Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊള്ളസംഘ തലവന്‍ കുമാര്‍ പിള്ളയെ മുംബൈയില്‍ എത്തിച്ചു

മുംബൈ: കുപ്രസിദ്ധ കൊള്ളസംഘ തലവന്‍ കുമാര്‍ പിള്ളയെ തിങ്കളാഴ്ച മുംബൈയില്‍ എത്തിച്ചു. ഫെബ്രുവരിയില്‍ സിംഗപ്പൂരിലായിരുന്നു ഇയാള്‍ പിടിയിലായത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് കുമാര്‍ പിള്ളയെയും കൊണ്ട് പോലീസ് സംഘം മുംബൈ വിമാനത്താവളത്തില്‍ എത്തിയത്.

പിള്ളയ്‌ക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം, കവര്‍ച്ച തുടങ്ങിയ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. കുമാര്‍ പിള്ളയ്‌ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതോടെയാണ് സിംഗപ്പൂര്‍ പോലീസ് ഇയാളെ പിടികൂടിയത്.

Mumbai Map

1990കളിലാണ് കുമാര്‍ പിള്ള മുംബൈയില്‍ നിന്ന് മുങ്ങിയത്. അതിന് മുന്‍പ് രു പ്രാവശ്യം ഇയാളെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ ജയില്‍ ചാടി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ആ സമയത്തെ വിരലടയാളം ഉപയോഗിച്ചാണ് ഇന്റര്‍ പോളിന്റെ പിടിയിലായത് കുമാര്‍ പിള്ള തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചത്.

കുമാര്‍ പിള്ളയ്ക്ക് എല്‍ടിടിഇയുമായി ബന്ധമുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് പോലീസ്. മുംബൈയില്‍ വിക്രോളിയും ഭന്ദൂപുമായിരുന്നു ഇയാളുടെ താവളങ്ങള്‍. കെട്ടിട നിര്‍മ്മാതാക്കളില്‍ നിന്ന് പണം തട്ടിയെടുക്കലായിരുന്നു ഇയാളുടെ സംഘത്തിന്റെ പ്രധാന ജോലിയെന്ന് പോലീസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+