കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡില്‍ ജീവിക്കണോ? വന്ദേമാതരം ചൊല്ലണം, പുതിയ വിവാദം വിദ്യാഭ്യാസ മന്ത്രി വക!!

Google Oneindia Malayalam News

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ജീവിക്കണമെങ്കില്‍ വന്ദേമാതരം ആലപിയ്ക്കണമെന്ന വിവാദ പ്രസ്താവനയുമായി വിദ്യാഭ്യാസ മന്ത്രി ധന്‍ സിംഗ് റാവത്ത്. റൂര്‍ക്കിയിലെ ഒരു കോളേജിലെ പരിപാടിയില്‍ സംബന്ധിക്കുമ്പോഴായിരുന്നു സംസ്ഥാനത്ത് ജീവിക്കണമെങ്കില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വന്ദേമാതരം ആലപിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. വന്ദേമാതരം ആലപിക്കുന്നതിനുള്ള സമയക്രമം സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ബുധനാഴ്ചയായിരുന്നു സംഭവം.

സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളിലും ദേശീയ പതാക ഉയര്‍ത്തണമെന്നും ദേശീയ ഗാനം ആലപിക്കുന്നുവെന്ന് ഉറപ്പുലവരുത്തണമെന്ന പ്രഖ്യാപനവും അദ്ദേഹം നേരത്തെ നടത്തിയിരുന്നു. രാവിലെ പത്തുമണിയ്ക്ക് ദേശീയ ഗാനം, വൈകിട്ട് നാലിന് ദേശീയ ഗീതം എന്നിവ ആലപിക്കാനും നിര്‍ദേശിക്കുന്ന മന്ത്രി ബിരുദ- ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ഡ്രസ് കോഡ് കൊണ്ടുവരാനുള്ള ആവശ്യവും മുന്നോട്ടുവയ്ക്കുന്നു. അടുത്ത അധ്യയന വര്‍ഷത്തില്‍ ജൂലൈ മുതല്‍ ഈ സംവിധാനം സംസ്ഥാനത്തെ കോളേജുകളില്‍ നടപ്പിലാക്കിയേക്കുമെന്നാണ് സൂചന.

tricolour

വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്തെ അധ്യാപക- വിദ്യാര്‍ത്ഥി സമൂഹത്തിനിടയില്‍ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ തന്റെ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സുനിശ്ചിതമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനാണെന്നാണ് മന്ത്രിയുടെ വാദം. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹാജര്‍ നില ഉറപ്പുവരുത്തുക, മയക്കുമരുന്ന് ഉപയോഗം പാടേ ഇല്ലാതാക്കുന്നിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

English summary
Uttarakhand’s Higher Education Minister Dhan Singh Rawat has sparked a controversy asking college students to sing Vande Mataram if they want to live in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X