Get Updates
Get notified of breaking news, exclusive insights, and must-see stories!

വഖഫ് നിയമഭേദഗതി; ചൂഷണങ്ങൾ അവസാനിപ്പിക്കും, തുല്യനീതി ഉറപ്പാക്കാനുള്ള ബിജെപിയുടെ നിർണായക ചുവടുവെപ്പ്

വഖഫ് നിയമഭേദഗതിക്കെതിരെ പശ്ചിമബംഗാൾ, തമിഴ്നാട്, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വലിയ പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത്. പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും നൂറ് കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ പ്രതിഷേധങ്ങളെല്ലാം തന്നെ രാഷ്ട്രീയ പ്രേരിതമാണെന്ന വിലയിരുത്തലുകൾ ശക്തമാണ്. ഇന്ത്യ സഖ്യമാണ് പ്രതിഷേധങ്ങൾക്ക് പിന്നിൽ എന്നാണ് ആക്ഷേപം.

മതപരമായ സംവിധാനത്തിലെ അഴിമതിയും ദുഷ്പ്രവൃത്തികളും തടയാൻ ലക്ഷ്യം വെച്ചുള്ളതാണ് വഖഫ് നിയമഭേദഗതി എന്ന് കേന്ദ്രസർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. നിയമം ഏതെങ്കിലും വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതല്ല. മറിച്ച് സുതാര്യത, നീതി, പൊതുജനക്ഷേമം എന്നിവയാണ് നിയമം കൊണ്ട് അർത്ഥമാക്കുന്നതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.

parli1-1

മതപരമായതോ അല്ലെങ്കിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കോ മുസ്ലീങ്ങൾ സംഭാവന ചെയ്യുന്ന സ്വത്തുക്കളാണ് വഖഫ്. പതിറ്റാണ്ടുകളായി വഖഫ് സ്വത്തുക്കളുടെ ഇടപാടുകൾ കൃത്യമായ മേൽനോട്ടത്തിലായിരുന്നില്ല നടന്നത്. അതുകൊണ്ട് തന്നെ വഖഫ് സ്വത്തുക്കളിൽ വ്യാപകമായ ക്രമക്കേടുകളും ചൂഷണങ്ങളുമാണ് നടന്നത്. ഈ സാഹചര്യത്തിലാണ് നിയമം ശരിയായ രീതിയിൽ നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വഖഫ് നിയമത്തിൽ ഭേദഗതി വരുത്താൻ ബിജെപി സർക്കാർ ഇടപെടൽ നടത്തിയത്.

വിവാദപരമായ നിയമം എന്ന് പ്രതിപക്ഷം ആക്ഷേപിക്കുമ്പോഴും സമീപകാലത്തെ ഏറ്റവും പുരോഗമനപരമായ നിയമപരിഷ്കാരമായിട്ടാണ് നിയമഭേദഗതിയെ വിലയിരുത്തുന്നത്. പാർലമെന്റിൽ സമഗ്രമായ ചർച്ചയ്ക്ക് ശേഷമാണ് ബിൽ പാസാക്കിയത്. രാഷ്ട്രീയ പ്രീണനമല്ല മറിച്ച് ഗുണഭോക്താക്കളുടെ താത്പര്യം നിറവേറ്റുന്നതിനാണ് നിയമം നടപ്പാക്കിയിട്ടുള്ളത്.

വളരെക്കാലമായി അടച്ചിട്ട വാതിലുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന ആഡംബര സ്ഥാപനം എന്ന നിലയ്ക്കാണ് വഖഫ് ബോർഡുകൾ പ്രവർത്തിച്ചിരുന്നത്. കൃത്യമായ നടപടിക ക്രമങ്ങൾ ഇല്ലാതെ ഏത് ഭൂമിയും വഖഫ് ഭൂമിയായി പ്രഖ്യാപിച്ചിരുന്നു. ഈ ഏകപക്ഷീയ നീക്കത്തിന് തടയിടുകയാണ് സർക്കാർ ചെയ്തത്. ഇതിനായി വഖഫ് നിയമത്തിലെ സെക്ഷൻ 40 സർക്കാർ റദ്ദ് ചെയ്തു. പലപ്പോഴും നിക്ഷിപ്ത താത്പര്യക്കാർ ദുരുപയോഗം ചെയ്തിരുന്ന ഈ വകുപ്പ് റദ്ദ് ചെയ്തതോടെ മതത്തിന്റെ പേരിലുള്ള പിൻവാതിൽ നിയമനങ്ങളും ഭൂമി കൈമാറ്റങ്ങളും ഇനി ഉണ്ടാകില്ല.

വഖഫ് ബോർഡുകളുടെ ഭരണം മെച്ചപ്പെടുത്താനുള്ള നടപടികൾ

വഖഫ് ബോർഡുകൾക്കുണ്ടായിരുന്ന അധികാരങ്ങൾ കുറയ്ക്കാനും കാര്യക്ഷമമാക്കാനും ഉദ്ദേശിച്ചുള്ള മാറങ്ങളാണ് വഖഫ് നിയമഭേദഗതിയിലൂടെ പ്രധാനമായും നടപ്പാക്കിയത്. പഴയ നിമയപ്രകാരം വഖഫ് ബോർഡുകൾക്ക് പലവിധ അധികാരങ്ങൾ ഉണ്ടായിരുന്നു. ഇവ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെട്ടതായും ആക്ഷേപം ഉയർന്നിരുന്നു. ഏതൊരു സ്വത്തും വഖഫ് ആയി കണക്കാക്കാൻ അനുവാദം നൽകുന്ന പഴയ വഖഫ് നിയമത്തിലെ സെക്ഷൻ 40 ‌ഭേദഗതിയിലുടെ റദ്ദ് ചെയ്തതോടെ വഖഫ് ഇടപാടുകൾ ഇനി മുതൽ കൂടുതൽ നീതിയുക്തമാകും.

തഖ്‌സീമിൽ സുതാര്യത

വഖഫ് സ്വത്തുക്കളുടെ സാമ്പത്തിക പരിശോധനയും ഡിജിറ്റലൈസേഷനും നടപ്പാക്കാൻ നിയമഭേദഗതി നിർദേശക്കുന്നുണ്ട്. പസ്മന്ത പോലുള്ള മുസ്ലീം സമുദായത്തിലെ ദരിദ്രരും പിന്നാക്ക വിഭാഗക്കാരുമായിട്ടുളളവർക്ക് നിയമം പ്രയോജനപ്പെടത്താൻ ലക്ഷ്യം വെച്ചാണ് ഇത്. പുതിയ പരിഷ്കരണം മത-രാഷ്ട്രീയ ഉന്നതരിൽ നിന്നും അധികാരം കവർന്നെടുത്ത് അവഗണിക്കപ്പെടുന്ന വിഭാഗങ്ങൾക്ക് കൂടി അധികാരം ലഭിക്കാൻ ലക്ഷ്യം വെച്ചുള്ളതാണ്.

മറ്റ് സമുദായങ്ങളെ ഉൾപ്പെടുന്നത് അമിത ഇടപെടൽ അല്ല

സംസ്ഥാന വഖഫ് ബോർഡുകളിലും കേന്ദ്ര വഖഫ് കൗൺസിലിലും അമുസ്ലീങ്ങളെ ഉൾപ്പെടുത്തണമെന്നതാണ് നിയമത്തിലെ മറ്റൊരു സുപ്രധാന നിർദേശം. മുസ്ലീം സമുദായത്തിന്റെ അധികാരങ്ങളെ പൂർണമായും ഇല്ലാതാക്കാനാണ് ഈ നീക്കം എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ മറ്റുള്ള സമുദായാംഗങ്ങളെ ഉൾക്കൊള്ളുക എന്നതാണ് ഇതിലൂടെ അർത്ഥമാക്കുന്നതെന്നാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്. വഖഫ് ഭരണത്തിൽ നിന്നും ഏറെ അകറ്റി നിർത്തപ്പെട്ട ബൊഹ്‌റകൾ, അഘഖാനികൾ തുടങ്ങിയ മുസ്ലീം സമൂഹങ്ങൾക്ക് കൂടി ഭരണത്തിൽ ഇടപെടാൻ വഴിയൊരുക്കുന്നതാണ് ഭേദഗതികൾ. മാത്രമല്ല സ്ത്രീകളെ കൂടി ബോർഡിൽ ഉൾപ്പെത്തുക വഴി ലിംഗസമത്വത്തിലേക്കുള്ള പ്രധാന കാൽവെപ്പ് കൂടിയാണ് നടപ്പാക്കിയിരിക്കുന്നത്.

വ്യത്യസ്ത മതവിഭാഗങ്ങൾ തമ്മിലുള്ള സഹകരണം സാധ്യമാക്കുകയെന്ന സമീപനമാണ് ബിജെപി സ്വീകരിച്ചത്. മുസ്ലീങ്ങൾ അല്ലാത്തവർ ഉൾപ്പെടെ വിവിധ സമുദായങ്ങളിൽ നിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തുന്നതിലൂടെ പുതിയ ഭരണമാതൃകയാണ് ഉയർത്തിക്കാട്ടിയത്, ഇതിലൂടെ വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട വെല്ലുവിളികളെ മികച്ച രീതിയിൽ പരിഹരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

ഭാരത്തിന്റെ ഭൂമിയും അഭിമാനവും സംരക്ഷിക്കാൻ

സർക്കാർ സ്വത്തുക്കളുടെ സംരക്ഷണമാണ് നിയമത്തിലെ മറ്റൊരു നിർദേശം. വഖഫ് ഭൂമിയാണെന്ന് അവകാശപ്പെട്ടുകൊണ്ട് സർക്കാർ ഭൂമി ഏറ്റെടുത്ത നിരവധി സംഭവങ്ങൾ രാജ്യത്ത് അരങ്ങേറിയിട്ടുണ്ട്. ഇത്തരം സ്വത്തുക്കൾ തിരികെ ലഭിക്കാനും പൊതുസ്വത്തുക്കൾ സംരക്ഷിക്കാനും പുതിയ നിയമം അവസരമൊരുക്കും. ഭൂമി തർക്കങ്ങൾ കൂടുതൽ നീതിപർവ്വം പരിഹരിക്കാനും രാഷ്ട്രീയപ്രേരിതമായ ഏറ്റെടുക്കലുകൾ അവസാനിപ്പിക്കാനും ഇതിലൂടെ സാധിക്കും. ആദിവാസി ഭൂമികളുടെ സംരക്ഷണവും അവരുടെ അവകാശങ്ങൾ ഹനിക്കുന്നില്ലെന്ന് ഉറപ്പാക്കാനും നിയമഭേദഗതി സഹായിക്കും. അതായത് ഭരണം എന്നത് സ്വത്തുക്കളുടെ നടത്തിപ്പുകൾ മാത്രമല്ലെന്നും മറിച്ച് ദുർബല വിഭാഗങ്ങളുടെ അവകാശങ്ങൾ കൂടി ഉയർത്തിപ്പിടിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും നിയമം ചൂണ്ടിക്കാട്ടുന്നു.

ലക്ഷ്യം മതമല്ല, വഖഫ് പരിഷ്കരണങ്ങളെ ആധുനികവത്കരിക്കുക

ചുരുക്കിപറഞ്ഞാൽ വഖഫ് നിയമ ഭേദഗതി ഒരിക്കലും മുസ്ലീം വിരുദ്ധമല്ല മറിച്ച് നീതിയും സുതാരത്യയും ലക്ഷ്യം വെച്ചുള്ള പരിഷ്കരണമാണ്. ആധുനികമായ ഒരു പരിഷ്കരണ നടപടി കൂടിയാണ് നിയമഭേദഗതി. വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകളുടെ ഡിജിറ്റൈസേഷനിലൂടെ സ്വത്തുക്കൾ ട്രാക്ക് ചെയ്യാനുള്ള ഡാറ്റബേസാണ് സൃഷ്ടിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള സാങ്കേതിക നടപടികൾ ഓഡിറ്റുകൾ കൂടുതൽ എളുപ്പമാക്കുകയും അതോടൊപ്പം തന്നെ സ്വത്തുക്കൾ സംബന്ധിച്ച വ്യക്തവും വിശദവുമായ വിവരങ്ങൾ ലഭിക്കാനും സഹായിക്കും. ഇന്നത്തെ കാലത്ത് രേഖകൾ ഡിജിറ്റലായി സൂക്ഷിക്കുന്നത് ഒരു അനിവാര്യത കൂടിയാണ്, അല്ലാതെ ആഡംബരമല്ല.

വഖഫ്, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ചുള്ള ആഗോള നിയമങ്ങളിൽ നിന്നും ആശയങ്ങൾ കൂടി പിന്തുടരുന്നതാണ് പുതിയ നിയമഭേദഗതി. ആധുനിക രീതികൾക്ക് അനുസരിച്ച് നേരത്തേ തുർക്കി, ഖത്തർ പോലുള്ള രാജ്യങ്ങൾ തങ്ങളുടെ വഖഫ് നിയമങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. പ്രദേശിക സംസ്കാരങ്ങളും ആചാരങ്ങളേയും ബഹുമാനിക്കുന്നതിനോടൊപ്പം തന്നെ അന്താരാഷ്ട്ര തലത്തിലുള്ള നിർദ്ദേശങ്ങൾ കൂടി പിന്തുടരുന്ന ഈ മാതൃക ബിജെപി സർക്കാരിന്റെ നല്ല ഭരണത്തിന്റെ മികച്ച മാതൃകയാണ്.

വഖഫ് സ്വത്തുക്കളുടെ ഭരണവുമായി ബന്ധപ്പെട്ട നിർണായക നിയമമാണ് വഖഫ് ഭേദഗതി ബിൽ 2025. കാര്യക്ഷമമായി പ്രവർത്തിക്കാത്തതിന്റെ പേരിൽ കടുത്ത വിമർശനങ്ങളും വിവാദങ്ങളും നേരിട്ട ഒരു സംവിധാനത്തെ സത്യസന്ധവും നീതിയുക്തവും ആധുനികവുമാക്കാൻ ലക്ഷ്യം വെച്ചുള്ള നടപടിയാണിത്. 'സബ്കാ സാത്ത്, സബ്കാ വിശ്വാസ്' എന്ന ബിജെപിയുടെ ദർശനം കൂടി പ്രതിഫലിക്കുന്നതാണ് ഈ നിയമം. എല്ലാസമുദായങ്ങളേയും തുല്യമായി ഉൾക്കൊള്ളുന്ന ബിജെപിയുടെ പ്രതിബദ്ധതയും നിയമത്തിലടെ പ്രതിഫലിക്കുന്നു.

പ്രതിഷേധങ്ങളും വിമർശനങ്ങളും ഇനിയും തുടർന്നേക്കും. എന്നാൽ വഖഫ് നിയമഭേദഗതി വഖഫ് സ്വത്തുക്കളുടെ പ്രവർത്തനം കൂടുതൽ തുറന്നതും കാര്യകക്ഷമവും ആക്കി മാറ്റും. നിയമം മുസ്ലീങ്ങൾക്ക് മാത്രമല്ല മറിച്ച് വലിയ വിഭാഗം ഇന്ത്യൻ ജനങ്ങൾക്കും ഇത് ഗുണം ചെയ്യും. പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഇന്നത്തെ ലോകത്ത് ഇന്ത്യ തങ്ങളുടെ നിയമങ്ങൾ പരിഷ്കരിക്കേണ്ടതുണ്ട്. വഖഫ് ഭേദഗതിയിലൂടെ അതാണ് രാജ്യം നടപ്പാക്കിയത്. ആധുനിക ഭരണത്തിന് പ്രാധാന്യം നൽകുകയും തുല്യമായ പങ്കാളിത്തം ഉറപ്പാക്കുകയും വഴി കൂടുതൽ നീതിയുക്തവും സമത്വവും നിറഞ്ഞൊരു സമൂഹത്തെ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+