വിശ്വാസികള്‍ നോമ്പ് നോല്ക്കുമ്പോള് കേക്ക് മുറിച്ച് വസീം അക്രമിന്റെ പിറന്നാള്‍ ആഘോഷം.. പ്രതിഷേധം
റംസാന് മാസത്തില്‍ വിശ്വാസികള്‍ നോമ്പ് നോക്കുമ്പോള്‍ കേക്ക് മുറിച്ച് മുന്‍ ക്രിക്കറ്റ് താരം വസീം അക്രമിന്റെ ജന്മദിനം ആഘോഷിച്ചതിനെതിരെ പ്രതിഷേധം. ഹെഡ്ലിങ്ലേയില് നടന്ന ഇംഗ്ലണ്ട്-പാക്കിസ്ഥാന് ടെസ്റ്റ് മത്സരത്തിനിടയിലാണ് വസീം അക്രമിന്റെ ജന്മദിനം ആഘോഷിച്ചത്. കമന്ററി ബോക്സില്‍ വെച്ചായിരുന്നു മുന്‍ പാക് താരം വഖാര്‍ യൂനുസ് ഉള്‍പ്പെടെയുള്ളവര്‍ ലൈവായി പിറന്നാള്‍ ആഘോഷിച്ചത്. ഇതാണ് വിശ്വാസികളെ ചൊടിപ്പിച്ചത്.

എല്ലാവരും വിശ്വാസപൂര്‍വ്വം നോമ്പ് അനുഷ്ഠിക്കുമ്പോള്‍ എങ്ങനെയാണ് ഇസ്ലാം വിശ്വാസികളായ ഇരുവരും കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചത് എന്നായിരുന്നു പാക് ആരാധകരുടെ വിമര്‍ശനം. എന്നാല്‍ പ്രതിഷേധം കനത്തതോടെ വഖാര്‍ യൂനുസ് ട്വിറ്ററിലൂടെ മാപ്പ് പറഞ്ഞു.
വസീം ഭായിയുടെ ജന്മദിനമായ ഇന്നലെ കേക്ക് മുറിച്ച് ആഘോഷിച്ചതില്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. റംസാന് മാസത്തേയും നോമ്പ് അനുഷ്ഠിക്കുന്നവരേയും ഞങ്ങള്‍ ബഹുമാനിക്കണമായിരുന്നു. ഞങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചു. എല്ലാവരോടും മാപ്പ് ചോദിക്കുന്നു എന്നായിരുന്നു മാപ്പപേക്ഷിച്ചുള്ള ട്വീറ്റില്‍ വഖാര്‍ കുറിച്ചത്.
Apologise to everyone for cutting cake on Waseem Bhai’s birthday yesterday..We should have respected Ramadan and the people who were fasting 🙏🙏. It was a poor act on our behalf #SORRY
— Waqar Younis (@waqyounis99) 4 June 2018
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications