കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എനിക്ക് ജീവിക്കണം: കേസിലെ കുറ്റവാളികളെ തൂക്കിലേറ്റുന്നത് കാണണമെന്ന് യുവതി! 24- 48 മണിക്കൂർ നിർണായകം

Google Oneindia Malayalam News

ലഖ്നൊ: ഉന്നാവോ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നത് കാണമെന്ന് ഇരയായ പെൺകുട്ടി. തനിക്ക് മരിക്കേണ്ടെന്നും കുറ്റവാളികളായ അഞ്ച് പേരും തൂക്കിലേറ്റുന്നത് കാണണമെന്നാണ് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടി പ്രതികരിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ കഴിഞ്ഞ ദിവസമാണ് ദില്ലിയിലേക്ക് എയർലിഫ്റ്റ് ചെയ്തത്. പീഡനക്കേസിലെ വാദം കേൾക്കുന്നതിനായി റായ്ബറേലിയിലെ കോടതിയിലേക്ക് പോകുമ്പോഴാണ് യുവതി ആക്രമിക്കപ്പെട്ടത്. ഡിസംബറിൽ യുവതിയെ പീഡിപ്പിക്കപ്പെട്ട കേസിലെ പ്രതികളാണ് അഞ്ച് പേരിൽ രണ്ട് പേർ.

ബലാത്സംഗത്തിന് കാരണം പോണ്‍ സൈറ്റുകള്‍...നിരോധിക്കാന്‍ ആഹ്വാനം, ആവശ്യപ്പെട്ടത് നിതീഷ് കുമാര്‍!!ബലാത്സംഗത്തിന് കാരണം പോണ്‍ സൈറ്റുകള്‍...നിരോധിക്കാന്‍ ആഹ്വാനം, ആവശ്യപ്പെട്ടത് നിതീഷ് കുമാര്‍!!

"എന്നെ രക്ഷിക്കൂ... എനിക്ക് മരിക്കണ്ട.. എന്നോട് ഇത് ചെയ്തവരെ എനിക്ക് കാണണം. എന്നോടിത് ചെയ്തവരെ തൂക്കിലേറ്റണം" എന്ന് തന്നോട് യുവതി പറഞ്ഞതായി സഹോദരനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് റിപ്പോർട്ട് ചെയ്തത്. ലഖ്നൊവിൽ നിന്ന് എയർലിഫ്റ്റ് ചെയ്ത ഉന്നാവോ കേസിലെ യുവതിയെ ദില്ലിയിലെ സഫ്ദർജങ്ങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

rape-1560934752-jpg-page

വ്യാഴാഴ്ച വൈകിട്ടാണ് യുവതിയെ ഇങ്ങോട്ട് മാറ്റിയത്. അടുത്ത 24-48 മണിക്കൂർ നിർണായകമാണെന്നാണ് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയത്. ശരീരത്തിൽ 90 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നും ഞങ്ങൾ പരാമവധി ശ്രമിക്കുന്നുവെന്നും ആശുപത്രി അധികൃതർ പറയുന്നു. കേസിൽ നിന്ന് പിൻവാങ്ങുന്നതിനായി കുടുംബത്തിന് വധഭീഷണിയുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഞങ്ങൾക്ക് പോലീസിൽ വിശ്വാസമുണ്ട്. അവർ ഞങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടാൽ ഞങ്ങൾ സ്വയം സംരക്ഷിക്കും. ഉന്നാവോ കേസിലെ യുവതിയുടെ സഹോദരൻ പറയുന്നു.

വ്യാഴാഴ്ചയാണ് കോടതിയിലേക്ക് പോകും വഴി പീഡനക്കേസിലെ പ്രതികളായ രണ്ടുപേരുൾപ്പെടെ അഞ്ച് പേർ ചേർന്ന് യുവതിയെ മർദ്ദിക്കുകയും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഹരിശങ്കർ ത്രിവവേദി, രാം കിഷോർ ത്രിവേദി, ഉമേഷ് ബജ്പാൽ, ശിവരാം, ശുഭം ത്രിവേദി എന്നിവരാണ് കേസിൽ അറസ്റ്റിലായത്. 2018 ഡിസംബറിൽ ശിവം, ശുഭം ത്രിവേദി എന്നിവർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ഇരുവരും നവംബർ 30നാണ് ജാമ്യത്തിലിറങ്ങിയത്. ഇതോടെ ഇരുവരും ചേർന്ന് യുവതിയെ ഭീഷണിപ്പെടുത്താൻ ആരംഭിച്ചിരുന്നു. സംഭവം യുവതിയുടെ കുടുംബം പോലീസിൽ അറിയിച്ചിരുന്നുവെങ്കിലും പോലീസ് നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പിന്നീട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.

English summary
Want to see accused hanged to death: Unnao molestation survivor who was burnt alive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X