കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജിവെച്ചത് സഖ്യസര്‍ക്കാരിനെ പാഠം പഠിപ്പിക്കാന്‍! മടങ്ങി പോവില്ലെന്ന് ആവര്‍ത്തിച്ച് വിമതര്‍

Google Oneindia Malayalam News

ബെംഗളൂരു: സഖ്യസര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷപ്രതികരണവുമായി മുംബൈയില്‍ കഴിയുന്ന വിമത എംഎല്‍എമാര്‍. സഖ്യസര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കാനാണ് രാജിവെച്ചത്. രാജിക്ക് പിന്നില്‍ മറ്റൊരു ലക്ഷ്യവുമില്ലെന്നും എംഎല്‍എമാര്‍ പ്രതികരിച്ചു.

rebelkarnataka

പണത്തിനോട് അധികാരത്തിനോ വേണ്ടിയല്ല രാജിവെച്ചത്. സര്‍ക്കാരിനെ പാഠം പഠിപ്പിക്കുകയാണ് രാജിയിലൂടെ തങ്ങളുടെ ലക്ഷ്യം. നിലവിലെ പ്രതിസന്ധികളില്‍ അയവ് വന്നാല്‍ ബെംഗളൂരുവിലേക്ക് മടങ്ങി വരുമെന്നും എംഎല്‍എമാര്‍ പ്രതികരിച്ചു. വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് സര്‍ക്കാരിന്‍റെ എല്ലാ പ്രതീക്ഷകളേയും കൊട്ടിയടച്ച് എംഎല്‍എമാരുടെ പ്രതികരണം.

<strong>സഖ്യ സര്‍ക്കാരിന് ഇരുട്ടടി!! പണി വന്നത് മായാവതി വഴി! പാലം വലിച്ച് ബിഎസ്പി എംഎല്‍എ</strong>സഖ്യ സര്‍ക്കാരിന് ഇരുട്ടടി!! പണി വന്നത് മായാവതി വഴി! പാലം വലിച്ച് ബിഎസ്പി എംഎല്‍എ

കര്‍ണാടക നിയമസഭയില്‍ തിങ്കളാഴ്ചയാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുക. വിമതരില്‍ ചിലരെയെങ്കിലും അനുനയിപ്പ് ഏത് വിധേനയും തിരികെ എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സഖ്യസര്‍ക്കാര്‍.
അതേസമയം അനുനയ ശ്രമങ്ങള്‍ക്ക് വഴങ്ങിയില്ലേങ്കില്‍ വിമതരെ അയോഗ്യരാക്കാനാണ് ഭരണപക്ഷത്തിന്‍റെ നീക്കം. വിപ്പില്‍ വ്യക്തത തേടിയുള്ള കോണ്‍ഗ്രസിന്‍റെ ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.

<strong>ബിജെപിയുടെ 'പ്ലാന്‍ ബി'.. മഹാരാഷ്ട്രയില്‍ ബിജെപിയുടെ 'രഹസ്യ നീക്കം'.. ആത്മവിശ്വാസം</strong>ബിജെപിയുടെ 'പ്ലാന്‍ ബി'.. മഹാരാഷ്ട്രയില്‍ ബിജെപിയുടെ 'രഹസ്യ നീക്കം'.. ആത്മവിശ്വാസം

കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നാണ് ഭരണപക്ഷത്തിന്‍റെ പ്രതീക്ഷ. വിപ് സംബന്ധിച്ച വിധിയില്‍ വ്യക്തത ഉണ്ടായാല്‍ വിമതരെ അയോഗ്യരാക്കാനുള്ള നടപടിയും തിങ്കഴാഴ്ച ഉണ്ടായേക്കും. അതിനിടെ സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഏറെ കുറെ ഉറപ്പായതോടെ ബിജെപി ക്യാമ്പില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. എംഎല്‍എമാരുമായി യെദ്യൂരപ്പ ശനിയാഴ്ച രാത്രി ചര്‍ച്ച നടത്തിയിരുന്നു.

<strong>വിമതര്‍ തലവേദനയാകില്ല!! മെരുക്കാന്‍ ബിജെപിയുടെ 'പ്ലാന്‍'.. യെഡ്ഡിയുടെ നീക്കങ്ങള്‍ ഇങ്ങനെ</strong>വിമതര്‍ തലവേദനയാകില്ല!! മെരുക്കാന്‍ ബിജെപിയുടെ 'പ്ലാന്‍'.. യെഡ്ഡിയുടെ നീക്കങ്ങള്‍ ഇങ്ങനെ

English summary
Want to teach a lesson to coalition says rebel MLAs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X