കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളും; ഹൈക്കോടതി ഇടപെട്ടു, സമരക്കാര്‍ക്ക് ആശ്വാസം

വായ്പ തിരിച്ചടയ്ക്കാത്തവരുടെ സ്വത്തുക്കള്‍ ജപ്തി ചെയ്യുന്ന നടപടികള്‍ നിര്‍ത്തിവയ്ക്കാനും കോടതി ആവശ്യപ്പെട്ടു.

  • By Ashif
Google Oneindia Malayalam News

ചെന്നൈ: എല്ലാ കര്‍ഷകരുടെയും വായ്പകള്‍ എഴുതി തള്ളണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ 20 ദിവസമായി ദില്ലിയിലെ ജന്തര്‍ മന്ദറില്‍ തമിഴ് കര്‍ഷക സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ്.

Farmer

സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ തള്ളണമെന്നാണ് ഹൈക്കോടതി പളനിസ്വാമി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ വായ്പകള്‍ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. അഞ്ച് ഏകറില്‍ താഴെ കൃഷി ഭൂമിയുള്ളവരുടെ വായ്പകളാണ് അന്ന് ഒഴിവാക്കിയത്. എന്നാല്‍ ഈ നടപടി എല്ലാ കര്‍ഷകരുടെ കാര്യത്തിലും സ്വീകരിക്കണമെന്ന് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. കര്‍ഷക സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

വായ്പ തിരിച്ചടയ്ക്കാത്തവരുടെ സ്വത്തുക്കള്‍ ജപ്തി ചെയ്യുന്ന നടപടികള്‍ നിര്‍ത്തിവയ്ക്കാനും കോടതി ആവശ്യപ്പെട്ടു. വരള്‍ച്ചയും, വിളവ് നശിക്കലും, കാവേരി ജലം മതിയായ തോതില്‍ കിട്ടാത്തതും ഹൈക്കോടതി സൂചിപ്പിച്ചു. പാതി മീശയും തലമുടിയും വടിച്ച് തമിഴ് കര്‍ഷകര്‍ മൂന്നാഴ്ചയായി ദില്ലിയില്‍ സമരത്തിലാണ്.

English summary
The Madras High Court on Tuesday asked the Tamil Nadu government to waive off loans for all farmers. According to reports, the Madras HC, taking cognisance of farmers from the state protesting at Jantar Mantar in Delhi for the last 20 days, told the E Palanisamy government to waive off farmer loans in cooperative banks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X