കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജ്റംഗ് ദളിനെ ഫേസ്ബുക്ക് വഴിവിട്ട് സഹായിക്കുന്നു: മൃദുസമീപനം ബിസിനസ് സംരക്ഷിക്കാൻ, തെളിവ് പുറത്ത്

Google Oneindia Malayalam News

ഫേസ്ബുക്ക് തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്റംഗ് ദളിനോട് മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്ന് റിപ്പോർട്ട്. നേരത്തെ ഇന്ത്യയിലുടനീളം ന്യൂനപക്ഷവിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന അപകടകാരിയായ സംഘടനയായി ഫേസ്ബുക്കിന്റെ സുരക്ഷാ വിഭാഗം വിലയിരുത്തിയ സംഘടനയാണ് ബജ്റംഗ് ദൾ. എന്നാൽ ഇപ്പോൾ ഫേസ്ബുക്ക് ബജ്റംഗ് ദളിന് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നാണ് വാൾസ്ട്രീറ്റ് ജേണൽ ഞായറാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഫേസ്ബുക്ക് ഇന്ത്യയിൽ ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നതായി കാണിച്ച് തെളിവുകൾ സഹിതമുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

കര്‍ഷക പ്രക്ഷോഭത്തിന്‌ പുതിയ ഘട്ടം തുറന്ന്‌ കര്‍ഷകര്‍; ഇന്ന്‌ നിരാഹാരം; രാജ്യ വ്യാപക പ്രതിഷേധംകര്‍ഷക പ്രക്ഷോഭത്തിന്‌ പുതിയ ഘട്ടം തുറന്ന്‌ കര്‍ഷകര്‍; ഇന്ന്‌ നിരാഹാരം; രാജ്യ വ്യാപക പ്രതിഷേധം

എന്തുകൊണ്ട് നിലപാട് മാറ്റം?

എന്തുകൊണ്ട് നിലപാട് മാറ്റം?

ഭരണകക്ഷിയായ ബിജെപിയുമായി ബന്ധമുള്ള വലതുപക്ഷ ഗ്രൂപ്പിനെതിരെ നടപടിയെടുക്കുന്നതിൽ ഫേസ്ബുക്ക് പിന്നോട്ട് പോയി. കാരണം "ബജ്‌റംഗ്ദളിനെ തകർക്കുന്നത് കമ്പനിയുടെ ബിസിനസ്സ് സാധ്യതകളെയും ഇന്ത്യയിലെ ജീവനക്കാരെയും അപകടത്തിലാക്കാമെന്നും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ആദ്യവും ഇത്തരത്തിൽ ഫേസ്ബുക്ക് ബിജെപിയ്ക്കും തീവ്ര ഹിന്ദുത്വ സംഘടനകൾക്കും അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചുള്ള റിപ്പോർട്ടുകൾ വീണ്ടും വാൾസ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ടാണ് ഇത്തവണ രംഗത്തെത്തിയിട്ടുള്ളത്.

 വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്

വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്

ഭരണകക്ഷിയായ ബിജെപിയെ ബിസിനസ്സ് താൽപ്പര്യങ്ങൾക്കായി അനുകൂലിക്കുന്ന ഫേസ്ബുക്കിന്റെ നയങ്ങളിൽ പക്ഷപാതമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റിലും ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. മുൻ ഫേസ്ബുക്ക് എക്സിക്യൂട്ടീവ് അങ്കി ദാസ് മുസ്ലീം വിരുദ്ധ പരാമർശങ്ങൾ നടത്തിയ ഒരു ഭരണകക്ഷി നേതാവിനെ അനുകൂലിച്ചുവെന്നതുൾപ്പെടെയുള്ള വിവാദങ്ങൾക്ക് തുടക്കം കുറിച്ചത് വാൾസ്ട്രീറ്റ് ജേണൽ പുറത്തുവിട്ട റിപ്പോർട്ടായിരുന്നു.

തുറന്ന് സമ്മതിച്ചു

തുറന്ന് സമ്മതിച്ചു

റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ രാഷ്ട്രീയ നേതാവിനെ വിലക്കിയ ഫേസ്ബുക്ക് തങ്ങൾക്കെതിരെ ആരോപണങ്ങൾ നിഷേധിച്ചുവെങ്കിലും വിദ്വേഷ ഭാഷണം തടയുന്നതിന് കൂടുതൽ നന്നായി പ്രവർത്തിക്കേണ്ടതുണ്ടെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. സംഭവത്തോടെ അങ്കി ദാസ് ഉടൻ തന്നെ ഫേസ്ബുക്കിൽ നിന്ന് പുറത്തുപോകുകയും ചെയ്തിരുന്നു.

 നിലപാട് മാറ്റി ഫേസ്ബുക്ക്

നിലപാട് മാറ്റി ഫേസ്ബുക്ക്

ജൂൺ മാസത്തിൽ ദില്ലിയ്ക്ക് പുറത്ത് ഒരു മുസ്സിം പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ബജ്രംഗ്ദളിന്റെ വീഡിയോയെ സംബന്ധിച്ച ഫേസ്ബുക്കിന്റെ നടപടികളെക്കുറിച്ചും വാൾസ്ട്രീറ്റ് ജേണലിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉദ്ധരിച്ച് 2.5 ലക്ഷം പേരാണ് ഈ വീഡിയോ ഫേസ്ബുക്കിൽ നിന്ന് കണ്ടത്.

 എന്തുകൊണ്ട് എതിർക്കുന്നില്ല

എന്തുകൊണ്ട് എതിർക്കുന്നില്ല

ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയെ പ്രകോപിപ്പിക്കുന്നതിനുപുറമെ, ബജ്‌റംഗ്ദൾ നിരോധിക്കുന്നത് ഫേസ്ബുക്ക് ഉദ്യോഗസ്ഥർക്കോ സൗകര്യങ്ങൾക്കോ എതിരായ ആക്രമണങ്ങൾക്ക് കാരണമാകുമെന്ന് ഫേസ്ബുക്കിന്റെ ആഭ്യന്തര റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയിലെ വിദ്വേഷ ഭാഷണം കൈകാര്യം ചെയ്യാനുള്ള കമ്പനിയുടെ പ്രതിജ്ഞാബദ്ധതയെക്കുറിച്ച് മറ്റ് സംഘടനകൾക്കൊപ്പം ബജ്‌റംഗ്ദളിന്റെ സാന്നിധ്യവും ഫേസ്ബുക്ക് ചർച്ചാ ഗ്രൂപ്പുകളിലെ പോസ്റ്റുകളും ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ പറയുന്നു.

Recommended Video

cmsvideo
Cow and Cattle will be part of farmers protest | Oneindia Malayalam
ദില്ലി കലാപത്തിൽ നിന്ന് നേട്ടം

ദില്ലി കലാപത്തിൽ നിന്ന് നേട്ടം


ഫേസ്ബുക്കിലെ മുൻ ജീവനക്കാരനായ മാർക്ക് ലൂക്കിയും ഫേസ്ബുക്കിനെതിരെ നിർണ്ണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ദില്ലി കലാപത്തിൽ പ്രചരിച്ച വിദ്വേഷ പോസ്റ്റുകളിൽ നിന്ന് കമ്പനി ലാഭമുണ്ടാക്കിയെന്നും ഇത്തരം പോസ്റ്റുകൾ നിയന്ത്രിക്കുന്നതിൽ കമ്പനിക്ക് വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

English summary
Wallstreet Journal's new report reveals Facebook Softens stand On Bajrang Dal To Protect Business
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X