വഖഫ് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ; വിജ്ഞാപനം പുറത്തിറക്കി ന്യൂനപക്ഷ മന്ത്രാലയം
ന്യൂഡൽഹി: വഖഫ് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വരുത്തുന്നതിന് ന്യൂനപക്ഷകാര്യ മന്ത്രാലയം ഇന്ന് വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു.
നിയമത്തിന്റെ സെക്ഷൻ ( 12 ) പ്രകാരം പുറപ്പെടുവിപ്പിച്ച വിജ്ഞാപനം അനുസരിച്ച് നിയമത്തിലെ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുന്ന തീയതിയായി ഏപ്രിൽ 8 ആണ് നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ നാലിന് പാർലമെന്റ് പാസാക്കിയ നിയമത്തിന് ഏപ്രിൽ 5 ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. അതേ സമയം നിയമത്തിന്റെ ഭരണ ഘടനാ സാധുത ചോദ്യം ചെയ്ത് നിരവധി ഹർജികളാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

നേരത്തെ ലോക്സഭയിൽ 14 മണിക്കൂറോളം നീണ്ട ചർച്ചക്കൊടുവിൽ വോട്ടെടുപ്പിലൂടെയാണ് ബിൽ പാസ്സാക്കിയത്. 288 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 232 പേർ എതിർത്തു. ആകെ 520 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. രാജ്യസഭയിൽ നടന്ന വോട്ടിംഗിൽ ബില്ലിനെ 128 പേർ പിന്തുണച്ചപ്പോൾ 95 പേർ എതിർത്തു. പതിമൂന്നര മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് രാജ്യസഭയിൽ ബിൽ പാസായത്. പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതികളും തള്ളിയാണ് ഇരു സഭകളും ബിൽ പാസാക്കിയത്.
അതേ സമയം നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികളിൽ സുപ്രീംകോടതി ഉടൻ വാദം കേൾക്കില്ല. ഏപ്രിൽ 16 ന് വാദം കേൾക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. നിയമം ചോദ്യം ചെയ്ത് 12 ലധികം ഹർജികളാണ് നിലവിൽ സുപ്രീംകോടതിയുടെ മുന്നിൽ ഉള്ളത്.
അതേ സമയം നിയമം സ്റ്റേ ചെയ്യരുതെന്ന് സുപ്രീ കോടതിയിൽ ആവശ്യപ്പെടാൻ കേന്ദ്രം തീരുമാനിച്ചു. കേസിൽ സുപ്രീംകോടതി കേന്ദ്രം തടസ്സ ഹർജി ഫയൽ ചെയ്തു. വഖഫ് ( ഭേദഗതി ) നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്യുന്ന ഹർജികളിൽ എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിപ്പിക്കുന്നതിന് മുമ്പ് കേന്ദ്രം ചൊവ്വാഴ്ച സുപ്രീം കോടതിയിൽ കേവിയറ്റ് ഫയൽ ചെയ്തു. ഹർജികളിൽ ഉത്തരവ് പുറപ്പെടുവിപ്പിക്കുന്നതിന് മുമ്പ് വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടു.
ബിൽ മതപരമായ സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്നുവെന്നും വഖഫ് സ്വത്തുക്കൾക്ക് ഏകപക്ഷീയമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്നും ആരോപിച്ച് കോൺഗ്രസ് എം പി മുഹമ്മദ് ജാവേദും എഐഎംഐഎം പ്രസിഡൻ്റ് ഒവൈസിയും ഹർജി സമർപ്പിച്ചു. വഖഫ് ( ഭേദഗതി ) ബിൽ 2025 ചോദ്യം ചെയ്ത് ആം ആദ്മി പാർട്ടി എം എൽ എ അമാനത്തുള്ള ഖാനും സുപ്രീം കോടതിയെ സമീപിച്ചു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications