പൂനെയിൽ മതിൽ തകർന്ന് വീണ് 4 കുട്ടികൾ ഉൾപ്പെടെ 15 പേർ മരിച്ചു
പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ കൊന്ദ്വ മേഖലയിൽ മതിൽ തകർന്ന് വീണ് 15 മരണം. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. 60 അടിയോളം ഉയരമുള്ള മതിൽ തകർന്നാണ് അപകടം സംഭവിച്ചത്. കൊന്ദ്വയിലെ തലാബ് മസ്ജിദിന് സമീപമാണ് അപകടമുണ്ടായത്.മതിലിനോട് ചേർന്ന് താൽക്കാലിക കുടിൽ കെട്ടി താമസിച്ചിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ വീതം സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

9 പുരുഷന്മാരും ഒരു സ്ത്രീയും നാല് കുട്ടികളുമാണ് അപകടത്തിൽ മരിച്ചത്. നിരവധി കാറുകളും മതിലിനടിയിൽപ്പെട്ടിട്ടുണ്ട്.
Pune: 14 people have died in Kondhwa wall collapse incident. Rescue operations are underway. #Maharashtra pic.twitter.com/5XdHinkjCu
— ANI (@ANI) June 29, 2019












Click it and Unblock the Notifications