Get Updates
Get notified of breaking news, exclusive insights, and must-see stories!

വഖഫ് ഭേദഗതി ബില്ലിന് ജെപിസി അംഗീകാരം; പ്രതിപക്ഷ നിര്‍ദേശങ്ങളെല്ലാം വോട്ടിനിട്ട് തള്ളി

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ അംഗീകാരം. രാജ്യത്തെ മുസ്ലീം ചാരിറ്റബിള്‍ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ 44 മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിക്കുന്നതാണ് വഖഫ് ഭേദഗതി ബില്ല്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരട് രേഖയില്‍ 14 മാറ്റങ്ങള്‍ വരുത്തിയാണ് ജെപിസി ബില്ലിന് അംഗീകാരം നല്‍കിയത്.

ആകെ 66 മാറ്റങ്ങളാണ് ബില്ലില്‍ നിര്‍ദേശിച്ചരുന്നത്. ഇതില്‍ പ്രതിപക്ഷം നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വോട്ടെടുപ്പില്‍ തള്ളിക്കളഞ്ഞു. ജെപിസിക്ക് ഭരണപക്ഷത്ത് നിന്ന് 16 എംപിമാരും പ്രതിപക്ഷത്തിന് നിന്ന് 10 എംപിമാരുമാണ് ഉള്ളത്. വഖഫ് ഭേദഗതി ബില്ലിന്‍മേലുള്ള അന്തിമ റിപ്പോര്‍ട്ട് ജനുവരി 31 നകം സമര്‍പ്പിക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. വഖഫ് ഭേദഗതി ബില്ലിന്‍മേലുള്ള ജെപിസി യോഗം പലപ്പോഴും സംഘര്‍ഷത്തിലും തര്‍ക്കത്തിലുമാണ് കലാശിച്ചത്.

Waqf Amendment Bill

ഇതിന്റെ പേരില്‍ കഴിഞ്ഞ ദിവസം പത്ത് പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷനും ലഭിച്ചിരുന്നു. അതേസമയം ജെപിസി ചെയര്‍പേഴ്‌സണ്‍ ജഗദാംബിക പാല്‍ എല്ലാവരേയും കേള്‍ക്കാന്‍ ശ്രമിച്ചിരുന്നു എന്നും എല്ലാവര്‍ക്കും ഭേദഗതികള്‍ നീക്കാന്‍ മതിയായ സമയം നല്‍കി എന്നും ബിജെപി എംപി അപരാജിത സാരംഗി പറഞ്ഞു. അതേസമയം ചെയര്‍പേഴ്‌സണ്‍ പക്ഷപാതം കാണിച്ചുവെന്നാരോപിച്ച് പ്രതിപക്ഷ എംപിമാര്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കി.

വഖഫ് ഭേദഗതി ബില്‍ വഖഫ് ബോര്‍ഡുകളുടെ ഭരണരീതിയില്‍ അമുസ്ലിംകളെയും സ്ത്രീകളെയും നാമനിര്‍ദ്ദേശം ചെയ്യുന്നതുള്‍പ്പെടെയുള്ള നിരവധി മാറ്റങ്ങള്‍ ആണ് നിര്‍ദ്ദേശിക്കുന്നത്. കേന്ദ്ര വഖഫ് കൗണ്‍സിലില്‍ ഒരു കേന്ദ്രമന്ത്രിയും മൂന്ന് എംപിമാരും, കൂടാതെ രണ്ട് മുന്‍ ജഡ്ജിമാര്‍, 'ദേശീയ പ്രശസ്തി'യുള്ള നാല് പേര്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരും ഉണ്ടായിരിക്കണം എന്നാണ് നിര്‍ദേശം.

പുതിയ നിയമപ്രകാരം വഖഫ് കൗണ്‍സിലിന് ഭൂമിയില്‍ അവകാശവാദം ഉന്നയിക്കാനാവില്ല. പഴയ നിയമപ്രകാരം 'കഷ്ടപ്പെടുന്ന' മുസ്ലീം സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കുക എന്നതാണ് ഭേദഗതിയുടെ ഉദ്ദേശ്യം എന്നാണ് ഭരണപക്ഷം അവകാശപ്പെടുന്നത്. എന്നാല്‍ തസ്വാതന്ത്ര്യത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണിത് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 8 നാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്ന ബില്ല് പിന്നീട് വിശദമായ പരിശോധനയ്ക്കായി ജെപിസിക്ക് അയയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+