എനിക്ക് എന്റെ കാര്‍ തിരിച്ചുവേണം, കെജ്രിവാളിനോട് എഎപി പ്രവര്‍ത്തകന്‍ കാര്‍ തിരിച്ചു ചോദിച്ചു
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നീലനിറത്തിലുള്ള വാഗണര്‍ സമ്മാനിച്ച എഎപി അനുകൂലി തന്റെ കാര്‍ തിരികെ ചോദിച്ചു. പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പും മറ്റുമാണ് കുന്ദന്‍ ശര്‍മ്മയെ തന്റെ കാര്‍ തിരികെ ചോദിക്കാന്‍ പ്രേരിപ്പിച്ചത്. ലണ്ടനില്‍ സ്ഥിരതാമസക്കാരനായ കുന്ദന്‍ ശര്‍മ്മ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്.
കുന്ദന്‍ ശര്‍മ്മ തിരികെ ആവശ്യപ്പെട്ടത് കാറ് മാത്രമല്ല, പാര്‍ട്ടിക്ക് സംഭാവനയായി താനും ഭാര്യ ശാരദയും നല്‍കിയ പണവും തിരികെ നല്‍കണമെന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

ഭാര്യയുടെ പേരിലുള്ള കാറ് പാര്‍ട്ടിക്ക് സംഭാവനയായി നല്‍കിയതാണ്. 2013 ജനുവരി 1ന് കെജ്രിവാള്‍ തന്നോട് നേരിട്ട് സംസാരിച്ചിരുന്നുവെന്നും തുടര്‍ന്ന് ജനുവരി 3ന് പാര്‍ട്ടിയുടെ ഡ്രൈവര്‍ എത്തിയാണ് കാറ് കൊണ്ടുപോയതെന്നും കുന്ദന്‍ ശര്‍മ്മ പറഞ്ഞു.
#IDemandMyDonationBackFromAAP: My blue WAGONR,my Bike&lacs of rupees that I donated2AAP http://t.co/XT2UYLkGlX @shashiranjanttv @ravishndtv
— Kundan Sharma (@kundan_scorpio) April 4, 2015 ഡല്‍ഹി മുഖ്യമന്ത്രിയായി കെജ്രിവാള്‍ ആദ്യമായി അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന നീല വാഗണ്‍ ആര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.












Click it and Unblock the Notifications