അഞ്ചുമിനിറ്റിനുള്ളില്‍ 20 ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കിയാല്‍ മോദിയെ നേരിട്ടു കാണാം
ദില്ലി: അഞ്ചുമിനിറ്റിനുള്ളില്‍ 20 ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കിയാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടു കാണാനവസരം. പൊതുവിജ്ഞാനമൊന്നുമായിരിക്കില്ല സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളെ കുറിച്ചായിരിക്കും ചോദ്യങ്ങളെന്നു മാത്രം. www.mygov.in എന്ന വെബ്‌സൈറ്റാണ് ക്വിസ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. വിജയികളാവുന്നവര്‍ക്ക് പ്രധാനമന്ത്രി കൈയ്യൊപ്പിട്ട സര്‍ട്ടിഫിക്കറ്റും ലഭിക്കും.
സര്‍ക്കാര്‍ പദ്ധതികളെ അടിസ്ഥാനമാക്കിയുളള ചോദ്യങ്ങളാണ് മിക്കവയും. ഉദാഹരണത്തിന് ഡിബിടി പദ്ധതി വഴി സര്‍ക്കാര്‍ കൈമാറിയ തുകയെത്ര, ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതികളുടെ കീഴില്‍ എത്ര ജില്ലകളാണുളളത് എന്നിങ്ങനെയായിരിക്കും ചോദ്യങ്ങള്‍. ഉത്തരങ്ങളറിയാത്തവര്‍ക്ക് നാലു ഓപ്ഷന്‍സും നല്‍കിയിട്ടുണ്ട്.

ലഭിച്ച മാര്‍ക്കും വെബ്‌സൈറ്റില്‍ അറിയാന്‍ സാധിക്കും. ശരിയായ ഉത്തരങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരിക്കും വിജയികളെ തീരുമാനിക്കുന്നത്. ഒന്നിലധികം പേര്‍ വിജയികളാവുമ്പോള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഉത്തരം നല്കിയവരെ വിജയികളായി പ്രഖ്യാപിക്കും.












Click it and Unblock the Notifications