Get Updates
Get notified of breaking news, exclusive insights, and must-see stories!

' 10 ദിവസത്തിനുളളില്‍ നീതി കിട്ടണം, ഇല്ലെങ്കില്‍ ആത്മഹത്യ' 13കാരിയുടെ കത്ത് പ്രണബ് മുഖര്‍ജിക്ക്

വഡോധര: ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ നിന്ന് പ്രണബ് മുഖര്‍ജിക്കൊരു കത്ത് കിട്ടി. പത്ത് ദിവസത്തിനുള്ളില്‍ തനിക്ക് നീതി കിട്ടിയില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കും എന്ന് പറഞ്ഞ് കൊണ്ട് 13 കാരി എഴുത്തിയ കത്തായിരുന്നു.

ഗുജറാത്തിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ഇഷിക ഗുപ്തയാണ് നീതിക്ക് വേണ്ടി പ്രസിഡന്റിന് കത്തെഴുതിയത്. സ്‌കൂള്‍ പ്രിന്‍സിപലിന്റെ പീഡനം സഹിക്കാന്‍ കഴിയുന്നില്ല എന്നായിരുന്നു കുട്ടിയുടെ പരാതി.

harasement

സ്‌കൂള്‍ പുരോഗതിക്കായി കുട്ടികളില്‍ നിന്ന് പിരിച്ചെടുത്ത തുകയ്ക്ക് രശീത് നല്‍കാത്തത് പെണ്‍കുട്ടിയുടെ പിതാവായ ഗുപ്ത ചോദ്യം ചെയ്തിരുന്നു. അമിത തുക പിരിച്ചെടുത്ത പ്രിന്‍സിപ്പല്‍ രക്ഷിതാകള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാവുകും ചെയ്തു. തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ കുട്ടിയോട് ദേഷ്യം തീര്‍ക്കാന്‍ തുടങ്ങിയത്.

നിരന്തരമായി കുട്ടിയെ ഇയാള്‍ മര്‍ദിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ജില്ലാ കളക്ടറും സ്‌കൂള്‍ കമ്മിറ്റി മെംബറും കൂടിയായ ധവാല്‍ പട്ടേല്‍ പരാതിയില്‍ അടിസ്ഥാനമില്ലെന്ന് പറഞ്ഞ് തള്ളി കളഞ്ഞു.

തനിക്കും കുടുംബത്തിനും 10 ദിവസത്തിനകം നീതി കിട്ടിയിലെങ്കില്‍ എന്ത്് അത്യാഹിതം സംഭവിച്ചാലും സ്‌കൂളിലെ നാല് പേരും ജില്ലാ കളക്ടറുമായിരിക്കും ഉത്തരവാദികള്‍ എന്ന് കത്തില്‍ രേഖപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+