വഖഫ് നിയമഭേദഗതി ഭരണഘടന വിരുദ്ധം; സുപ്രീം കോടതിയെ സമീപിച്ച് വിജയ്
വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി തമിഴ് വെട്രികഴകം പാർട്ടി അധ്യക്ഷനും നടനുമായ വിജയ്. നിയമം ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. ഹർജി കോടതി ഏപ്രിൽ 16 ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉൾപ്പെട്ട ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.
എ ഐ എം ഐ എം, ആം ആദ്മി പാർട്ടി, അസദ് സമാജ് പാർട്ടി, സമാജ്വാദി പാർട്ടി, ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ്, കേരളം ആസ്ഥാനമായുള്ള സുന്നി പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, എ ഐ പി എൽ ബി, എസ് ഡി പി ഐ,മുസ്ലീം ലീഗ്, അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് , ഡി എം കെ തുടങ്ങിയ പാർട്ടികൾ ഇതിനോടകം തന്നെ നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
വ്യാപകമായ എതിർപ്പുകൾ ഉണ്ടായിട്ടും ജെ പി സി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ എതിർപ്പുയർത്തിയിട്ടും അതൊന്നും പരിഗണിക്കാതെയാണ് വഖഫ് ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പാസാക്കിയതെന്നാണ് ഡി എം കെ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. നിയമം ഉടനടി നടപ്പിലാക്കിയതിലൂടെ രാജ്യത്തെ 20 കോടിയിലധികം വരുന്ന മുസ്ലീങ്ങളുടെ അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും പാർട്ടിചൂണ്ടിക്കാട്ടുന്നു.
നിയമം ഭരണഘടനയുടെ 25, 26 വകുപ്പുകൾ പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ ലംഘിക്കുന്നതാണെന്നും വഖഫിന്റെ ഭരണത്തിന്മേൽ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാനുള്ള സർക്കാരിന്റെ ഉദ്ദേശ്യം വ്യക്തമായി വെളിപ്പെടുത്തുന്നതാണെന്നും എ ഐ പി എൽ ബി ഹർജിയിൽ പറഞ്ഞു. നിയമത്തിലൂടെ രാജ്യത്തെ മുസ്ലീങ്ങളെ ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുസ്ലീം ന്യൂനപക്ഷത്തെ സ്വന്തം മതപരമായ സംഭാവനകൾ കൈകാര്യം ചെയ്യുന്നതിൽ നിന്ന് മാറ്റിനിർത്തുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി.

നിയമത്തിലെ വ്യവസ്ഥകൾ വഖഫ് സ്വത്തുക്കൾക്കും അവയുടെ നടത്തിപ്പിനും ഏകപക്ഷീയമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണെന്നും മുസ്ലീം സമുദായത്തിന്റെ മതപരമായ സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്നതാണെന്നും കോൺഗ്രസ് പറഞ്ഞു. വഖഫും അവയുടെ നടത്തിപ്പും ഭരണവുമെല്ലാം ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമാണെന്നും ഭരണഘടനാ സംരക്ഷണത്തിന് അർഹതയുണ്ടെന്നും എ ഐ എം ഐ എം ഹർജിയിൽ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ആഗ്രഹങ്ങളെയാണ് പാർലമെന്റ് പ്രതിനീധികരിക്കുന്നത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ, ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യത്തിൽ നിന്ന് ന്യൂനപക്ഷത്തെ സംരക്ഷിക്കാൻ ഒരു കാവൽക്കാരനെന്ന നിലയിൽ സുപ്രീം കോടതി അതിന്റെ ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റണമെന്നും എ ഐ എം ഐ എം ആവശ്യപ്പെട്ടു.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications