Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവ് ഭാര്യയ്ക്ക് വിലയിട്ടു, ഭാര്യയെ വില്‍ക്കാനുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റ്

ഇന്‍ഡോര്‍: 30 വയസ്സുകാരനായ യുവാവ് സ്വന്തം ഭാര്യയെ വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് പരസ്യം കൊടുത്തു. ഫേസ്ബുക്കിലൂടെയാണ് ഭാര്യയെ വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് യുവാവ് പോസ്റ്റിട്ടത്. ഞെട്ടിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത് മധ്യപ്രദേശിലെ ഖര്‍ഗോള്‍ എന്ന ജില്ലയിലാണ്. ഭാര്യയ്ക്ക് ഭര്‍ത്താവ് ഒരു ലക്ഷം രൂപയാണ് വിലയിട്ടത്.

പോസ്റ്റ് വൈറലായതോടെ ഭാര്യ ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദിലീപ് മാലി എന്നയാള്‍ക്കെതിരെ ഐപിസി 509 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഭാര്യയെ വിറ്റ് കിട്ടുന്ന പണം കൊണ്ട് തന്റെ കടങ്ങള്‍ കൊടുത്തു തീര്‍ക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യം.

facebook

ഇരുവര്‍ക്കും രണ്ടു വയസുകാരിയായ മകളുണ്ട്. മകള്‍ക്കൊപ്പം നില്‍ക്കുന്ന ഭാര്യയുടെ ചിത്രമാണ് യുവാവ് ഫേസ്ബുക്കില്‍ ഇതിനായി ഉപയോഗിച്ചത്. ഇയാളുടെ മൊബൈല്‍ നമ്പറും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആര്‍ക്കെങ്കിലും തന്റെ ഭാര്യയെ വാങ്ങിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഈ നമ്പറില്‍ ബന്ധപ്പെടുക എന്നാണ് പോസ്റ്റിലുള്ളത്.

ഞാനെന്റെ ഭാര്യയെ ഒരു ലക്ഷം രൂപയ്ക്ക് വില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇയാള്‍ പറയുന്നുണ്ട്. ഫേസ്ബുക്ക് ഉപയോഗിക്കാത്ത യുവതി ബന്ധുക്കളില്‍ നിന്നാണ് വിവരം അറിയുന്നത്. സംഭവം പോലീസില്‍ അറിയിച്ചതോടെ യുവാവിനെ കാണാനുമില്ല. പോലീസ് ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+