Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതുകൊണ്ടൊന്നും കുലുങ്ങില്ല, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തുമെന്ന് കീര്‍ത്തി ആസാദ്!

ദില്ലി: എല്ലാവരും കരുതിയിരുന്നോളൂ, ഇതുകൊണ്ടൊന്നും തന്റെ വാ മൂടാമെന്നു ആരും വിചാരിക്കേണ്ടെന്നാണ് ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് പറയുന്നത്. അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കീര്‍ത്തി ആസാദിനെ ബിജെപിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെയുള്ള അഴിമതി ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി കീര്‍ത്തി ആസാദ് പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നാണ് കീര്‍ത്തി ആസാദ് വ്യക്തമാക്കിയത്. പാര്‍ട്ടിക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചയാളാണ് താന്‍. അഴിമതി കണ്ടാല്‍ പ്രതികരിക്കുന്നത് ചട്ടലംഘനമല്ലെന്നും കീര്‍ത്തി ആസാദ് പറയുന്നു.

kirtiazad

അഴിമതിക്കെതിരായുള്ള പോരാട്ടവുമായി ഇനിയും മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് കീര്‍ത്തി ആസാദിനെ അമിത് ഷായാണ് സസ്‌പെന്‍ഡ് ചെയ്തത്. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയതിന് തനിക്കെതിരെ നടപടിയെടുത്ത പാര്‍ട്ടി ഇത്രയും താഴുമെന്നു കരുതിയിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

താന്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് എത്തിയതു കൊണ്ടാകാം ഇങ്ങനെയൊരു നടപടി ഉണ്ടായതെന്നും കീര്‍ത്തി ആസാദ് പറയുന്നു. പാര്‍ട്ടിയുടെ നടപടി എന്തായാലും വേദനിപ്പിക്കുന്നതാണ്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളില്‍ എല്ലാവരും ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ അറിയുമെന്നും കീര്‍ത്തി ആസാദ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+