രണ്ടേ രണ്ട് ചപ്പാത്തിക്ക് വേണ്ടി വെയ്റ്ററെ വെടിവെച്ചുകൊന്നു!
മീററ്റ്: അധികമായി വാങ്ങിയ രണ്ട് ചപ്പാത്തിയുടെ ബില്ലുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഹോട്ടല്‍ വെയ്റ്ററെ വെടിവെച്ചു കൊന്നു. ഉത്തര്‍ പ്രദേശിലെ മീററ്റിലെ ഒരു ഹോട്ടലിലാണ് സംഭവം. ബേഗുമ്പുല് റോഡിലുള്ള ലിബ്ര ഹോട്ടലിലെ വെയ്റ്ററായ രത്തന്‍ സിംഗാണ് കൊല്ലപ്പെട്ടത്. രത്തന്‍ സിംഗിനെ വെടിവെച്ച സംഘത്തില്‍ എട്ടുപേര്‍ ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം നടന്നത്. അധികമായി വാങ്ങിയ രണ്ട് ചപ്പാത്തിയുടെ ബില്‍ കൊടുക്കാന്‍ എട്ടംഗ സംഘം വിസമ്മതിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. മുഴുവന്‍ ബില്ലും അടച്ചേ പറ്റൂ എന്ന് രത്തന്‍ സിംഗ് എട്ടംഗസംഘത്തോട് തീര്‍ത്തുപറഞ്ഞു. ഇത് പറഞ്ഞ് ഇരുകൂട്ടരും തര്‍ക്കമായി. തര്ക്കിനൊടുവില് സംഘത്തിലൊരാള്‍ തോക്കെടുത്ത് വെയ്റ്ററെ വെടിവെക്കുകയായിരുന്നു.

ഉത്തരാഖണ്ഡിലെ കുമോണ്‍ സ്വദേശിയാണ് 26 കാരനായ രത്തന്‍ സിംഗ്. കഴിഞ്ഞ എട്ടു വര്‍ഷമായി ഇയാള്‍ മീററ്റില്‍ താമസിച്ചുവരികയാണ്. എട്ടംഗസംഘം മദ്യപിച്ചിരുന്നു എന്നും സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. രത്തന്‍ സിംഗിനെ വെടിവെച്ചതിന് പിന്നാലെ ആകാശത്തേക്ക് നിറയൊഴിച്ച് ഇവര്‍ സംഭവസ്ഥലത്തുണ്ടായിരുന്നവരെ ഭയപ്പെടുത്തുകയും ചെയ്തിരുന്നത്രെ.
ഹോട്ടലിലുണ്ടായിരുന്ന ചിലര്‍ സംഭവം വീഡിയോയില്‍ പിടിച്ചതായി സദര്‍ ബസാര്‍ പോലീസ് സ്റ്റേഷന് ഓഫീസര്‍ ഗജേന്ദ്ര പാല് സിംഗ് പറഞ്ഞു. വീഡിയോ ദൃശ്യങ്ങളില്‍ നിന്നും സംഘത്തിലെ മൂന്ന് പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം രത്തന്‍ സിംഗിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അന്ത്യകര്‍മങ്ങള്‍ക്കായി മൃതദേഹം ഉത്തരാഖണ്ടിലേക്ക് കൊണ്ടുപോയി.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications