കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാത്തിമയുടെ ആത്മഹത്യ.... സിബിഐ അന്വേഷണം വേണമെന്ന് രാംദാസ് അത്തവാലെ!!

Google Oneindia Malayalam News

ദില്ലി: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി രാംദാസ് അത്തവാലെ. റിപ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റും കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് സഹമന്ത്രിയുമാണ് അദ്ദേഹം. കഴിഞ്ഞ ദിവസം മാനവിക വികസന മന്ത്രാലയം മദ്രാസ് ഐഐടിയോട് വിശദീകരണം തേടിയിരുന്നു. അധ്യാപകരില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ മാനസിക സമ്മര്‍ദം നേരിടുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയത്.

1

സിബിഐ അന്വേഷണം വേണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട് ആവശ്യപ്പെടുമെന്ന് അത്തവാലെ പറഞ്ഞു. അതേസമയം കേസില്‍ ആരോപണ വിധേയനായ മദ്രാസ് ഐഐടി അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനോട് ക്യാമ്പസ് വിട്ട് പോകരുതെന്ന് തമിഴ്‌നാട് ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാമ്പസില്‍ പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. സുദര്‍ശനെ ഉടന്‍ ക്രൈംബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്യും.

ഇതിനിടെ ഫാത്തിമയുടെ പിതാവിന്റെയും ബന്ധുക്കളുടെയും മൊഴി എടുക്കുന്നത് പൂര്‍ത്തിയായി. ക്രൈംബ്രാഞ്ച് അഡീഷണല്‍ കമ്മീഷണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്. കേസിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ഈശ്വര മൂര്‍ത്തി പറഞ്ഞു. നിര്‍ണായക വിവരങ്ങള്‍ ഫാത്തിമയുടെ കുടുംബം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പളനിസ്വാമിയെയും തമിഴ്‌നാട് ഡിജിപിയെയും ഫാത്തിമയുടെ പിതാവ് കണ്ടിരുന്നു. കേസില്‍ ഉത്തരവാദികളെ കണ്ടെത്താന്‍ കേന്ദ്രം ഇടപെടുമെന്ന് വി മുരളീധരന്‍ വ്യക്തമാക്കി. തമിഴ്‌നാട് മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നാളെ ചെന്നൈയിലെത്തും. കേസില്‍ ഇപ്പോള്‍ ഐഐടിക്കെതിരെ അപവാദ പ്രചാരണമാണ് നടക്കുന്നതെന്നും, വേണ്ട പിന്തുണ പോലീസിന് നല്‍കുമെന്ന് ഐഐടി അധികൃതര്‍ പറഞ്ഞു.

ഫാത്തിമയുടെ മരണം കൊലപാതകമോ? പോലീസ് നീക്കം ദുരൂഹം, മൃതദേഹം ട്രക്കില്‍- ബന്ധു പറയുന്നുഫാത്തിമയുടെ മരണം കൊലപാതകമോ? പോലീസ് നീക്കം ദുരൂഹം, മൃതദേഹം ട്രക്കില്‍- ബന്ധു പറയുന്നു

English summary
want cbi investigation in iit student suicide says ramdas athawale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X