൗഹാന്റെ ഉപതിരഞ്ഞെടുപ്പ് ഫോര്‍മുല പൊളിഞ്ഞു... കളത്തിലിറങ്ങി പഴയ ശത്രു, സിന്ധ്യയ്ക്കും ചലഞ്ച്!!
ഭോപ്പാല്‍: സിന്ധ്യ ഗ്രൂപ്പിനെ തൃപ്തിപ്പെടുത്താനായി ശിവരാജ് സിംഗ് ചൗഹാന്‍ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സ് വന്‍ തിരിച്ചടിയുണ്ടാക്കുന്നു. സിന്ധ്യ ഗ്രൂപ്പ് പത്ത് മന്ത്രിസ്ഥാനമാണ് ചോദിക്കുന്നത്. എന്നാല്‍ ചൗഹാന്‍ മന്ത്രിസഭ തന്നെ രൂപീകരിക്കാതെ മുന്നോട്ട് പോവുകയാണ്. മധ്യപ്രദേശിന് ഇത്തരമൊരു സാഹചര്യം മുമ്പ് നേരിട്ട് പരിചയമില്ല. ചൗഹാന് മെഡിക്കല്‍ മേഖലയെ ഏകോപിപ്പിക്കുന്നതില്‍ അത്ര നല്ല മികവുമില്ല.
കോണ്‍ഗ്രസ് പ്രതീക്ഷിച്ച പോലെ വ്യാപം കേസിലെ വിസില്‍ ബ്ലോവര്‍ ആനന്ദ് റായ് കളത്തില്‍ ഇറങ്ങിയിരിക്കുകയാണ്. ചൗഹാന്റെ ഉപതിരഞ്ഞെടുപ്പ് തന്ത്രം എന്താണെന്നും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ ബിജെപി ഭരണകാലത്ത് ചൗഹാന്റെ പേരില്‍ ഉയര്‍ന്ന ഏറ്റവും വലിയ അഴിമതിയായിരുന്നു വ്യാപം. ഇത് പുറത്തുകൊണ്ടുവന്നത് ആനന്ദ് റായിയാണ്. സംസ്ഥാനത്ത് ചൗഹാന്റെ മുഖ്യ ശത്രുവായിട്ടാണ് റായ് അറിയപ്പെടുന്നത്.

ചൗഹാന്റെ ടെക്‌നിക്ക്
രാഷ്ട്രീയത്തില്‍ തന്ത്രങ്ങളും ആശാനെന്നാണ് ബിജെപി നേതാക്കള്‍ ശിവരാജ് സിംഗ് ചൗഹാനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ മധ്യപ്രദേശില്‍ ഇത്തവണ എല്ലാ അര്‍ത്ഥത്തിലും ചൗഹാന്‍ പരാജയമായിരിക്കുകയാണ്. ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത് തന്നെ നോക്കാം. ഇത് സിന്ധ്യ ഗ്രൂപ്പിനെ സോപ്പിടാനായി ഉണ്ടാക്കിയതാണ്. മുന്‍ ആരോഗ്യ മന്ത്രി തുളസി സിലാവത്തും ഈ ടീമിലുണ്ട്. ചൗഹാന് ആരോഗ്യ മേഖലയെ കുറിച്ച് കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാണ് സിലാവത്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. വിമതരായ. 21 പേരും ഈ ടീമിലുണ്ട്. അധ്യക്ഷന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മയും. മൊത്തത്തില്‍ ചൗഹാന് എന്താണ് ചെയ്യേണ്ടിയിരുന്നതെന്ന് അറിയില്ല.

കോണ്‍ഗ്രസ് ആയിരുന്നെങ്കില്‍....
കോണ്‍ഗ്രസ് ആയിരുന്നെങ്കില്‍ ദേശീയ ടീമിന്റെ വലിയൊരു പിന്തുണ കമല്‍നാഥിന് ലഭിക്കുമായിരുന്നു. സംസ്ഥാനങ്ങളില്‍ നിന്ന് വളണ്ടിയര്‍മാര്‍ കൃത്യമായി രംഗത്തുണ്ട്. നിത്യേന കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് സോണിയാ ഗാന്ധി റിപ്പോര്‍ട്ട് തേടുന്നുണ്ട്. ഒരുപക്ഷേ മരുന്ന് പരീക്ഷണത്തില്‍ വരെ മധ്യപ്രദേശ് ഈ അവസരത്തില്‍ നിന്നേനെ. ആരോഗ്യ മേഖലയില്‍ കമല്‍നാഥിന് കുറച്ച് കൂടി അറിവുണ്ടായിരുന്നു. സംസ്ഥാനത്തെ ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും എതൊക്കെ മേഖലയില്‍ കഴിവുള്ളവരാണെന്ന് കമല്‍നാഥിന് അറിയാം. പ്രവര്‍ത്തന സമയത്തിലും അദ്ദേഹം ചടങ്ങള്‍ കൊണ്ടുവരുമായിരുന്നു. എന്നാല്‍ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം ഇപ്പോള്‍ മധ്യപ്രദേശില്‍ വര്‍ധിച്ച് വരികയാണ്.

പഴയ വില്ലന്‍
ചൗഹാന്റെ ശത്രുവായ ആനന്ദ് റായ് ഈ അവസരത്തില്‍ കളത്തിലിറങ്ങിയിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പില്‍ ജയിക്കാനായിട്ടുള്ള പ്ലാനാണ് ടാസ്‌ക് ഫോഴ്‌സെന്ന് അദ്ദേഹം വെളിപ്പെടുത്തി. പിഎസ്എം വിഭാഗം ഡോക്ടര്‍ സഞ്ജയ് ദീക്ഷിത് അടക്കമുള്ള ഡോക്ടര്‍മാരാണ് ചൗഹാന്റെ ടീമിലുള്ളത്. ഇവരൊക്കെ രാഷ്ട്രീയം നോക്കിയാണ് ടീമില്‍ വന്നതെന്ന് റായ് പറഞ്ഞു. അതേസമയം മുന്‍ ആരോഗ്യ മന്ത്രി തുളസീറാം സിലാവത്ത് അടക്കം മോശം ട്രാക്ക് റെക്കോര്‍ഡുള്ളവരാണ് ഈ ടീമിലുള്ളത്. സിന്ധ്യ ടീമിലുള്ള മന്ത്രിമാരെല്ലാം ജനപ്രിയരല്ലാത്തതിന് കാരണം ഇവരുടെ മോശം ട്രാക്ക് റെക്കോര്‍ഡാണ്. റായ് വിവിധ മേഖലകളില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ഇത് ചൗഹാനെ അലട്ടുന്നുണ്ട്.

സിന്ധ്യക്കും ഐഡിയയില്ല
സിന്ധ്യയെ പ്രവര്‍ത്തന മേഖലയില്‍ ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല. ബിജെപിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പോലും അദ്ദേഹം സജീവമല്ല. ഇതുവരെ 604 കേസുകളാണ് മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തത്. 43 മരണങ്ങളും രേഖപ്പെടുത്തി. ഇതില്‍ 32 എണ്ണം ഇന്‍ഡോറില്‍ മാത്രമാണ്. അതേസമയം കോണ്‍ഗ്രസിന് കൊറോണ വ്യാപനത്തെ തടയാന്‍ സാധിച്ചില്ലെന്നാണ് ബിജെപി ഉന്നയിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കമല്‍നാഥ് നേരത്തെ ആശുപത്രികളില്‍ തുടങ്ങിയിരുന്നു. എന്നാല്‍ ബിജെപി ഇത് പൊളിക്കുകയാണ് ചെയ്തത്.

സഹായം ഇങ്ങനെ
കോണ്‍ഗ്രസിനെ വര്‍ഷങ്ങള്‍ക്ക് ശേഷം മധ്യപ്രദേശില്‍ അധികാരത്തിലെത്തിച്ചത് ആനന്ദ് റായിയാണ്. കോണ്‍ഗ്രസുമായി നല്ല ബന്ധത്തിലായിരുന്നു റായ്. 2013ലാണ് ഈ അഴിമതി നടന്നത്. മധ്യപ്രദേശ് വിദ്യാഭ്യാസ ബോര്‍ഡിലെ റിക്രൂട്ട്‌മെന്റ് തട്ടിപ്പും അതിനായി നടന്ന പരീക്ഷയുമായിരുന്നു പ്രധാനമായി ആരോപണ വിധേയമായത്. ഇതാണ് റായി പുറത്തുകൊണ്ടുവന്നത്. 23 പേരാണ് ഈ കേസുമായി ബന്ധപ്പെട്ട് മരിച്ചത്. ചൗഹാനെ അധികാരത്തില്‍ നിന്ന് താഴെയിറക്കിയത് വ്യാപം കേസായിരുന്നു. ബിജെപിയുടെ നോട്ടപ്പുള്ളിയായിരുന്നു റായ്.

ബിജെപിയില്‍ കല്ലുകടി
ചൗഹാനെതിരെ ബിജെപിയില്‍ തന്നെ പടയൊരുക്കം ആരംഭിച്ചിരിക്കുകയാണ്. ചൗഹാന്‍ മന്ത്രിമാരെ നിയമിക്കാത്തത് ക്രെഡിറ്റ് ഒറ്റയ്ക്ക് അടിക്കാനാണെന്ന് നേതാക്കള്‍ ആരോപിക്കുന്നു. ആരോഗ്യ മന്ത്രിയെ പോലും ഇതുവരെ നിയമിച്ചിട്ടില്ല. ഏപ്രില്‍ 15ന് ശേഷം മന്ത്രിമാരെ നിയമിക്കുമെന്നായിരുന്നു ചൗഹാന്‍ ഇടഞ്ഞവരെ അറിയിച്ചത്. എന്നാല്‍ ബിജെപിയുടെ ദേശീയ നേതൃത്വം ചൗഹാന്റെ ആവശ്യം കേട്ടതായി പോലും ഭാവിച്ചിട്ടില്ല. ഇതോടെ നേതാക്കളുടെ കണ്ണില്‍ ചൗഹാന്‍ വില്ലനായിരിക്കുകയാണ്. യെഡിയൂരപ്പയുടെ അതേ അവസ്ഥയാണ് ചൗഹാനും നേരിടുന്നത്.

നാല് മന്ത്രിമാര്‍ വേണം
മധ്യപ്രദേശില്‍ ഇപ്പോള്‍ നാല് മന്ത്രിമാര്‍ എന്ത് കൊണ്ടും അത്യാവശ്യമാണ്. ആരോഗ്യ, ധനകാര്യം, ആഭ്യന്തരം, പൊതുമരാമത്ത് വകുപ്പുകള്‍ കാര്യങ്ങളെ നിയന്ത്രിക്കാന്‍ അത്യാവശ്യമാണ്. ചൗഹാന്‍ എല്ലാ ഡോക്ടര്‍മാരും ഉദ്യോഗസ്ഥരുമായി ഒറ്റയ്ക്ക് ഡീല്‍ ചെയ്യുന്നുണ്ട്. പ്രധാനമായും മെഡിക്കല്‍ ഉപകരണങ്ങളുടെ ഇടിവാണ് മധ്യപ്രദേശില്‍ ഉള്ളത്. ഇത് ദേശീയ നേതൃത്വത്തെ അറിയിക്കാന്‍ ചൗഹാന് സാധിക്കുന്നില്ല. പല നേതാക്കള്‍ക്കും സ്വന്തം മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ ചൗഹാനെ അറിയാക്കാന്‍ സാധിക്കുന്നില്ല. ഇക്കാര്യങ്ങള്‍ അദ്ദേഹം കേള്‍ക്കാനും തയ്യാറല്ല.

കോണ്‍ഗ്രസിന്റെ പ്രതീക്ഷ
ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ബിജെപി നേരിടേണ്ടി വരുമെന്ന് കമല്‍നാഥിന് ഉറപ്പാണ്. എംഎല്‍എമാരോട് അതത് മണ്ഡലങ്ങളില്‍ അവശ്യ സാധനങ്ങള്‍ കൃത്യമായി എത്തിക്കാനാണ് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്. ഭക്ഷണവും പണവും ലഭിച്ചാല്‍ മാത്രമേ വോട്ടര്‍മാരില്‍ അത് സ്വാധീനമുണ്ടാകൂ. മരുന്നും ആരോഗ്യ സംബന്ധമായ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ കൈവശമാണ്. ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിന് ഉന്നയിക്കാനുള്ളതാണ്. അതേസമയം സിന്ധ്യ ഗ്രൂപ്പിന്റെ അത്യാഗ്രഹങ്ങള്‍ സര്‍ക്കാരിന്റെയും ചൗഹാന്റെയും അന്തകനാവുമെന്നാണ് കമല്‍നാഥ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications