കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''എനിക്ക് ഐപിഎസ് ഉദ്യോഗസ്ഥ ആയാല്‍ മതി'': കൂട്ടമാനഭംഗത്തിനിരയായ 13 കാരി !

  • By Pratheeksha
Google Oneindia Malayalam News

നോയ്ഡ: നോയ്ഡയില്‍ കൂട്ടമാനഭംഗത്തിനിരയായ 13 കാരിയുടെ മുറിവുകള്‍ ഉണങ്ങിതുടങ്ങുന്നേയുള്ളു. രാഷ്ട്രീയ നേതാക്കളടക്കമുളളവര്‍ സാന്ത്വനവുമായി എത്തുന്നുണ്ടെങ്കിലും മുഖം മറച്ച് അവള്‍ അമ്മയുടെ പിന്നിലൊളിക്കുകയാണ്. ആരു മുറിയിലേക്കു വന്നാലും ഷാളുകൊണ്ട് മുഖം മറച്ചിരിക്കണമെന്നാണ് അച്ഛന്‍ പറഞ്ഞിരിക്കുന്നത്.

അതിനിടയിലാണ് ചുവരില്‍ തൂക്കിയ മനോഹര ചിത്രം രാഷ്ട്രീയ നേതാവിനൊപ്പമെത്തിയ ഒരു പോലീസുകാരന്റെ ശ്രദ്ധയില്‍പ്പെട്ടത്. ചിത്രത്തെ കുറിച്ച് അച്ഛന്‍ പറയുന്നുണ്ടെങ്കിലും അത് താനാണ് വരച്ചതെന്ന് മുഖത്തു നോക്കി പറയാന്‍ കഴിയാതെ അവള്‍ വീണ്ടും മുറിയിലേക്കു ഉള്‍വലിയുകയായിരുന്നു. പക്ഷേ അവള്‍ ദൃഡനിശ്ചയത്തോടെ അച്ഛനോട് പറഞ്ഞത് ഒന്നു മാത്രമാണ് തനിക്ക് ഐപിഎസ് ഉദ്യോഗസ്ഥ ആവണമെന്ന്...

''അവളപ്പോള്‍ പപ്പാ..എന്നലറിക്കരഞ്ഞിരുന്നു;എനിക്കു നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ''-13കാരിയുടെ പിതാവ്''അവളപ്പോള്‍ പപ്പാ..എന്നലറിക്കരഞ്ഞിരുന്നു;എനിക്കു നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ''-13കാരിയുടെ പിതാവ്

ആഗസ്ത് ഒന്നിനാണ് നോയ്ഡയിലെ ബുലന്ദ്‌സഹറില്‍ താമസിക്കുന്ന അഞ്ചംഗ കുടുംബം ഷാജഹാന്‍ പൂരിലേക്കുള്ള യാത്രാമധ്യേ ആക്രമിക്കപ്പെട്ടത്. അര്‍ധരാത്രി ഇവര്‍ സഞ്ചരിക്കുന്ന വാഹനത്തിനു നേരെ വലിയ ഇരുമ്പുകഷ്ണങ്ങള്‍ വലിച്ചെറിഞ്ഞ കവര്‍ച്ച സംഘം വാഹനത്തിലുളളവരെ പിടിച്ചിറക്കി പുരുഷന്മാരെ ബന്ദികളാക്കുകയും സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയെയും അക്രമികള്‍ മാനഭംഗപ്പെടുത്തി. മകളോടൊപ്പം മാനഭംഗത്തിനിരയായ അമ്മ പറയുന്നതു കേള്‍ക്കൂ...

ഞങ്ങള്‍ക്ക് നീതി വേണം

ഞങ്ങള്‍ക്ക് നീതി വേണം

രാഷ്ടീയനേതാക്കളും ബന്ധുക്കളും അയല്‍വാസികളുമെല്ലാം ദിവസവും സാന്ത്വനവുമായി എത്തുന്നു. പക്ഷേ ഞങ്ങള്‍ക്ക് നീതി ലഭിക്കണം. പ്രതികള്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കണം. ഇല്ലെങ്കില്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യും.

വളരെയധികം വേദനിപ്പിച്ചു

വളരെയധികം വേദനിപ്പിച്ചു

മാനഭംഗത്തിനിരയായി ആശുപത്രിയിലെത്തിച്ചപ്പോള്‍ മകളോടും തന്നോടും ഡോക്ടര്‍ പരുഷമായിട്ടായിരുന്നു പെരുമാറിയത്. ഉചിതമല്ലാത്ത ചോദ്യങ്ങളാണ് ഡോക്ടര്‍ ചോദിച്ചത്.

വാര്‍ത്തകളില്‍ നിറയാന്‍ താത്പര്യമില്ല

വാര്‍ത്തകളില്‍ നിറയാന്‍ താത്പര്യമില്ല

സംഭവത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ പലരുമെത്തുന്നു. എല്ലാവരോടും മറുപടി പറയണം. വാര്‍ത്തകളില്‍ നിറയാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല.

സന്ദര്‍ശകര്‍ പലപ്പോഴും അസ്വസ്ഥതയുണ്ടാക്കുന്നു

സന്ദര്‍ശകര്‍ പലപ്പോഴും അസ്വസ്ഥതയുണ്ടാക്കുന്നു

മാനഭംഗത്തിന്റെ ഫലമായുളള ശാരീരിക അസ്വസ്ഥതകള്‍ മാറിയിട്ടില്ല. അതിനിടയ്ക്ക് ഒട്ടേറെ സന്ദര്‍ശകരെത്തുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.

മോളുടെ ഭാവി സുരക്ഷിതമാക്കട്ടെ

മോളുടെ ഭാവി സുരക്ഷിതമാക്കട്ടെ

രാഷ്ട്രീയനേതാക്കളില്‍ പലരും പല വാഗ്ദാനങ്ങളുമായി വരുന്നുണ്ട്. പക്ഷെ എനിക്കെന്റെ മോളുടെ ഭാവി സുരക്ഷിതമാണെന്ന ഉറപ്പുമാത്രം കിട്ടിയാല്‍ മതി.

English summary
"I want to be an IPS officer," the 14-year-old Bulandshahr rape survivor told
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X