കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാന അടവും പുറത്തെടുത്ത് കോണ്‍ഗ്രസ്.. സ്പീക്കറുടെ തിരുമാനം കാത്ത് ബിജെപി

Google Oneindia Malayalam News

ബെംഗളൂരു: 13 എംഎല്‍എമാര്‍ രാജിവെച്ചതോടെ കര്‍ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള അവസാന നീക്കവും പുറത്തെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ്. അതേസമയം ഗവര്‍ണറുടെ തിരുമാനത്തിന് അനുസരിച്ചാകും തങ്ങള്‍ അടുത്ത നീക്കം നടത്തുകയെന്ന് ബിജെപി പ്രതികരിച്ചു.

yeddynewdd

<strong>കോന്നി പിടിക്കാനുറച്ച് സിപിഎം.. 'ശബരിമല' തന്നെ തുറുപ്പ്.. നേരത്തേ പണി തുടങ്ങി</strong>കോന്നി പിടിക്കാനുറച്ച് സിപിഎം.. 'ശബരിമല' തന്നെ തുറുപ്പ്.. നേരത്തേ പണി തുടങ്ങി

ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് പോകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ പറഞ്ഞു. 105 പേരുടെ പിന്തുണയാണ് ഇപ്പോള്‍ ബിജെപിക്കുള്ളത്. ജുലൈ 12 ന് ശേഷം മറ്റ് കാര്യങ്ങള്‍ തിരുമാനിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. അതേസമയം ഗവര്‍ണറുടെ നടപടി ബിജെപിക്ക് അനുകൂലമായാല്‍ നിയമനടപടിക്ക് ഒരുങ്ങുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

<strong>'ജാട്ട് സുന്ദരി' സപ്ന ചൗധരി ബിജെപിയില്‍ ചേര്‍ന്നു! തിരഞ്ഞെടുപ്പിന് മുന്‍പ്</strong>'ജാട്ട് സുന്ദരി' സപ്ന ചൗധരി ബിജെപിയില്‍ ചേര്‍ന്നു! തിരഞ്ഞെടുപ്പിന് മുന്‍പ്

അതിനിടെ അവസാന നീക്കമെന്ന നിലയില്‍ രാജിവെച്ച വിമത എംഎല്‍എമാര്‍ക്ക് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. രാജിവെച്ച 13 പേര്‍ക്കും മന്ത്രി സ്ഥാനം നല്‍കാനായി നിലവിലെ 13 പേരെ രാജിവെപ്പിച്ചേക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന വിമത എംഎല്‍എമാരുമായി കോണ്‍ഗ്രസിന്‍റെ നേതാക്കള്‍ വിലപേശല്‍ തുടരുകയാണ്. അതേസമയം എംഎല്‍എമാര്‍ മടങ്ങിവരുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും സഖ്യസര്‍ക്കാര്‍ നിലംപതിക്കില്ലെന്നും മന്ത്രി ഡികെ ശിവകുമാര്‍ പ്രതികരിച്ചു.

<strong>നാല് എംഎല്‍എമാര്‍ രാജി പിന്‍വലിച്ചേക്കും? കോണ്‍ഗ്രസിന്‍റെ മറുതന്ത്രം</strong>നാല് എംഎല്‍എമാര്‍ രാജി പിന്‍വലിച്ചേക്കും? കോണ്‍ഗ്രസിന്‍റെ മറുതന്ത്രം

English summary
Waiting for governor's decision says BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X