Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വീട് നോക്കുകയാണോ? പ്രധാനമന്ത്രി ആവാസ് യോജന വഴി എങ്ങനെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

പ്രധാനമന്ത്രി ആവാസ് യോജന - അര്‍ബന്‍ 2.0 പദ്ധതിക്ക് ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. മെട്രോപൊളിറ്റന്‍ പ്രദേശങ്ങളിലെ 1 കോടി നഗര ദരിദ്രര്‍ക്കും ഇടത്തരം കുടുംബങ്ങള്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും (ഭവനനിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയാണ് ഇത്. 2024 സെപ്റ്റംബര്‍ 1 മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പിഎംഎവൈ 2.0 പ്രകാരം ഒരു ലക്ഷം പുതിയ വീടുകള്‍ക്ക് 2.50 ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുന്നതാണ് ഈ പദ്ധതി.

ഗുണഭോക്താക്കള്‍ക്ക് അവരുടെ അധികാരപരിധി അനുസരിച്ച് ആനുകൂല്യങ്ങള്‍ ലഭിക്കും. ചേരി നിവാസികള്‍, പട്ടികജാതി/പട്ടികവര്‍ഗക്കാര്‍, ന്യൂനപക്ഷങ്ങള്‍, വിധവകള്‍, വികലാംഗര്‍, സ്ത്രീകള്‍, സമൂഹത്തിലെ മറ്റ് അധഃസ്ഥിത വിഭാഗങ്ങള്‍ എന്നിവരുടെ പാര്‍പ്പിട ആവശ്യകതകള്‍ പരിഹരിച്ച് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നഗരവികസനത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതുവഴി കേന്ദ്രം ലക്ഷ്യമിടുന്നത്.

Pradhan Mantri Awas Yojana

അര്‍ഹരായ കുടുംബങ്ങള്‍ക്ക് സംസ്ഥാനം/കേന്ദ്ര ഭരണ പ്രദേശങ്ങള്‍/ പ്രാഥമിക വായ്പാ സ്ഥാപനങ്ങള്‍ വഴി നഗരപ്രദേശങ്ങളില്‍ താങ്ങാവുന്ന വിലയില്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിനും വാങ്ങുന്നതിനും വാടകയ്ക്കെടുക്കുന്നതിനും കേന്ദ്ര സഹായം നല്‍കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കേന്ദ്ര -സംസ്ഥാന സര്‍ക്കാരിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയോ ഭവന പദ്ധതിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടിയിട്ടുള്ളവരെ പരിഗണിക്കുന്നതല്ല.

പ്രധാനമന്ത്രി ആവാസ് യോജന - അര്‍ബന്‍ 2.0 പ്രകാരം വീടുകള്‍ ലഭിക്കാന്‍ ആര്‍ക്കാണ് അര്‍ഹത എന്നല്ലേ? രാജ്യത്ത് ഒരിടത്തും ഒരു വീടില്ലാത്ത ഇഡബ്ല്യുഎസ്/എല്‍ഐജി/മിഡില്‍ ഇന്‍കം ഗ്രൂപ്പ് വിഭാഗങ്ങളില്‍ പെട്ട കുടുംബങ്ങള്‍ക്ക് പദ്ധതി പ്രകാരം വീട് വാങ്ങാനോ നിര്‍മ്മിക്കാനോ അര്‍ഹതയുണ്ട്. 3 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളെയാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗമായ ഇഡബ്ല്യുഎസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

3 ലക്ഷം മുതല്‍ 6 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളാണ്. ലോ ഇന്‍കം ഗ്രൂപ്പ് (എല്‍ഐജി) കാറ്റഗറിയില്‍പ്പെടുന്നത്. 6 ലക്ഷം മുതല്‍ 9 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളാണ് മിഡില്‍ ഇന്‍കം ഗ്രൂപ്പ് കുടുംബങ്ങള്‍. പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഏതൊക്കെ രേഖകളാണ് ആവശ്യമുള്ളത് എന്ന് നോക്കാം.

1. അപേക്ഷകന്റെ ആധാര്‍ വിശദാംശങ്ങള്‍ (ആധാര്‍ നമ്പര്‍, ആധാര്‍ പ്രകാരമുള്ള പേര്, ജനനത്തീയതി).
2. കുടുംബാംഗങ്ങളുടെ ആധാര്‍ വിശദാംശങ്ങള്‍ (ആധാര്‍ നമ്പര്‍, ആധാര്‍ പ്രകാരമുള്ള പേര്, ജനനത്തീയതി).
3. ആധാറുമായി ലിങ്ക് ചെയ്ത അപേക്ഷകന്റെ സജീവ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ (അക്കൗണ്ട് നമ്പര്‍, ബാങ്ക് പേര്, ബ്രാഞ്ച്, ഐഎഫ്എസ്‌സി കോഡ്).
4. വരുമാനം തെളിയിക്കുന്ന രേഖ (പിഡിഎഫ് ഫയല്‍ മാത്രം, 200കെബി വരെ വലുപ്പം.)
5. ജാതി/സമുദായം തെളിയിക്കുന്ന രേഖ (എസ്സി, എസ്ടി അല്ലെങ്കില്‍ ഒബിസിയുടെ കാര്യത്തില്‍). (പിഡിഎഫ് ഫയല്‍ മാത്രം, 200കെബി വരെ വലുപ്പം.)
6. ലാന്‍ഡ് ഡോക്യുമെന്റ് (ബിഎല്‍സി ലംബമാണെങ്കില്‍). (പിഡിഎഫ് ഫയല്‍ മാത്രം, 5എംബി വരെ വലിപ്പം.)

പദ്ധതിക്ക് നിങ്ങള്‍ യോഗ്യനാണോ എന്ന് എങ്ങനെ അറിയാം?

പ്രധാനമന്ത്രി ആവാസ് യോജന - അര്‍ബന്‍ പോര്‍ട്ടലായ pmay-urban.gov.in സന്ദര്‍ശിക്കുക. പിഎംഎവൈ-യു 2.0 എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും വായിക്കുക. നിങ്ങളുടെ വിശദാംശങ്ങള്‍ തിരഞ്ഞെടുത്ത് യോഗ്യത പരിശോധിക്കുക. യോഗ്യത സ്ഥിരീകരിക്കാന്‍ വാര്‍ഷിക വരുമാനത്തിന്റെയും മറ്റുള്ളവയുടെയും വിശദാംശങ്ങള്‍ നല്‍കുക. സ്‌കീമിന് കീഴില്‍ നിങ്ങള്‍ക്ക് യോഗ്യതയില്ലെങ്കില്‍ ഇവിടെ അറിയാന്‍ പറ്റും.

ആധാര്‍ നമ്പറും വിലാസം, വരുമാനം എന്നിവയുള്‍പ്പെടെ എല്ലാ വിശദാംശങ്ങളും നല്‍കുക. എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂര്‍വ്വം വായിച്ചതിനുശേഷം സബ്മിറ്റ് ചെയ്യുക. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഗുണഭോക്താക്കള്‍ക്ക് പിഎംഎവൈ-യു 2.0 പോര്‍ട്ടലിലെ നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷ സമര്‍പ്പിക്കാം. അല്ലെങ്കില്‍ ബന്ധപ്പെട്ട നഗര തദ്ദേശ സ്ഥാപനങ്ങള്‍/മുനിസിപ്പാലിറ്റികള്‍ വഴിയും അപേക്ഷിക്കാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+