Get Updates
Get notified of breaking news, exclusive insights, and must-see stories!

വഖഫ് നിയമഭേദഗതി: അല്‍പമൊന്ന് അയഞ്ഞ് കേന്ദ്രം, ബില്‍ സംയുക്ത പാർലമെൻ്ററി കമ്മിറ്റിക്ക് അയക്കും

ഡല്‍ഹി: വിവാദമായ വഖഫ് (ഭേദഗതി) ബിൽ 2024 സംയുക്ത പാർലമെൻ്ററി കമ്മിറ്റിക്ക് അയക്കും. പാർലമെന്റില്‍ ഭേദഗതി ബില്‍ അവതരിപ്പിച്ച കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. "ഒരു സംയുക്ത പാർലമെൻ്ററി കമ്മിറ്റി രൂപീകരിക്കുക, ബിൽ വിശാലമായ പരിശോധനയ്ക്കായി റഫർ ചെയ്യുക. ബില്ലിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുക. കൂടുതൽ ആളുകളെ വിളിച്ച് അവരുടെ അഭിപ്രായങ്ങൾ കേള്‍ക്കുക. ഇതിനായി ബില്‍ സംയുക്ത കമ്മിറ്റിക്ക് കൈമാരുന്നു., ഭാവിയിൽ ഞങ്ങൾ അവരുടെ നിർദ്ദേശം തുറന്ന മനസ്സോടെ കേൾക്കും", റിജിജു പാർലമെന്റില്‍ പറഞ്ഞു.

വഖഫ് (ഭേദഗതി) ബിൽ ഏതെങ്കിലും മതസംഘടനയുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും ഭരണഘടനയുടെ ഒരു വ്യവസ്ഥയും ലംഘിച്ചിട്ടില്ലെന്നും കേന്ദ്ര റിജിജു വ്യാഴാഴ്ച പാർലമെന്റില്‍ വ്യക്തമാക്കി. നിലവിലെ വഖഫ് നിയമം തിൻ്റെ ഉദ്ദേശ്യം നിറവേറ്റുന്നില്ലെന്നും അതിനാലാണ് ഭേദഗതി ആസൂത്രണം ചെയ്തതെന്നും ലോക്‌സഭയിൽ ബിൽ അവതരിപ്പിക്കുന്നതിനെച്ചൊല്ലി നിരവധി പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ച എതിർപ്പുകളോട് പ്രതികരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

kiren-rijiju-

"നിങ്ങൾക്ക് കഴിയാത്തത് നേടാനാണ് ഈ ഭേദഗതികൾ കൊണ്ടുവരുന്നതെന്ന് കോൺഗ്രസിനോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു," അദ്ദേഹം പറഞ്ഞു. അതേമയം കേന്ദ്ര സർക്കാറിന്റെന നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ നിരയില്‍ നിന്നും ഉയർന്ന് വന്നത്. ഇത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമാണെന്നായിരുന്നു കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടത്. . ഈ ബിൽ ഭരണഘടനയ്‌ക്കെതിരായ അടിസ്ഥാനപരമായ കടന്നാക്രമണമാണെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി വേണുഗോപാൽ വ്യക്തമാക്കി.

"ഈ ബില്ലിലൂടെ അമുസ്‌ലിംങ്ങളും വഖഫ് ഗവേണിംഗ് കൗൺസിലിൽ അംഗങ്ങളാകണമെന്ന വ്യവസ്ഥയാണ് അവർ മുന്നോട്ട് വെക്കുന്നത്. ഇത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. അടുത്തതായി നിങ്ങൾ ക്രിസ്ത്യാനികളിലേക്കും ജൈനരിലേക്കും പോകും.. ഇന്ത്യയിലെ ജനങ്ങൾ. ഇത്തരത്തിലുള്ള വിഭജന രാഷ്ട്രീയത്തിലേക്ക് തള്ളിവിടപ്പെടുരുത്" കെസി വേണുഗോപാല്‍ പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ സ്ഥാപനങ്ങൾ ഭരിക്കുന്നത് സംബന്ധിച്ച ആർട്ടിക്കിൾ 30 ൻ്റെ നേരിട്ടുള്ള ലംഘനമാണിതെന്ന് ബില്ലിനെ എതിർത്തുകൊണ്ട് ഡി എം കെ എംപി കനിമൊഴിയും വ്യക്തമാക്കി.അതേസമയം, വഖഫ് ബോർഡ് മാനേജ്‌മെൻ്റിൽ സുതാര്യത കൊണ്ടുവരാനാണ് ബിൽ ഉദ്ദേശിക്കുന്നതെന്നും ഏതെങ്കിലും പ്രത്യേക മതത്തെ ലക്ഷ്യം വയ്ക്കുന്നതല്ലെന്നുമായിരുന്നു വേണുഗോപാലിന് മറുപടിയായി ജനതാദൾ (യുണൈറ്റഡ്)-ലെ രാജീവ് രഞ്ജൻ വ്യക്തമാക്കിയത്.

ബില്ലിനെതിരെ മായാവതിയും രംഗത്ത് വന്നിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. മസ്ജിദുകൾ, മദ്രസകൾ, വഖഫ് എന്നിവയുടെ കാര്യങ്ങളിലെ "ശക്തിപരമായ ഇടപെടൽ" രാജ്യത്തിൻ്റെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് അവർ വ്യക്തമാക്കി. "ഇന്ന് പാർലമെൻ്റിൽ അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ച് ഉയർന്നുവന്ന സംശയങ്ങളും ആശങ്കകളും എതിർപ്പുകളും കണക്കിലെടുത്ത്, ഈ ബിൽ മികച്ച പരിഗണനയ്ക്കായി സഭയുടെ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അയയ്ക്കുന്നതാണ് ഉചിതം. ഇത്തരം സെൻസിറ്റീവായ വിഷയങ്ങളിൽ സർക്കാർ തിടുക്കം കാണിക്കാതിരുന്നാൽ നന്നായിരിക്കും," മയാവതി എക്സില്‍ കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+