കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കുന്നത് വൈകും, പ്രശ്‌നങ്ങള്‍ ഇങ്ങനെ, സാവന്തിന് ഉറപ്പില്ല

Google Oneindia Malayalam News

പനാജി: ഗോവയില്‍ മുഖ്യമന്ത്രിയായി ആര് വരും. ഇപ്പോഴും സസ്‌പെന്‍സായി തുടരുന്ന കാര്യമാണത്. പ്രമോദ് സാവന്തിന് മുഖ്യമന്ത്രി സ്ഥാനം ഇപ്പോഴും ഉറപ്പില്ല. ഇനിയും നീളുമെന്ന സൂചനയാണ് ലഭിക്കുന്നത്. കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്. നിലവില്‍ ഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രം പിന്നിലാണ് ബിജെപി. പക്ഷേ സഖ്യകക്ഷികള്‍ ഇപ്പോഴും സാവന്തിന്റെ കാര്യത്തില്‍ സമ്മതം അറിയിച്ചിട്ടില്ല. നിലവില്‍ കാവല്‍ മുഖ്യമന്ത്രിയാണ് സാവന്ത്. അദ്ദേഹത്തെ തന്നെ മുഖ്യമന്ത്രിയായി നിയമിക്കണമെന്ന് കേന്ദ്ര നേതൃത്വത്തിനുണ്ട്. മനോഹര്‍ പരീക്കറിന്റെ അസാന്നിധ്യത്തിലും മികച്ച വിജയം ബിജെപിക്ക് നേടിക്കൊടുക്കാന്‍ സാവന്തിന് സാധിച്ചിരുന്നു.

പിസി ജോര്‍ജ് യുഎസ്സിലെത്തി പാക്കേജ് കൈമാറി, താമസം ദിലീപിന്റെ സുഹൃത്തിന്റെ വീട്ടില്‍: സംവിധായകന്‍പിസി ജോര്‍ജ് യുഎസ്സിലെത്തി പാക്കേജ് കൈമാറി, താമസം ദിലീപിന്റെ സുഹൃത്തിന്റെ വീട്ടില്‍: സംവിധായകന്‍

1

അതേസമയം സാവന്ത് ഇപ്പോഴും ആത്മവിശ്വാസത്തിലാണ്. തനിക്ക് തന്നെ മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ചില തടസ്സങ്ങളുണ്ടെന്ന് കേന്ദ്ര നേതൃത്വം തന്നെ പറയുന്നു. മൂന്ന് സുപ്രധാന കാര്യങ്ങളാണ് മുഖ്യമന്ത്രിയെ നിയമിക്കുന്നത് വൈകിക്കുന്നത്. ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നത് കൊണ്ടാണ് ഗോവയില്‍ പ്രശ്‌നങ്ങളുണ്ടാവുന്നത്. വിജയ മാര്‍ജിന്‍ മികച്ചതാണെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിനായി ഇതുവരെയില്ലാത്ത തരത്തിലുള്ള പ്രതിസന്ധിയാണ് ബിജെപി നേരിടുന്നത്. നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഒരേസമയം പ്രഖ്യാപിക്കാനാണ് കേന്ദ്ര നേതൃത്വം ഒരുങ്ങുന്നത്.

ഗോവയില്‍ മുഖ്യമന്ത്രി സ്ഥാനം വൈകുന്നതും അതുകൊണ്ടാണ്. രണ്ട് പേരുകള്‍ തമ്മിലുള്ള ആശയക്കുഴപ്പം ഇപ്പോള്‍ ഗോവയിലുണ്ട്. വാല്‍പോയ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ വിശ്വജിത്ത് റാണ മന്ത്രിസ്ഥാനത്തിനായി ശക്തമായ പോരാട്ടമാണ് നടത്തുന്നത്. സംസ്ഥാനത്തെ മുന്‍ ആരോഗ്യ മന്ത്രിയാണ് റാണ. 2017ലാണ് കോണ്‍ഗ്രസില്‍ നിന്ന് അദ്ദേഹം ബിജെപിയിലെത്തിയത്. കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുന്നതില്‍ വീഴ്ച്ച വരുത്തിയതോടെയാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. റാണയുടെ പേര് മുന്നില്‍ തന്നെയുണ്ടെന്ന് കേന്ദ്ര നേതൃത്വം പറയുന്നു. ഒരുപക്ഷേ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കേന്ദ്ര നേതൃത്വത്തിലെ ഉന്ന നേതാക്കളില്‍ ചിലര്‍ക്ക് വിശ്വജിത്ത് റാണ വരുന്നതിനോടാണ് താല്‍പര്യം. അദ്ദേഹത്തിനെ ഇവര്‍ പിന്തുണയ്ക്കുന്നുണ്ട്. റാണയും സാവന്തും തമ്മിലുള്ള മത്സരമാണ് പ്രഖ്യാപനത്തെ വൈകിക്കുന്ന രണ്ടാമത്തെ കാരണം. റാണയെ തഴഞ്ഞാല്‍ സംസ്ഥാനത്ത് വിഭാഗീയത വര്‍ധിക്കുമെന്ന് കേന്ദ്ര നേതൃത്വത്തിന് ഉറപ്പാണ്. നരേന്ദ്ര തോമറും എല്‍ മുരുഗനും കേന്ദ്ര നിരീക്ഷകരായി സംസ്ഥാനത്ത് ഉടനെത്തും. വൈകാതെ തന്നെ ഇവര്‍ തീരുമാനമെടുക്കും. സാവന്ത് ഗ്രൂപ്പ് പക്ഷേ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. അതേസമയം മൂന്നാമത്തെ കാരണം ജ്യോതിഷമാണ്. മാര്‍ച്ച് പത്തിനും പതിനേഴിനും ഇടയില്‍ ശുഭമുഹൂര്‍ത്തങ്ങല്‍ ഇല്ലാത്തത് കൊണ്ടാണ് സത്യപ്രതിജ്ഞ നടത്താതിരിക്കുന്നത്. അതിന് ശേഷം സത്യപ്രതിജ്ഞയുണ്ടാവും.

ഗോവയില്‍ പ്രതിപക്ഷമായി പുതുനിര, കോണ്‍ഗ്രസ് ഇനിയില്ല, വരുന്നത് തീവ്ര കക്ഷിയായ ആര്‍ജി, ബിജെപി ഭയക്കണംഗോവയില്‍ പ്രതിപക്ഷമായി പുതുനിര, കോണ്‍ഗ്രസ് ഇനിയില്ല, വരുന്നത് തീവ്ര കക്ഷിയായ ആര്‍ജി, ബിജെപി ഭയക്കണം

English summary
war for cm post in goa intensifies, 3 reason delaying the announcement of central leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X