കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുണ്ടോ? ചെയ്യേണ്ടത് ഇത്, പാകിസ്താന് നിര്‍ദേശവുമായി യുഎസ്

Google Oneindia Malayalam News

യുനൈറ്റഡ് നേഷന്‍സ്: ഭീകരത സംബന്ധിച്ച വിഷയത്തില്‍ പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക. ഭീകരതയ്‌ക്കെതിരെ സത്യസന്ധമായ നടപടി എടുത്താല്‍ മാത്രമേ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കൂ എന്നും യുഎസിലെ മുതിര്‍ന്ന നയതന്ത്രജ്ഞ പറഞ്ഞു. അതേസമയം ഹാഫിസ് സയ്യിദ് മസൂദ് അസ്ഹര്‍ എന്നിവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനും, അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ ഇല്ലാതാക്കാനും പാകിസ്താന്‍ മുന്‍കൈ എടുക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടു.

1

അതേസമയം യുഎന്‍ ജനറല്‍ അസംബ്ലിയില്‍ യുഎസ് ആക്ടിംഗ് സെക്രട്ടറി ആലീസ് വെല്‍സും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. സമാധാന അന്തരീക്ഷം പാകിസ്താനും ഇന്ത്യയും തമ്മില്‍ ഉണ്ടാവണമെങ്കില്‍ അതിര്‍ത്തിയിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ഇല്ലാതാക്കണം. എന്നാല്‍ മൂന്നാം കക്ഷി ഇടപെടണമോ എന്ന ചോദ്യത്തിന് ട്രംപിന്റെ അതേ മറുപടിയാണ് ആലീസ് നല്‍കിയത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ടെന്നാണ് പറഞ്ഞതെന്നും അവര്‍ പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചര്‍ച്ച അനിവാര്യമാണ്. അതിന് പാകിസ്താന്‍ മുന്‍കൈയ്യെടുക്കണം. പക്ഷേ തീവ്രവാദത്തെ ഇല്ലാതാക്കിയാല്‍ മാത്രമേ അതിനുള്ള സാധ്യതയുള്ളൂ. ഫിനാഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ആക്ഷന്‍ പ്ലാന്‍ അതിനായി നടപ്പാക്കണം. യുഎന്‍ ലിസ്റ്റിലുള്ള തീവ്രവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആലീസ് വെല്‍സ് ആവശ്യപ്പെട്ടു.

ഇതില്‍ ഹാഫിസ് സയ്യിദ് ഉള്‍പ്പെടും. ഇയാള്‍ ഇപ്പോള്‍ വിചാരണ നേരിടുന്നുണ്ട്. മസൂദ് അസ്ഹറും ഇതില്‍ പ്രധാനിയാണ്. ഇയാള്‍ ദീര്‍ഘകാലമായി പാകിസ്താനില്‍ നിന്ന് ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ കാരണം വലിയൊരു വിപണിയെ ഉപയോഗിക്കാന്‍ പാകിസ്താന് സാധിക്കുന്നില്ല. അതേസമയം പാകിസ്താന്‍ പ്രധാനമന്ത്രി ഇരട്ടത്താപ്പാണ് കാണിക്കുന്നത്. കശ്മീര്‍ വിഷയം ഉയര്‍ത്തി കാണിക്കുകയും, ചൈനയിലെ ഉയിഗൂര്‍ മുസ്ലീങ്ങളുടെ കാര്യത്തില്‍ മിണ്ടാതിരിക്കുകയുമാണ് അദ്ദേഹം ചെയ്യുന്നതെന്നും വെല്‍സ് കുറ്റപ്പെടുത്തി.

ബസ്തറില്‍ 12ല്‍ 12 നേടി കോണ്‍ഗ്രസ്, ദന്തേവാഡയില്‍ ബിജെപിയെ മലര്‍ത്തിയടിച്ചു, സീറ്റ് നില ഇങ്ങനെബസ്തറില്‍ 12ല്‍ 12 നേടി കോണ്‍ഗ്രസ്, ദന്തേവാഡയില്‍ ബിജെപിയെ മലര്‍ത്തിയടിച്ചു, സീറ്റ് നില ഇങ്ങനെ

English summary
want peace with india then act against terrorist us against pak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X