''എനിക്ക് ഐപിഎസ് ഉദ്യോഗസ്ഥ ആയാല്‍ മതി'': കൂട്ടമാനഭംഗത്തിനിരയായ 13 കാരി !
നോയ്ഡ: നോയ്ഡയില് കൂട്ടമാനഭംഗത്തിനിരയായ 13 കാരിയുടെ മുറിവുകള്‍ ഉണങ്ങിതുടങ്ങുന്നേയുള്ളു. രാഷ്ട്രീയ നേതാക്കളടക്കമുളളവര് സാന്ത്വനവുമായി എത്തുന്നുണ്ടെങ്കിലും മുഖം മറച്ച് അവള് അമ്മയുടെ പിന്നിലൊളിക്കുകയാണ്. ആരു മുറിയിലേക്കു വന്നാലും ഷാളുകൊണ്ട് മുഖം മറച്ചിരിക്കണമെന്നാണ് അച്ഛന് പറഞ്ഞിരിക്കുന്നത്.
അതിനിടയിലാണ് ചുവരില്‍ തൂക്കിയ മനോഹര ചിത്രം രാഷ്ട്രീയ നേതാവിനൊപ്പമെത്തിയ ഒരു പോലീസുകാരന്റെ ശ്രദ്ധയില്‍പ്പെട്ടത്. ചിത്രത്തെ കുറിച്ച് അച്ഛന് പറയുന്നുണ്ടെങ്കിലും അത് താനാണ് വരച്ചതെന്ന് മുഖത്തു നോക്കി പറയാന്‍ കഴിയാതെ അവള് വീണ്ടും മുറിയിലേക്കു ഉള്‍വലിയുകയായിരുന്നു. പക്ഷേ അവള് ദൃഡനിശ്ചയത്തോടെ അച്ഛനോട് പറഞ്ഞത് ഒന്നു മാത്രമാണ് തനിക്ക് ഐപിഎസ് ഉദ്യോഗസ്ഥ ആവണമെന്ന്...
ആഗസ്ത് ഒന്നിനാണ് നോയ്ഡയിലെ ബുലന്ദ്സഹറില്‍ താമസിക്കുന്ന അഞ്ചംഗ കുടുംബം ഷാജഹാന് പൂരിലേക്കുള്ള യാത്രാമധ്യേ ആക്രമിക്കപ്പെട്ടത്. അര്‍ധരാത്രി ഇവര്‍ സഞ്ചരിക്കുന്ന വാഹനത്തിനു നേരെ വലിയ ഇരുമ്പുകഷ്ണങ്ങള്‍ വലിച്ചെറിഞ്ഞ കവര്‍ച്ച സംഘം വാഹനത്തിലുളളവരെ പിടിച്ചിറക്കി പുരുഷന്മാരെ ബന്ദികളാക്കുകയും സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയെയും അക്രമികള്‍ മാനഭംഗപ്പെടുത്തി. മകളോടൊപ്പം മാനഭംഗത്തിനിരയായ അമ്മ പറയുന്നതു കേള്‍ക്കൂ...

ഞങ്ങള്‍ക്ക് നീതി വേണം
രാഷ്ടീയനേതാക്കളും ബന്ധുക്കളും അയല്‍വാസികളുമെല്ലാം ദിവസവും സാന്ത്വനവുമായി എത്തുന്നു. പക്ഷേ ഞങ്ങള്‍ക്ക് നീതി ലഭിക്കണം. പ്രതികള്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കണം. ഇല്ലെങ്കില്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യും.

വളരെയധികം വേദനിപ്പിച്ചു
മാനഭംഗത്തിനിരയായി ആശുപത്രിയിലെത്തിച്ചപ്പോള്‍ മകളോടും തന്നോടും ഡോക്ടര്‍ പരുഷമായിട്ടായിരുന്നു പെരുമാറിയത്. ഉചിതമല്ലാത്ത ചോദ്യങ്ങളാണ് ഡോക്ടര്‍ ചോദിച്ചത്.

വാര്‍ത്തകളില്‍ നിറയാന്‍ താത്പര്യമില്ല
സംഭവത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ പലരുമെത്തുന്നു. എല്ലാവരോടും മറുപടി പറയണം. വാര്‍ത്തകളില്‍ നിറയാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല.

സന്ദര്‍ശകര്‍ പലപ്പോഴും അസ്വസ്ഥതയുണ്ടാക്കുന്നു
മാനഭംഗത്തിന്റെ ഫലമായുളള ശാരീരിക അസ്വസ്ഥതകള്‍ മാറിയിട്ടില്ല. അതിനിടയ്ക്ക് ഒട്ടേറെ സന്ദര്‍ശകരെത്തുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.

മോളുടെ ഭാവി സുരക്ഷിതമാക്കട്ടെ
രാഷ്ട്രീയനേതാക്കളില്‍ പലരും പല വാഗ്ദാനങ്ങളുമായി വരുന്നുണ്ട്. പക്ഷെ എനിക്കെന്റെ മോളുടെ ഭാവി സുരക്ഷിതമാണെന്ന ഉറപ്പുമാത്രം കിട്ടിയാല്‍ മതി.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications