സമാധാനപരമായി പ്രതിഷേധിക്കാം, നിയമം കയ്യിലെടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു; മമതാ ബാനർജി
കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തെച്ചൊല്ലി സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങൾക്കിടയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സമാധാനത്തിനായി ശക്തമായ അഭ്യർത്ഥന നടത്തി. പൗരന്മാർക്ക് പ്രതിഷേധിക്കാൻ എല്ലാ അവകാശങ്ങളുമുണ്ടെങ്കിലും ആരും നിയമം കയ്യിലെടുക്കരുതെന്ന് അവർ പറഞ്ഞു.
" അനുമതിയോടെ സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കാൻ എല്ലാവർക്കും ജനാധിപത്യപരമായ അവകാശമുണ്ട് നിയമം കയ്യിലെടുക്കരുതെന്ന് ഞാൻ ജനങ്ങളോട് അഭ്യർത്ഥിക്കും. നിയമം സംരക്ഷിക്കാൻ ഞങ്ങൾ സംരക്ഷകരുണ്ട്, മമത പറഞ്ഞു.

തെക്കൻ കൊൽക്കത്തയിലെ കാളിഘട്ടിലെ പ്രശസ്തമായ കാളി ക്ഷേത്രത്തിന് സമീപമുള്ള സ്കൈവാക്ക് ഉദ്ഘാടനം ചെയ്ത മമത ബാനർജി മതത്തിന്റെ പേരിൽ മതേതപ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും പ്രകോപനത്തിന് ഇരയാകരുതെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു.
പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെ ധൂലിയൻ പ്രദേശം ഉൾപ്പെടെയുള്ള വിവിധ ഭാദഗങ്ങളിൽ നടന്ന അക്രമാസക്തമായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് മമതയുടെ പരാമർശം. സംഘർഷത്തിനിടെ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തിങ്കളാഴ്ച സൗത്ത് 24 പർഗാനാസിലെ ഭംഗറിൽ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് ( ഐ എസ് എഫ് ) അനുകൂലികൾ പോലീസുമായി ഏറ്റുമുട്ടി പോലീസ് വാഹനങ്ങൾ കത്തിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
"സമാധാനത്തിൽ ജീവിക്കുക. ബംഗാൾ നാട് സമാധാനത്തിൻ്റെ നാടാണ്. അതിൻ്റെ മണ്ണ് സ്വർണ്ണം പോലെ പരിശുദ്ധമാണ്",അക്രമത്താൽ തകർന്ന സംസ്ഥാനത്തെ ഐക്യത്തിനായി അഭ്യർത്ഥിച്ചുകൊണ്ട് മമത ബാനർജി പറഞ്ഞു,
ബംഗാളിൽ കഴിഞ്ഞ വർഷം പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, യൂണിഫോം സിവിൽ കോഡ് എന്നിവ നടപ്പാക്കാൻ വിസമ്മതിച്ച മമത, ഭേദഗതി വരുത്തിയ വഖഫ് നിയമവും ആ വിഭാഗത്തിൽ ചേരുമെന്ന് വ്യക്തമാക്കിയിരുന്നു . എന്നാൽ മമതയുടെ ഈ നീക്കത്തെ നിയമമന്ത്രി കിരൺ റിജിജു വിമർശിച്ചിരുന്നു. മമതയുടെത് എന്തൊരു വിചിത്രമായ പ്രസ്താവനയാണെന്നും മമത മുസ്ലിങ്ങളെ വെറും വോട്ട് ബാങ്കായി കണക്കാക്കുന്നും എന്നും മന്ത്രി പറഞ്ഞു. മമത വെല്ലുവിളിക്കുന്ന നിമിഷം കറുത്ത ദിനമായിരിക്കും. ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമം അനുസരിക്കില്ലെന്ന് പറയുന്ന ആർക്കും ആ സ്ഥാനം വഹിക്കാൻ എന്തെങ്കിലും ധാർമിക അധികാരവും ഭരണഘടനാപരമായ അവകാശവുമുണ്ടോ? റിജിജു ചോദിച്ചു...
ഒന്നിലധികം വ്യക്തികളും സംഘടനകളും സുപ്രീംകോടതിയിൽ വെല്ലുവിളിച്ച നിയമത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിനിടയിലും മമതയുടെ ഉറച്ച വാദത്തിനും ഇടയിലാണ് മന്ത്രിയുടെ ഇക്കാര്യം പറഞ്ഞത്












Click it and Unblock the Notifications