ജപ്പാനില്‍ സ്ഥിരതാമസമാക്കണോ? വെറും 5000 രൂപ മതി: ഇന്ത്യക്കാര്‍ക്ക് ഗുണം ചെയ്യുമോ?
ഇന്ത്യയുമായി ഏറെ സൗഹൃദവും മികച്ച വ്യാപാര ബന്ധവും പുലര്‍ത്തുന്ന രാജ്യമാണ് ജപ്പാന്‍. നിരവധി ഇന്ത്യക്കാര്‍ ജപ്പാനില്‍ ഉണ്ട്. ജോലിപരമായും വിദ്യാഭ്യാസത്തിനും ഒക്കെയാണ് ഇന്ത്യക്കാര്‍ കൂടുതലും ജപ്പാനില്‍ എത്തുന്നത്. സാങ്കേതിക വിദ്യയില്‍ വളരെ മുന്നിട്ടു നില്‍ക്കുന്ന രാജ്യമായതിനാല്‍ ജപ്പാനിലെ ഐടി മേഖലയിലുള്ള ജോലി സാധ്യതകള്‍ ആണ് ഇന്ത്യക്കാരെ ആകര്‍ഷിക്കുന്നത്. ഉയര്‍ന്ന ജീവിത നിലവാരവും ഇന്ത്യക്കാരെ ആകര്‍ഷിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ്.
മികച്ച വിദ്യാഭ്യാസത്തിനായി ജപ്പാനില്‍ എത്തുന്നു ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണവും കുറവല്ല. ജപ്പാനില്‍ വിദഗ്ധ തൊഴിലാളികളുടെ വലിയ ആവശ്യമുണ്ട്. ഇതാണ് ഇന്ത്യക്കാരെ അങ്ങോട്ട് ആകര്‍ഷിക്കുന്നത്. ജപ്പാനില്‍ യുവാക്കളുടെ എണ്ണം കുറഞ്ഞുവരുന്നത് ആ രാജ്യം നേരിടുന്ന പ്രതിസന്ധിയാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യുവ പ്രൊഫഷണലുകളെയാണ് വിവിധ തൊഴിലുകള്‍ക്കു വേണ്ടി ജപ്പാന്‍ ആശ്രയിക്കുന്നത്. ജപ്പാന്‍ ഭാഷ അറിയാവുന്നവര്‍ക്കാണ് തൊഴിലവസരങ്ങള്‍ ലഭിക്കുക.

ജപ്പാനില്‍ സ്ഥിര താമസമാക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആഹ്ലാദമേകുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ 5000 രൂപയ്ക്ക് ജപ്പാനില്‍ സ്ഥിര താമസത്തിന് അപേക്ഷിക്കാം. ജപ്പാന്‍ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ പ്രക്രിയകള്‍ ലളിതവും ചെലവു കുറഞ്ഞതുമാക്കിയത് ഇന്ത്യക്കാര്‍ക്കായിരിക്കും ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുക.
ജപ്പാനില്‍ പെര്‍മനന്റ് റസിഡന്‍സി ലഭിക്കാന്‍ ഇപ്പോള്‍ 5000 രൂപയാണ് ഈടാക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധരായ തൊഴിലാളികള്‍ക്കാണ് ഈ അവസരം പ്രയോജനപ്പെടുത്താന്‍ കഴിയുന്നത്.
പെര്‍മനന്റ് റെസിഡന്‍സിക്കുള്ള അപേക്ഷാ ഫീസിന് 8000 ജാപ്പനീസ് യെന്നാണ് വേണ്ടിവരുന്നത്. ഇന്ത്യന്‍ രൂപയില്‍ 5000 രൂപ മാത്രമാണ് അപേക്ഷ ഫീസ്. ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലളിതമാക്കിയതിലൂടെ വിദഗ്ധരായ തൊഴിലാളികള്‍ക്ക് അവസരങ്ങളുടെ വാതില്‍ തുറന്നിടുകയാണ് ജപ്പാന്‍. ജപ്പാനില്‍ ദീര്‍ഘകാലം താമസിക്കേണ്ടി വരുന്നവര്‍ക്കും പഠനാവശ്യങ്ങളെ തുടര്‍ന്ന് ദീര്‍ഘനാള്‍ താമസിക്കേണ്ടി വരുന്നവര്‍ക്കും ഇത് പ്രയോജനപ്പെടുത്താന്‍ കഴിയും.
അപേക്ഷിക്കാന്‍ യോഗ്യത ആര്‍ക്ക്
ജാപ്പനീസ് പിആറിനുള്ള യോഗ്യതയ്ക്ക് ആ രാജ്യത്ത് പരമാവധി പത്തു വര്‍ഷത്തെ തുടര്‍ച്ചയായ താമസം ഉണ്ടായിരിക്കണം. ഇതില്‍ ഫാമിലി വിസയിലോ തൊഴില്‍ വിസയിലോ അഞ്ചു വര്‍ഷമെങ്കിലും ആ രാജ്യത്ത് കഴിഞ്ഞിരിക്കണം.
അപേക്ഷകര്‍ ഓര്‍ത്തിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എല്ലാ വിദേശ രേഖകളും സാക്ഷ്യപ്പെടുത്തിയ ജാപ്പനീസ് വിവര്‍ത്തനങ്ങളോടെ ഇമിഗ്രേഷന്‍ വഭാഗത്തില്‍ സമര്‍പ്പിച്ചിരിക്കണം എന്നതാണ്. നാലു മുതല്‍ എട്ടു മാസം വരെയാണ് അപേക്ഷയുടെ പ്രോസസിന് സമയം. ഈ സമയം അപേക്ഷകന്‍ ഇപ്പോഴുള്ള വിസയുടെ സ്റ്റാറ്റസ് നിലനിര്‍ത്തുകയും വേണം
ചുരുങ്ങുന്ന ജനസംഖ്യയും പ്രായമേറുന്ന തൊഴില്‍ ശേഷിയുമാണ് ജപ്പാന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഈ പ്രതിസന്ധി മറികടക്കാനാണ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലളിതവും ചിലവുമാക്കി വിദേശ പ്രതിഭകളെ തേടുന്നത്. സാങ്കേതിക മേഖലയിലും എന്‍ജിനീയറിങ് മേഖലയിലും ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് വൈദഗ്ധ്യമുള്ളവരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്താനും ജപ്പാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.












Click it and Unblock the Notifications