വഖഫ് ഭേദഗതി; ബംഗാളിൽ സംഘർഷം, 3 പേർ കൊല്ലപ്പെട്ടു..കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് കോടതി
കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരെ ബംഗാളിലെ മുർഷിദാബാദിൽ നടന്ന പ്രതിഷേധത്തിനിടെ 3 പേർ കൊല്ലപ്പെട്ടു. രണ്ട് പേർ ഏറ്റുമുട്ടലിലാണ് മരിച്ചത്. വെടിവെപ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ 118 പേരാണ് അറസ്റ്റിലായത്. അതേസമയം സംഘർഷത്തിന്റെ പശ്ചാത്തിൽ പ്രദേശത്ത് കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതി നിർദേശിച്ചു.
അതേസമയം വഖഫ് നിയമത്തിനെതിരെ ശക്തമായ നിലപാടാണ് മമത സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിയമം നടപ്പിലാക്കില്ലെന്ന് അവർ ആവർത്തിച്ചു. 'നിയമത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നില്ല. ഈ സംസ്ഥാനത്ത് നിയമം നടപ്പാക്കില്ല. പിന്നെ എന്തിനാണ് സംഘർഷം എന്ന് മനസിലാകുന്നില്ല', മമത ബാനർജി പറഞ്ഞു. മതത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെതിരേയും മമത രൂക്ഷമായി വിമർശിച്ചു. കലാപത്തിന് പ്രേരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മമത മുന്നറിയിപ്പ് നൽകി.

'ആരും നിയമം കൈയ്യിലെടുക്കരുത്. വഖഫ് നിയമം ഞങ്ങളല്ല ഉണ്ടാക്കിയത്. കേന്ദ്രസർക്കാരാണ് നിയമം നടപ്പാക്കിയത്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് വേണ്ട ഉത്തരം കേന്ദ്രസർക്കാരിൽ നിന്നാണ് തേടേണ്ടത്', അവർ കൂട്ടിച്ചേർത്ത്. അതേസമയം ബാംഗാളിൽ അശാന്തി പടർത്താൻ ചിലർ ശ്രമിക്കുകയാണെന്ന് മമതയുടെ അനന്തരവനും എംപിയുമായ അഭിഷേക് ബാനർജി പറഞ്ഞു.
'വികസനത്തിൽ ഞങ്ങളോട് ഏറ്റുമുട്ടി പരാജയപ്പെട്ട ചിലർ മതത്തിന്റെ പേരിൽ ബംഗാളിൽ അശാന്തിപടർത്താൻ ശ്രമിക്കുകയാണ്. സമാധാനം പുലർത്താൻ എല്ലാവരോടും അഭ്യർത്ഥിക്കുകാണ്. ബംഗാളിന്റെ ഐക്യത്തിന്റെ പൈതൃകം ജനങ്ങൾ ഉയർത്തിപ്പിടിക്കണം. എല്ലാവരും ജാഗ്രത പാലിക്കണം. ചിലർ ബംഗാൾ കത്തണമെന്ന് ആഗ്രഹിക്കുന്നുണ്ട്', അഭിഷേക് പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications