കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറയില്‍ നിന്ന് വാളെടുത്താല്‍ രക്തം കാണാതെ തിരിച്ചുവെക്കില്ല; ആരാണ് നിഹാംഗ് സിഖുകാര്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഹരിയാനയിലെ സിംഗു ബോര്‍ഡറില്‍ നടന്ന കര്‍ഷക സമരത്തിനിടെ യുവാവിനെ കൊന്ന് വലത് കാലും ഇടത് കൈയും വെട്ടിയെടുത്ത് കര്‍ഷക പ്രതിഷേധത്തിന് സമീപം യുവാവിനെ കെട്ടിതൂക്കിയിരുന്നു. ദലിത് തൊഴിലാളിയായ തഖ്ബാര്‍ സിംഗിനെയാണ് കൊലപ്പെടുത്തയിത.് കൊലക്ക് പിന്നില്‍ നീഹാംഗ് സിഖാണെന്ന് തെളിഞ്ഞിരുന്നു. സിഖ് ദൈവീക ഗ്രന്ഥത്തെ അപമാനിച്ചുവെന്ന് പറഞ്ഞാണ് യുവാവിനെ കൊലപ്പെടുത്തിയത്. ഇയാളുകെ ശരീരം ബാരിക്കേഡില്‍ കെട്ടിതൂക്കിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. കൊലപാതകത്തെ സംഭവിച്ച് കിസാന്‍ മോര്‍ച്ചക്ക് യാതൊരു ബന്ധവുമില്ലെന്ന് കര്‍ഷകര്‍ പറഞ്ഞിരുന്നു.

ഋതു എനിക്കെതിരെ കേസ് കൊടുത്തു..അവരെ കൊണ്ട് ഞാൻ അത് പറയിപ്പിക്കും..പണി തുടങ്ങിയിട്ടുണ്ട്..വീണ്ടും ജിയ ഇറാനിഋതു എനിക്കെതിരെ കേസ് കൊടുത്തു..അവരെ കൊണ്ട് ഞാൻ അത് പറയിപ്പിക്കും..പണി തുടങ്ങിയിട്ടുണ്ട്..വീണ്ടും ജിയ ഇറാനി

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായാണ് നിഹാംഗ് സിഖുകാര്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്കെത്തിയത്. ആയുധ ധാരികളായ നിഹാംഗ് സിഖുകള്‍ യുവാവിനെ കൊലപ്പെടുത്തിയതിന് സമീപം നില്‍ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വെട്ടി മാറ്റിയ കൊയും സമീപത്ത് കാണാമായിരുന്നു. നിഹാംഗ് സിഖുകാരനായ സറബ്ജിത്ത് സിംഗ് ഹരിയാന പൊലീസിന് മുന്നില്‍ കീഴടങ്ങുകയും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും പ്രഖ്യാപിച്ചിരുന്നു.

ആരാണ് നിഹാംഗ് സിഖുകള്‍

ആരാണ് നിഹാംഗ് സിഖുകള്‍

സംസ്‌കൃതപദമായ നിഹ്ശങ്കില്‍ നിന്നാണ് നിഹാംഗ് എന്ന പേര് വന്നതെന്നാണ് ചരിത്രകാരനായ ഡോ. ബെല്‍വന്ത് സിംഗ് ദില്ലന്‍ പറഞ്ഞത്. നീല റോബിളുകള്‍, വാളുകള്‍, കുന്തങ്ങള്‍ അലങ്കരിച്ച തലപ്പാവ് എന്നിവയാണ് നിഹാംഗ് സിഖുകളുടെ വേഷം. സിഖ് യോദ്ധാക്കളാണ് ഇവര്‍ എന്നും പറയപ്പെടുന്നു. ധൈര്യം, കറകളഞ്ഞ, വിശുദ്ധം, അല്ലലില്ലാത്ത തുടങ്ങിയ അര്‍ത്ഥങ്ങളാണ് നിഹ്ശങ്ക് എന്ന് വാക്ക് കൊണ്ടുദ്ദേശിക്കുന്നത്. നിഹാംഗ് സിംഗ്ുകളുടെ ഉത്ഭവ സ്ഥാനം എന്ന് പറയപ്പെടുന്നത് 1699 കാലഘട്ടത്തിലാണ്. അന്ന് ഗുരു ഗോവിന്ദ് സിംഗ് ഖത്സയും അദ്ദേഹത്തിന്റെ മകന്‍ ഫത്തേഹ് സിംഗുമാണ് നിഹാംഗ് സിംഗ് കൊണ്ടുവന്നതെന്നാണ് ദില്ലന്‍ പറയുന്നത്. ഫത്തേഹ് സിംഗ് 1699 മുതല്‍ 1705 വരെ ജീവിച്ചു. ഒരിക്കല്‍ ഫത്തേഹ് നീല ലോളയും നീല തലപ്പാവും അണിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് ഗുരുവാണ് നിഹാംഗ് സിംഗുകളുടെ തിരിച്ചറിയല്‍ രേഖയാണ് ഈ വസ്ത്രമെന്ന് പറഞ്ഞതെന്ന് ദിലോണ്‍ പറഞ്ഞു. എന്നാല്‍ നിഹാംഗ് സിംഗുകളുടെ ഉത്ഭവത്തെ സംബന്ധിച്ച് നിരവധി തിയറികളുണ്ടെന്ന് ഗുരു നാമക് ദേവ് യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി വിഭാഗം തലവന്‍ പരംജിത്ത് സിംഗ് പറഞ്ഞതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. ആദ്യഘട്ടത്തില്‍ നിംഹാംഗ് സിഖുകാര്‍ അകല്‍ സേനയുടെ ഭാഗമായിരുന്നുവെന്നും, പിന്നീട് ഖല്‍സാ ഫൗജായിരുന്നുവെന്നുമാണ് പരംജിത്ത് പറഞ്ഞത്. എന്നാല്‍ നിഹാംഗ് സിഖുകാരെ സംബന്ധിച്ച് ചരിത്രപരമായി ഒരു തെളിവുമില്ലെന്നും പറയപ്പെടുന്നുണ്ട്. കഞ്ചാവിന് സമമായ ഇലകള്‍ ചേര്‍ത്തുണ്ടാക്കുന്ന പാനീയമായ ഷഹീദിദേഹ് കുടിക്കാറുണ്ടെന്ന് പറയപ്പെടുന്നു.

സവര്‍ക്കര്‍ ഇന്ത്യന്‍ പോരാളിയും ദേശാഭിമാനിയും; എന്ത് തെറ്റാണ് ചെയ്തതെന്ന് ബി ഗോപാലകൃഷ്ണന്‍സവര്‍ക്കര്‍ ഇന്ത്യന്‍ പോരാളിയും ദേശാഭിമാനിയും; എന്ത് തെറ്റാണ് ചെയ്തതെന്ന് ബി ഗോപാലകൃഷ്ണന്‍

നിഹാംഗ് സിഖ് വ്യത്യസ്ഥമാകുന്നത് എങ്ങനെ

നിഹാംഗ് സിഖ് വ്യത്യസ്ഥമാകുന്നത് എങ്ങനെ

ഖല്‍സ സിഖുകാര്‍ രണ്ട് രീതിയിലാണുള്ളത്. ഒന്ന് നീല ഡ്രസ് കോഡുള്ളതും, മറ്റൊന്ന് പ്രത്യേക ഡ്രസ് കോഡില്ലാത്തതും. ഖല്‍സയുടെ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരാണ് നിഹാംഗ് സിഖുകള്‍ എന്നാണ് ദിലോണ്‍ പറയുന്നത്. അപ്രതീക്ഷിത സംഭവങ്ങള്‍ നടക്കുമ്പോള്‍ നിഹാംഗുകള്‍ 'ചര്‍ദി കാല' (എന്നെന്നും ഉയര്‍ന്ന ആവേശത്തില്‍), 'ടിയര്‍ ബാര്‍ ടിയര്‍' (എപ്പോഴും തയ്യാറെടുപ്പിന്റെ അവസ്ഥ എന്ന മുദ്യാവാക്യം പറയാറുണ്ടെന്നും പറയപ്പെടുന്നു. തോക്ക് പോലുള്ള ആയുധങ്ങള്‍ എപ്പോഴും കൂടെ കൊണ്ട് നടക്കുന്നവരാണ് ഇവര്‍, അരക്ക് ചുറ്റും ഇരുമ്പ് കൊണ്ടുള്ള ബെല്‍ട്ടുകള്‍ അണിഞ്ഞിരിക്കും. ജംഗീ മോസ് എന്ന് വിളിപ്പേരുള്ള ലെതര്‍ ഷൂവും ധരിച്ചിരിക്കും. അവരുടെ തലയേക്കാള്‍ വലിയ തലപ്പാവും ഇവര്‍ ധരിച്ചിരിക്കുമെന്നും ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടവാള്‍ പുറത്തെടുത്താല്‍ രക്തം പുരളാതെ തിരികെ ഉറയില്‍ തിരികെയിടില്ലെന്നും പറയപ്പെടുന്നു. വാളും പരിചയും ശരീരത്തിന്റെ ഭാഗമായി കരുതുന്ന ഇവര്‍ ചെരിപ്പ് ധരിക്കാതെ നഗ്‌നപാദരായാണ് നടക്കുന്നതും ജീവിക്കുന്നതും. ആയുധ മേന്തിയ സന്യാസിമാര്‍ എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്.

'രാജ്നാഥ് പറഞ്ഞത് കൊല ചെയ്യപ്പെട്ട ഗാന്ധി പ്രതിപ്പട്ടികയിലുള്ള സവർക്കറോട് മാപ്പ് എഴുതി നൽകാൻ പറഞ്ഞെന്നാവും''രാജ്നാഥ് പറഞ്ഞത് കൊല ചെയ്യപ്പെട്ട ഗാന്ധി പ്രതിപ്പട്ടികയിലുള്ള സവർക്കറോട് മാപ്പ് എഴുതി നൽകാൻ പറഞ്ഞെന്നാവും'

നിഹാംഗ് സിഖുകള്‍ നടത്തിയ അക്രമങ്ങള്‍

നിഹാംഗ് സിഖുകള്‍ നടത്തിയ അക്രമങ്ങള്‍

2020 ഏപ്രിലില്‍ ഒരു കൂട്ടം നിഹാംഗ് സിഖുകള്‍ പാട്യാല ധേരയിലെ കര്‍ഫ്യു നിയമം ലംഘിക്കുകയും രു പൊലീസുകാരനം ഉള്‍പ്പെടെ വധിക്കുകയും ചെയ്തിരുന്നു. വാളുപയോഗിച്ച് എഎസ്‌ഐയുടെ കൈ വെട്ടിമാറ്റുകയായിരുന്നു ചെയ്തത്. സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറ്‌സറ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂലൈയില്‍ ലുധിയാനയില്‍ സ്ഥാപിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമ കത്തിക്കുകയും. അത് ചെയ്തത് തങ്ങളാണെന്നും കാട്ടി സമൂഹ മാധ്യമങ്ങളില്‍ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. ഈ രണ്ട് പേരേയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.

കാമുകിയെ തേടി എറണാകുളത്ത് നിന്ന് കണ്ണൂരിലെത്തി; പറ്റിക്കപ്പെട്ട വയോധികന് തുണയായത് പൊലീസ് സംഭവം ഇങ്ങനെകാമുകിയെ തേടി എറണാകുളത്ത് നിന്ന് കണ്ണൂരിലെത്തി; പറ്റിക്കപ്പെട്ട വയോധികന് തുണയായത് പൊലീസ് സംഭവം ഇങ്ങനെ

നിഹാംഗുകളുടെ ഇപ്പോഴത്തെ അവസ്ഥ

നിഹാംഗുകളുടെ ഇപ്പോഴത്തെ അവസ്ഥ

നിഹാംഗ് സിഖുകാര്‍ ചെറിയ സമുദായമാണെങ്കിലും അവര്‍ ഒറ്റകെട്ടാണ്. കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഇവര്‍ ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ഹുദ്ദദള്‍, തരുണാ ദള്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന 12 ഓളം ഉപഗ്രൂപ്പുകളായി ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ടന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ അവരുടെ പരന്രാഗത രീതിയില്‍ അല്‍പം മാറ്റം വന്നിട്ടുണ്ടെന്ന് പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ഡോ. ഗുര്‍മീത് സിംഗ് സിദ്ധു പറഞ്ഞു. കാരണം നേരത്തെ അവര്‍ നിരായുധരായ ആളുകളെ അക്രമിച്ചിരുന്നില്ല. പരമ്പരാഗതമായി നിഹാംഗുകള്‍ സേനാംഗങ്ങളെയും മറ്റും അനുകൂലിക്കുന്നവരാണ്. എന്നാല്‍ പാട്യാലയില്‍ നടന്ന സംഭവം ആശ്ചര്യപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആഹാരമോ, പാര്‍പ്പിടമോ തുടങ്ങി ഒന്നിനും മറ്റുള്ളവരെ ആശ്രയിക്കാത്തവരാണ് നിഹാംഗുകള്‍. സമരഭൂമിയിലായാലും അവരവര്‍ക്ക് ആവശ്യമുള്ള ഭക്ഷണമടക്കമുള്ള കാര്യങ്ങള്‍ സ്വന്തം നിലയില്‍ നിഹാംഗുകള്‍ തയ്യാറാക്കും. യുദ്ധസമയങ്ങളിലോ മറ്റ് അപകട സമയങ്ങളിലോ തങ്ങളുടെ ജനത്തെയും വിശ്വാസത്തെയും സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്ന് നിഹാംഗുകള്‍ കരുതുന്നത്. അതിനാലാണ് അവര്‍ കര്‍ഷക പ്രതിഷേധത്തിനിടയിലേക്കെത്തിയതെന്നും കരുതുന്നു.

സിദ്ദുവിന്റെ പ്രശ്‌നം തീര്‍ത്തു, ഇനി വേണ്ടത് അധ്യക്ഷന്‍, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ചേരുന്നുസിദ്ദുവിന്റെ പ്രശ്‌നം തീര്‍ത്തു, ഇനി വേണ്ടത് അധ്യക്ഷന്‍, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ചേരുന്നു

നിഹാംഗുകള്‍ ആകാന്‍ കഴിയുന്നത് ആര്‍ക്കൊക്കെ

നിഹാംഗുകള്‍ ആകാന്‍ കഴിയുന്നത് ആര്‍ക്കൊക്കെ

മുടിയില്ലാത്ത സിഖ് പാരമ്പര്യങ്ങള്‍ പിന്തുടരുന്ന ആര്‍ക്കും നിഹാംഗുകളാകാം, അവരുടെ അഞ്ച് നിബന്ധനകളും ഓര്‍ക്കണം. ഒരു മണിക്ക് പ്രാര്‍ത് ചടങ്ങുകള്‍ ആരംഭിക്കും, അവരുടെ യുദ്ധ ഗ്രൂപ്പില്‍ ചേര്‍ക്കും, നിഹാംഗുകള്‍ അവാന്‍ തയ്യാറാവുകയും വേണം, ഖല്‍സ സ്ഥാപിക്കുമ്പോള്‍ നല്‍കിയ ആയുധവും വസ്ത്രവും അവര്‍ക്ക് നല്‍കും.

സാരിയില്‍ മാലഖയെ പോലെ തിളങ്ങി പ്രയാഗ മാര്‍ട്ടിന്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

English summary
walking with weapons; who is nihang sikhs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X