കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക തകര്‍ന്നടിയുമോ? മാന്ദ്യ ഭീഷണി; സ്വര്‍ണവില കുത്തനെ ഇടിഞ്ഞു, ഇന്ത്യന്‍ വിപണി തിരിച്ചുകയറി

  • By Desk
Google Oneindia Malayalam News

മുംബൈ/കൊച്ചി: അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യ ഭീഷണി. ഇന്ത്യയില്‍ നേരിയ പ്രതീക്ഷയ്ക്ക് വക നല്‍കി വിപണി ഉയര്‍ന്നു. സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. രാവിലെ രേഖപ്പെടുത്തിയ നഷ്ടത്തില്‍ നിന്ന് ഇന്ത്യന്‍ ഓഹരി വിപണി തിരിച്ചുകയറി. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 550 പോയന്റ് ഉയര്‍ന്ന് 31940 എന്ന നിലയിലാണ് 12 മണിക്ക് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 180 പോയന്റ് ഉയര്‍ന്ന് 9377ലുമാണ് വ്യാപാരം.

കഴിഞ്ഞദിവസം ബാങ്കിങ്, ഐടി മേഖലയില്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് കനത്ത നഷ്ടമാണ് ഓഹരിവിപണി നേരിട്ടത്. യെസ് ബാങ്ക് നിക്ഷേപകരെ കൈവിടില്ലെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രഖ്യാപനമാണ് ഇന്നത്തെ ഉണര്‍വിന് കാരണമായി വിലയിരുത്തുന്നത്. അമേരിക്കയിലെ വിപണി തകര്‍ച്ച ഏഷ്യയിലെ പല ഓഹരി വിപണികളെയും ബാധിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍...

ഇന്ത്യന്‍ വിപണിക്ക് ആശ്വാസം

ഇന്ത്യന്‍ വിപണിക്ക് ആശ്വാസം

ആവശ്യമാണെങ്കില്‍ കൂടുതല്‍ പണം അനുവദിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ബാങ്കിന്റെ മൊറട്ടോറിയം ഈ മാസം ബുധനാഴ്ച അവസാനിക്കുമെന്നും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓഹരി വിപണിയില്‍ നേരിയ ഉണര്‍വ് രേഖപ്പെടുത്തിയത്.

ഉയര്‍ന്നത് ഇവ

ഉയര്‍ന്നത് ഇവ

യെസ് ബാങ്ക്, അദാനി പോര്‍ട്ട്‌സ്, കോള്‍ ഇന്ത്യ, പവര്‍ ഗ്രിഡ്, വേദാന്ത എന്നിവയുടെ ഓഹരികളാണ് നിഫ്റ്റിയില്‍ ഇപ്പോള്‍ നേട്ടം കൊയ്യുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യുണിലവര്‍, ഐടിസി എന്നിവയുടെ ഓഹരികളാണ് സെന്‍സെക്‌സില്‍ ഉയര്‍ന്നത്. നിക്ഷേപകര്‍ക്ക് പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണിത്.

സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണവില കുറഞ്ഞു

അതേസമയം, സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 100 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വണര്‍ത്തിന് 3725 രൂപയായി കുറഞ്ഞു. പവന് 29800 ആണ് ചൊവ്വാഴ്ചത്തെ വില. കഴിഞ്ഞ വെള്ളിയാഴ്ച പവന് 1200 രൂപ ഇടിഞ്ഞിരുന്നു. ശനിയാഴ്ച വീണ്ടും 280 രൂപ കുറഞ്ഞു. എന്നാല്‍ തിങ്കളാഴ്ച വിപണിയില്‍ വീണ്ടും ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇന്ന് 800 രൂപ പവന് കുറഞ്ഞു.

അസ്ഥിരതയ്ക്ക് കാരണം

അസ്ഥിരതയ്ക്ക് കാരണം

ഈ മാസം ഒമ്പതിന് സ്വര്‍ണം സര്‍വകാല റെക്കോഡുകളും ഭേദിച്ച് പവന് 32320 രൂപയായി വര്‍ധിച്ചിരുന്നു. പിന്നീട് തുടര്‍ച്ചയായ ഇടിവാണ് രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യം ഇടിയുന്നതും കൊറോണ ഭീതിയുമെല്ലാമാണ് വിപണിയിലെ അസ്ഥിരതയ്ക്ക് കാരണം.

അമേരിക്കയുടെ വെല്ലുവിളി

അമേരിക്കയുടെ വെല്ലുവിളി

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ട്. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചിരിക്കുന്നത്. അമേരിക്കന്‍ വിപണിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. എന്നാല്‍ അമേരിക്കന്‍ വിപണിയില്‍ ഇന്നും കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. 30 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ ഇടിവാണിപ്പോള്‍ അമേരിക്കന്‍ ഓഹരി വിപണി നേരിടുന്നത്.

ട്രംപ് സമ്മതിച്ചു

ട്രംപ് സമ്മതിച്ചു

1987ന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണ് ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റ് ഓഹരി വിപണി ഇപ്പോള്‍ നേരിട്ടിരിക്കുന്നത്. കൊറോണ വൈറസ് രോഗം അമേരിക്കയില്‍ വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിക്ഷേപകര്‍ക്ക് ആശങ്ക വര്‍ധിക്കുകയാണ്. അമേരിക്കയുടെയും അതിന് പിന്നാലെ ആഗോള തലത്തിലും സാമ്പത്തിക മാന്ദ്യം വന്നേക്കുമെന്ന സൂചനകളുണ്ട്. മാന്ദ്യ ഭീഷണി രാജ്യം നേരിടുന്നുണ്ടെന്ന് ആദ്യമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മതിക്കുകയും ചെയ്തു.

കൊറോണ ബാധിച്ച 80 കഴിഞ്ഞവരെ 'കൊല്ലുന്നു'; ഇറ്റലിയില്‍ നിന്ന് ഞെട്ടിക്കുന്ന വിവരംകൊറോണ ബാധിച്ച 80 കഴിഞ്ഞവരെ 'കൊല്ലുന്നു'; ഇറ്റലിയില്‍ നിന്ന് ഞെട്ടിക്കുന്ന വിവരം

സൗദിയെ വിറപ്പിച്ച് പ്രമുഖരുടെ കൂട്ട അറസ്റ്റ്; അര്‍ധരാത്രി പിടിയിലായത് 300 പേര്‍, പട്ടാള ഓഫീസര്‍മാരുംസൗദിയെ വിറപ്പിച്ച് പ്രമുഖരുടെ കൂട്ട അറസ്റ്റ്; അര്‍ധരാത്രി പിടിയിലായത് 300 പേര്‍, പട്ടാള ഓഫീസര്‍മാരും

English summary
Wall Street stocks Fall; Indian Markets Rise, Gold Price down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X