കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചണ്ഡീഗഡ് മണ്ഡലത്തിനായി കോണ്‍ഗ്രസില്‍ പോര്.... സിദ്ധുവിനെ വെട്ടി മനീഷ് തിവാരി!!

Google Oneindia Malayalam News

Recommended Video

cmsvideo
ചണ്ഡീഗഡ് മണ്ഡലത്തിനായി കോണ്‍ഗ്രസില്‍ പോര് | Oneindia Malayalam

ദില്ലി: കോണ്‍ഗ്രസ് ഏറ്റവും ശക്തമായ പഞ്ചാബില്‍ നേതാക്കള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം. നിര്‍ണായക ഒരു മണ്ഡലത്തിന് വേണ്ടിയാണ് പ്രതിസന്ധികള്‍ ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസിലെ രണ്ട് പ്രമുഖ നേതാക്കളാണ് ചണ്ഡീഗഡ് മണ്ഡലത്തിനായി രംഗത്തെത്തിയിരിക്കുന്നത്. ഒരാള്‍ നവജോത് സിദ്ധുവിന്റെ ഭാര്യ നവജോത് കൗര്‍ ആണ്. ഇവര്‍ക്ക് സീറ്റ് തരപ്പെടുത്താന്‍ സിദ്ധു തന്നെ വന്‍ പ്രചാരണം നടത്തുന്നുണ്ട്.

മറ്റൊന്ന് മനീഷ് തീവാരിയാണ്. ഇരുവരും രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരാണ്. അതേസമയം സിദ്ധുവിന് പഞ്ചാബില്‍ വലിയ ശക്തിയുണ്ട്. അദ്ദേഹത്തെ തടയാന്‍ രാഹുലിനും താല്‍പര്യമില്ല. എന്നാല്‍ മനീഷ് തിവാരി ഈ മണ്ഡലത്തില്‍ നിന്ന് മാറില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ വന്‍ പോരാട്ടമാണ് ഈ സീറ്റിനായി നടക്കുന്നത്. പ്രത്യേകിച്ച് ഹൈക്കമാന്‍ഡില്‍ നിന്ന് തന്നെ പിന്തുണയ്ക്കാന്‍ നേതാക്കളെ നിര്‍ദേശിച്ചിരിക്കുകയാണ് തിവാരി.

പഞ്ചാബിലെ സാധ്യത

പഞ്ചാബിലെ സാധ്യത

പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വമ്പന്‍ ജയത്തോടെ കോണ്‍ഗ്രസ് മികച്ച നിലയിലാണ്. 2014ന് സമാനമായ സാഹചര്യമല്ല ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. കോണ്‍ഗ്രസ് ആകെയുള്ള 13 സീറ്റും തൂത്തുവാരുമെന്നാണ് പ്രവചനം. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് വിജയസാധ്യതയുള്ള സീറ്റുകള്‍ പ്രമുഖ നേതാക്കള്‍ ചോദിച്ച് തുടങ്ങിയത്. അതേസമയം സംസ്ഥാന സമിതിയെ ആരെ നിര്‍ദേശിക്കുവോ അതായിരിക്കും ഹൈക്കമാന്‍ഡ് അംഗീകരിക്കുക.

കിരണ്‍ ഖേറിന്റെ മണ്ഡലം

കിരണ്‍ ഖേറിന്റെ മണ്ഡലം

ബിജെപിയുടെ കിരണ്‍ ഖേറാണ് ചണ്ഡീഗഡില്‍ നിന്നുള്ള എംപി. ഇവര്‍ വലിയ ബോളിവുഡ് താരമാണ്. കഴിഞ്ഞ തവണ മോദി തരംഗത്തിലാണ് ഇവര്‍ വിജയിച്ചത്. എന്നാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ കിരണ്‍ ഖേറിന്റെ പ്രതിച്ഛായ താഴ്ന്ന നിലയിലാണ്. മണ്ഡലത്തില്‍ യാതൊരു വികസനവും ഇവര്‍ നടത്തിയിട്ടില്ല. ഹബിജെപിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ടും ഇവര്‍ക്കെതിരാണ്. ഇത്തവണ കിരണ്‍ ഖേറിന് സീറ്റ് നല്‍കില്ലെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ വലിയ വിജയം സ്വപ്‌നം കാണുന്നുണ്ട് കോണ്‍ഗ്രസ്.

സിദ്ധുവിന്റെ ഭാര്യ

സിദ്ധുവിന്റെ ഭാര്യ

സിദ്ധുവിന്റെ നവജോത് കൗര്‍ സിദ്ധുവാണ് ചണ്ഡീഗഡില്‍ മത്സരിക്കണമെന്ന ആഗ്രഹം വ്യക്തമാക്കിയത്. സിദ്ധുവിന്റെയും അമരീന്ദര്‍ സിംഗിന്റെയും ശക്തമായ പിന്തുണ അവര്‍ക്കുണ്ട്. സംസ്ഥാന സമിതി കൗറിന്റെ പേര്‍ രാഹുലിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇവരുടെ വിജയം ഉറപ്പിച്ച് പറയാനാവുമെന്ന് സിദ്ധു പറയുന്നു. എന്നാല്‍ സിദ്ധുവിന് അനാവശ്യമായി പ്രാധാന്യം നല്‍കുന്നുവെന്നാണ് മനീഷ് തിവാരിയുടെ ആരോപണം.

മനീഷ് തിവാരി എത്തുന്നു

മനീഷ് തിവാരി എത്തുന്നു

ചണ്ഡീഗഡ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് കത്തയച്ചിരിക്കുകയാണ് മനീഷ് തിവാരി. തന്നെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. അതേസമയം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ മനീഷ് തിവാരിയെ ഒഴിവാക്കാനാവാത്ത അവസ്ഥയിലാണ് ചണ്ഡീഗഡ് കമ്മിറ്റി. നിലവില്‍ ലുധിയാനയില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം. എന്തിനാണ് ചണ്ഡീഗഡില്‍ നിന്ന് മത്സരിക്കുന്നതെന്ന് വ്യക്തമല്ല. തിവാരി ചണ്ഡീഗഡില്‍ നിന്ന് വിജയിക്കാനുള്ള സാധ്യത ഇല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ അറിയിച്ചിരിക്കുകയാണ്.

രാഹുലിന് തലവേദന

രാഹുലിന് തലവേദന

സ്ഥാനാര്‍ത്ഥികള്‍ വര്‍ധിക്കുന്നത് രാഹുലിന് തലവേദനയാണ്. മനീഷ് തിവാരി രാഹുലിന്റെ അടുപ്പക്കാരനാണ്. എന്നാല്‍ സിദ്ധുവും അങ്ങനെ തന്നെയാണ്. ഇതിന് പുറമേ മുന്‍ റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സലും ഇതേ മണ്ഡലത്തില്‍ മത്സരിക്കണമെന്നാണ് ആഗ്രഹം. താന്‍ മത്സരിക്കുന്നില്ലെങ്കില്‍ പവന്‍കുമാര്‍ ബന്‍സലിന് ചണ്ഡീഗഡ് സീറ്റ് നല്‍കണമെന്നും തിവാരി ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ധുവിനെയും പഞ്ചാബ് ലോബിയെയും തളയ്ക്കാന്‍ വേണ്ടിയാണ് ഇരുവരും ഇപ്പോഴത്തെ നീക്കം നടത്തുന്നത്.

രാഹുല്‍ ഗാന്ധിയുടെ പുതിയ ടീമിലേക്ക് 6 ജനറല്‍ സെക്രട്ടറിമാര്‍..... 4 പേര്‍ പുതുമുഖങ്ങള്‍!!രാഹുല്‍ ഗാന്ധിയുടെ പുതിയ ടീമിലേക്ക് 6 ജനറല്‍ സെക്രട്ടറിമാര്‍..... 4 പേര്‍ പുതുമുഖങ്ങള്‍!!

English summary
war continues on chandigarh seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X