സുപ്രീം കോടതി നിയമനിർമാണ വിഷയത്തിലേക്ക് കടക്കില്ലെന്ന് ആത്മവിശ്വാസം ഉണ്ട്; കിരൺ റിജിജു
ഡൽഹി: ഭേദഗതി വരുത്തിയ വഖഫ് നിയമത്തിനെതിരായ നിയമപരമായ വെല്ലുവിളിയെ പരാമർശിച്ച് ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. സുപ്രീം കോടതി നിയമ നിർമാണ വിഷയത്തിലേക്ക് കടക്കില്ലെന്ന് തനിക്ക് ആത്മവിശ്വാസം ഉണ്ടെന്ന് എൻ ഡി ടിവിയോട് മന്ത്രി പറഞ്ഞു. ഭേദഗതി വരുത്തിയ നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രഖ്യാപനം അവർക്ക് ആ സ്ഥാനം വഹിക്കാനുള്ള ധാർമ്മിക അധികാരമോ ഭരണഘടനപരമായ അവകാശമോ ഉണ്ടോ എന്ന ചോദ്യം ഉയർത്തുന്നതായും അദ്ദേഹം പറഞ്ഞു.
ഒന്നിലധികം വ്യക്തികളും സംഘടനകളും സുപ്രീംകോടതിയിൽ വെല്ലുവിളിച്ച നിയമത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിനിടയിലും മമതയുടെ ഉറച്ച വാദത്തിനും ഇടയിലാണ് മന്ത്രിയുടെ ഇക്കാര്യം പറഞ്ഞത്. അതേ സമയം വഖഫ് ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി ബുധനാഴ്ച വാദം കേൾക്കും.

" സുപ്രീം കോടതി ഒരു നിയമ നിർമ്മാണ വിഷയത്തിലേക്ക് കടക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട് " മന്ത്രി പറഞ്ഞു. നമ്മൾ പരസ്പരം ബഹുമാനിക്കണം. നാളെ സർക്കാർ ജുഡീഷ്യറിയിൽ ഇടപെട്ടാൽ അത് നല്ലതല്ല. അധികാര വിഭജനം നന്നായി നിർവചിക്കപ്പെട്ടിട്ടുണ്ട്., അദ്ദേഹം പറഞ്ഞു.
" മറ്റൊരു ബില്ലും ഇത്രയധികം സൂക്ഷ്മമായി പരിശോധിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഒരു കോടി പ്രാതിനിധ്യം ജെ പി സി (സംയുക്ത പാർലമെൻ്ററി കമ്മിറ്റി) യുടെ പരമാവധി സിറ്റിംഗുകൾ, ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ രാജ്യസഭയിൽ ഒരു റെക്കോർഡ്," അദ്ദേഹം പറഞ്ഞു.
അതേ സമയം ബംഗാളിൽ കഴിഞ്ഞ വർഷം പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, യൂണിഫോം സിവിൽ കോഡ് എന്നിവ നടപ്പാക്കാൻ വിസമ്മതിച്ച മമത, ഭേദഗതി വരുത്തിയ വഖഫ് നിയമവും ആ വിഭാഗത്തിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. അവരുടെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോൾ ബാനർജി ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്നില്ലെന്ന് ഇത് സൂചിപ്പിക്കുന്നുവെന്ന് റിജിജു പറഞ്ഞു.
എന്തൊരു വിചിത്രമായ പ്രസ്താവനയാണിത്?'' റിജിജു പറഞ്ഞു. " മമതയോ മറ്റാരെങ്കിലുമോ ജനങ്ങളോട് താൽപര്യമില്ലേ? അവർ മുസ്ലിങ്ങളെ വെറും വോട്ട് ബാങ്കായി കണക്കാക്കുന്നു. അവർ വെല്ലുവിളിക്കുന്ന നിമിഷം കറുത്ത ദിനമായിരിക്കും. ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമം അനുസരിക്കില്ലെന്ന് പറയുന്ന ആർക്കും ആ സ്ഥാനം വഹിക്കാൻ എന്തെങ്കിലും ധാർമിക അധികാരവും ഭരണഘടനാപരമായ അവകാശവുമുണ്ടോ? റിജിജു ചോദിച്ചു...












Click it and Unblock the Notifications