Get Updates
Get notified of breaking news, exclusive insights, and must-see stories!

വഖഫ് ബില്ല്: രാജ്യസഭയില്‍ പ്രതിപക്ഷത്തിന് കൂടുതല്‍ വോട്ടുകള്‍, പിന്തുണച്ചത് ഇവര്‍

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷത്തോടൊപ്പം രാജ്യസഭയില്‍ വോട്ട് ചെയ്ത് എ ഐ എ ഡി എം കെ. രാജ്യസഭയില്‍ 128 നെതിരെ 95 വോട്ടുകള്‍ക്കാണ് വഖഫ് ഭേദഗതി ബില്ല് പാസായത്. ലോക്‌സഭയില്‍ 56 വോട്ടുകള്‍ക്കാണ് ബില്ല് പാസായത് എങ്കില്‍ രാജ്യസഭയില്‍ നേരിയ ഭൂരിപക്ഷത്തിനാണ് ബില്ല് പാസായത്. ഇത് പ്രതിപക്ഷത്തെ പോലും അമ്പരപ്പിക്കുന്നതായിരുന്നു.

എന്‍ ഡി എയിലും ഇന്ത്യാ മുന്നണിയിലും ഉള്‍പ്പെടാത്ത കക്ഷികളുടെ പിന്തുണയാണ് വോട്ട് നിലയെ സ്വാധീനിച്ചത്. ബിജു ജനതാദള്‍ തങ്ങളുടെ അംഗങ്ങള്‍ക്ക് അവരുടെ മനസ്സാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യാന്‍ അനുവദിച്ചുള്ള നിര്‍ദേശമൊന്നും നല്‍കിയിരുന്നില്ല. പക്ഷേ ഭൂരിപക്ഷം അംഗങ്ങളും ബില്ലിനെതിരെ വോട്ട് ചെയ്തു. ഇന്ത്യാ ബ്ലോക്കിന് രാജ്യസഭയില്‍ 81 അംഗങ്ങള്‍ മാത്രമേയുള്ളൂ.

Waqf Bill

ബിജെപിക്ക് ഒറ്റക്ക് 98 അംഗങ്ങളാണ് രാജ്യസഭയില്‍ ഉള്ളത്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ആറ് അംഗങ്ങള്‍ സഭയില്‍ നിന്ന് വിട്ടുനിന്നതായാണ് റിപ്പോര്‍ട്ട്. ബില്ലിനെതിരായ അധിക വോട്ടുകള്‍ക്ക് എ ഡി എം കെ, ബി ആര്‍ എസ്, വൈ എസ് ആര്‍ കോണ്‍ഗ്രസ്, ബി ജെ ഡി എന്നീ പാര്‍ട്ടികളാണ് സംഭാവന നല്‍കിയത്. കഴിഞ്ഞ മാസം, വഖഫ് ബില്ലിനെതിരെ തമിഴ്നാട് നിയമസഭയില്‍ ഡി എം കെ അവതരിപ്പിച്ച പ്രമേയത്തെ എ ഐ എ ഡി എം കെ പിന്തുണച്ചിരുന്നു.

മുസ്ലീം സമുദായത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് എ ഐ എ ഡി എം കെ നേതാവ് എം തമ്പിദുരൈ രാജ്യസഭയില്‍ പറഞ്ഞു. എ ഐ എ ഡി എം കെയ്ക്ക് രാജ്യസഭയില്‍ നാല് അംഗങ്ങളാണുള്ളത്. അവര്‍ നാലുപേരും സഭയില്‍ ഹാജരായി ബില്ലിനെതിരെ വോട്ട് ചെയ്തിരുന്നു. ഏഴ് ബി ജെ ഡി അംഗങ്ങളില്‍ നാല് പേരും പ്രതിപക്ഷത്തോടൊപ്പം വോട്ട് ചെയ്തു.

Take a Poll

അതേസമയം ബി ജെ ഡി എം പിമാരായ സസ്മിത് പത്രയും സുലത ദിയോയും സര്‍ക്കാരിനൊപ്പം ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. വൈവിധ്യമാര്‍ന്ന വികാരങ്ങളെ വളരെയധികം ബഹുമാനിക്കുന്നുണ്ടെങ്കിലും ബില്‍ വോട്ടിംഗിന് വന്നാല്‍, നീതി, ഐക്യം, എല്ലാ സമുദായങ്ങളുടെയും അവകാശങ്ങള്‍ എന്നിവയ്ക്കായി അവരുടെ മനസ്സാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യാനുള്ള ഉത്തരവാദിത്തം പാര്‍ട്ടി രാജ്യസഭയിലെ അംഗങ്ങളെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ അവസാന നിമിഷം വിപ്പ് നല്‍കേണ്ടതില്ല എന്ന തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ശേഷം ബി ജെ ഡി രാജ്യസഭാംഗമായ ദേബാശിഷ് സമന്ത്രയ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബി ജെ ഡി മേധാവിയും മുന്‍ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക് തന്റെ പാര്‍ട്ടി ബില്ലിനെ എതിര്‍ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. വൈ എസ് ആര്‍. കോണ്‍ഗ്രസ് എംപിമാരില്‍ ഭൂരിഭാഗവും ബില്ലിനെതിരെ വോട്ട് ചെയ്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+