കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരിയുടെ കൊലപാതകത്തില്‍ ട്വിസ്റ്റ്...... പേരില്ലാത്ത സംഘടനയ്ക്ക് ബന്ധം, കുറ്റസമ്മതവുമായി പരശുറാം!!

ഗൗരിക്ക് നേരെ വെടിയുതര്‍ത്തത് പരശുറാമെന്ന് പോലീസ്

Google Oneindia Malayalam News

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ വമ്പന്‍ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പരശുറാം വാഗ്മാരെ തന്നെയാണെന്ന് കൊലയാളിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പുതിയൊരു സംഘടയിലേക്കും ഇയാളുടെ മൊഴി വിരള്‍ ചൂണ്ടുന്നുണ്ട്. പേരില്ലാത്ത ഈ തീവ്രഹിന്ദുത്വ സംഘടനയാണ് എല്ലാ നീക്കങ്ങളും നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നേരത്തെ നേരത്തെ സനാഥന്‍ സന്‍സ്തയ്ക്ക് മാത്രമല്ല മറ്റൊരു തീവ്ര ഹിന്ദുത്വ സംഘടനയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് മുഖ്യപ്രതി നവീന്‍ കുമാര്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

ഹിന്ദുത്വ വിരുദ്ധ നിലപാടുകളുടെ പേരിലാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. അതേസമയം ഹിന്ദു ജനജാഗ്രതി സമിതിയുടെ പ്രമുഖ നേതാവ് ഗൗരിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘം നേരത്തെ പറഞ്ഞിരുന്നത്.അതേസമയം ഗോവിന്ദ് പന്‍സാരെയെയും എംഎം കല്‍ബുര്‍ഗിയെയും കൊല്ലാന്‍ ഉപയോഗിച്ച അതേ ആയുധമാണ് ഗൗരിയെയും കൊല്ലാന്‍ ഉപയോഗിച്ചതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കുറ്റം സമ്മതിച്ചു....

കുറ്റം സമ്മതിച്ചു....

ഗൗരിയെ വെടിവച്ച് കൊലപ്പെടുത്തിയ പരശുറാം വാഗ്മറെയാണെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യം ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അറസ്റ്റിലായ ആറുപേരിലൊരാളാണ് പരശുറാം. ഫോറന്‍സിക് പരിശോധനാ ഫലത്തില്‍ പരശുറാമാണ് ഗൗരിക്ക് നേരെ വെടിവെച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. അതേസമയം കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഇക്കാര്യം വലിയ തിരിച്ചടിയാവുമോയെന്ന ഭയത്തിലാണ് പോലീസ്. അതേസമയം ഒളിഞ്ഞുകിടക്കുന്ന രഹസ്യങ്ങള്‍ ഈ കേസിലുണ്ടെന്നാണ് പോലീസ് പറയുന്നത്.

ശ്രീരാമസേന രംഗത്ത്

ശ്രീരാമസേന രംഗത്ത്

പരശുറാമിനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ ശ്രീരാമസേന രംഗത്തെത്തിയിട്ടുണ്ട്. പരശുറാം നിരപരാധിയാണെന്നാണ് ഇവര്‍ സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തുന്നത്. വമ്പന്‍ പിന്തുണയും ഇതിന് ലഭിക്കുന്നുണ്ട്. തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ ഒന്നടങ്കം ഇതിനെ പിന്തുണച്ച് പ്രകോപനപരമായ പ്രസ്താവനകള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. അതേസമയം പരശുറാമിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ നടത്തുന്ന ധനസഹായ ഫണ്ടിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഇതെല്ലാം വ്യക്തമാക്കുന്നത് തീവ്ര ഹിന്ദുത്വ സംഘടനകളുടെ പൊതു ശത്രുവായിരുന്നു ഗൗരി ലങ്കേഷെന്നാണ്.

പേരില്ലാത്ത സംഘടന....

പേരില്ലാത്ത സംഘടന....

പല തീവ്ര ഹിന്ദുത്വ സംഘടനകളില്‍ നിന്നായിട്ടുള്ളവര്‍ ചേര്‍ന്ന രൂപീകരിച്ച പേരില്ലാത്ത സംഘടന ഇത്തരം മൃഗീയ കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായിട്ട് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് അഞ്ച് സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഗ്യാങ്ങുണ്ടെന്ന് പോലീസ് പറയുന്നു. മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഇവരുടെ പ്രവര്‍ത്തനം. എന്നാല്‍ ഉത്തര്‍പ്രദേശുമായി ഇവര്‍ ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. ഈ സംഘടനയാണ് ആയുധങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ എത്തിച്ച് നല്‍കുന്നത്. ശത്രുക്കളെ ഇല്ലാതാക്കാന്‍ ഇവര്‍ രൂപീകരിച്ച സംഘടനയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

നിയമസഹായം....

നിയമസഹായം....

പ്രതികള്‍ക്ക് സംഘപരിവാര്‍ സംഘടനകള്‍ എല്ലാവിധത്തിലുള്ള നിയമസഹായവും നല്‍കുന്നുണ്ട്. പ്രമുഖ അഭിഭാഷകരെ വരെ ഇതിനായി ഏര്‍പ്പാടാക്കുന്നുണ്ട്. ശ്രീരാമസേനയുടെ വനിതാ വിംഗും പ്രതികള്‍ക്ക് വേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്. മഞ്ചാലേശ്വരി തൊനാശ്യാല്‍ എന്ന പ്രമുഖ നേതാവ് പ്രകോപനപരമായ പ്രസ്താവനകളും നടത്തിയിട്ടുണ്ട്. ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇനിയുണ്ടായാല്‍ ഗൗരി ലങ്കേഷിന്റെ ഗതി എല്ലാവര്‍ക്കും വരുമെന്നാണ് ഇവരുടെ ഭീഷണി. പരശുറാം വാഗ്മാരെയെ പോലുള്ള നൂറുകണക്കിന് ആളുകള്‍ തങ്ങള്‍ക്ക് പുറത്തുണ്ടെന്ന് എല്ലാവരും ഓര്‍ക്കണമെന്ന് അവര്‍ പറഞ്ഞു. അതേസമയം പരശുറാമുമായി ഒരു ബന്ധവുമില്ലെന്ന് ശ്രീരാമസേന വ്യക്തമാക്കി. പ്രസ്താവനകളെ അംഗീകരിക്കുന്നില്ലെന്നും അവര്‍ അറിയിച്ചു.

ഗവാസ്‌കറിന് പിന്തുണയുമായി പോലീസ് അസോസിയേഷന്‍... എഡിജിപിക്കെതിരെ പരാതി, നടപടിയെടുക്കുമെന്ന് പിണറായി!!ഗവാസ്‌കറിന് പിന്തുണയുമായി പോലീസ് അസോസിയേഷന്‍... എഡിജിപിക്കെതിരെ പരാതി, നടപടിയെടുക്കുമെന്ന് പിണറായി!!

ബോളിവുഡ് താരങ്ങള്‍ പണം വാങ്ങി വഞ്ചിച്ചെന്ന് യുഎസ്സില്‍ കേസ്.... സല്‍മാനും അക്ഷയ് കുമാറും പട്ടികയില്‍ബോളിവുഡ് താരങ്ങള്‍ പണം വാങ്ങി വഞ്ചിച്ചെന്ന് യുഎസ്സില്‍ കേസ്.... സല്‍മാനും അക്ഷയ് കുമാറും പട്ടികയില്‍

English summary
Waghmare killed Lankesh unnamed outfit has footprints in 5 states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X