"ആം ആദ്മി വന്‍ വിജയം നേടും, അന്തിമവിജയത്തിനായി കാത്തിരിക്കുന്നു" സഞ്ജയ് സിംഗ്
ദില്ലി: ദില്ലിയില്‍ ആം ആദ്മി അധികാരം നിലനിര്‍ത്തുന്നതിന്റെ ശക്തമായ സൂചനകളാണ് ദില്ലിയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ വ്യക്തമാക്കുന്നത്. ആദ്യ ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നതിന് അനുസരിച്ച് ആം ആദ്മിക്ക് വന്‍ വിജയം രേഖപ്പെടുത്തുമെന്നാണ്. അതുകൊണ്ട് അന്തിമ ഫലങ്ങള്‍ക്കായി കാത്തിരിക്കുന്നതായാണ് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് ചൂണ്ടിക്കാണിക്കുന്നത്.
ഇപ്പോള്‍ പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രകാരം 53 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയാണ് മുന്നിട്ടുനില്‍ക്കുന്നത്. എന്നാല്‍ ബിജെപി 17 മണ്ഡലങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നുണ്ട്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 13 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം അരങ്ങേറിയ ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഓഖ് മണ്ഡലത്തിലും കോണ്‍ഗ്രസിന് ലോക് സഭാ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം നല്‍കിയ ന്യൂനപക്ഷ മണ്ഡലങ്ങളിലും ആം ആദ്മി പാര്‍ട്ടിയാണ് മുന്നിട്ടുനില്‍ക്കുന്നത്.

ബിജെപി ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ 55 സീറ്റുകളില്‍ വിജയിക്കുമെന്നാണ് ദില്ലി ബിജെപി തലവന്‍ മനോജ് തിവാരി അവകാശപ്പെടുന്നത്. എനിക്ക് പേടില്ല. ഇത് ബിജെപിക്ക് നല്ല ദിവസമായിരിക്കുമെന്നതില്‍ ഉറപ്പുണ്ടെന്നും വിജയിക്കാനാവുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടെന്നുമാണ് തിവാരി പ്രതികരിച്ചത്. കേന്ദ്രമന്ത്രിമാരും എംഎല്‍എമാരെയും ഉള്‍പ്പെടെയുള്ള താരനിരയെ ഇറക്കിയാണ് ബിജെപി ദില്ലിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു.












Click it and Unblock the Notifications