യോഗി ആദിത്യനാഥ് യഥാർഥ ഹിന്ദുവാണോ! യുപി മുഖ്യന്റെ വായടപ്പിച്ച് സിദ്ധരാമയ്യ...

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  യോഗി ആദിത്യനാഥ് ശെരിക്കും ഹിന്ദു തന്നെ ആണോ ?? | Oneindia Malayalam

  ബെംഗളൂരു: കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യാനാഥ് തമ്മിലുള്ള വാക്വാദങ്ങൾ തുടരുന്നു. കർണാടകയിൽ  ഗോവധ നിരോധനം നടത്തി നിങ്ങൾ യാഥാർഥ ഹിന്ദുക്കളാണെന്നു തെളിക്കാൻ വെല്ലുവിളിച്ച യോഗി ആദിത്യനാഥിന് മറുപടിയുമായി സിദ്ധരാമയ്യ രംഗത്ത്. ''ഞാൻ പശുവിനെ വളർത്തിയിട്ടുണ്ട്, പുല്ല് തീറ്റിച്ചിട്ടുണ്ടെന്നും അതിന്റെ ചാണകം വാരിയിട്ടുണ്ടെന്നും മുഖ്യമന്ത്രി  പറഞ്ഞു. കൂടാതെ ഇതൊക്കെ യോഗി ചെയ്തിട്ടുണ്ടേയെന്നും സിദ്ധരാമയ്യ ചോദിക്കുന്നു''.

  ഇതെന്താ വെള്ളരിക്കാ ​പട്ടണമോ..? രചനയെ പിന്തുണച്ച് ബിജെപി എംപി, കേസിൽ സുപ്രീംകോടതി ഇടപെടണം

  ബിജെപി സർക്കാർ ജനങ്ങളുടെ ഭക്ഷണത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കുകയാണ്. ഹിന്ദുക്കളിൽ തന്നെ ധാരാളം പേർ ബീഫ് കഴിക്കുന്നുണ്ട്. ജനങ്ങളോട് ബീഫ് കഴിക്കരുതെന്ന് പറയാൻ അവർ ആരാണെന്നും സിദ്ധരാമയ്യ ചോദിച്ചു. കൂടാതെ തനിക്ക് താൽപര്യമില്ലാത്തതുകൊണ്ടാണ് ബീഫ് കഴിക്കാത്തതെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.

  മലപ്പുറത്ത് ബസ് കാത്തുനിന്ന വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; മൂന്നു കുട്ടികൾ മരിച്ചു

  ബിജെപി നിരോധിച്ചത് കോൺഗ്രസ് നിരോധനം നീക്കി

  ബിജെപി നിരോധിച്ചത് കോൺഗ്രസ് നിരോധനം നീക്കി

  ബംഗളൂരുലിൽ നടന്ന ബിജെപി റാലിക്കിടെയായിരുന്നു സിദ്ധരാമയ്യക്കെതിരെ യോഗി ആഞ്ഞടിച്ചത്. കർണാടകയിൽ ബിജെപി സർക്കാർ ഭരിച്ചിരുന്ന കാലത്ത് ഗോവധം നിരോധിച്ചിരുന്നു. എന്നാൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയപ്പോൾ നിരോധനം പിൻവലിച്ചുവെന്നും യോഗി പറഞ്ഞു. സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് താനൊരു ഹിന്ദുവാണെന്നു പറഞ്ഞിരുന്നു. യഥാർഥ ഹിന്ദുവാണെങ്കിൽ ഗോവധം നിരോധിച്ച് കാണിക്കാനും യോഗി വെല്ലുവിളിച്ചിരുന്നു.

  പരിഹസിച്ച് കർണ്ണാടക സർക്കാർ

  പരിഹസിച്ച് കർണ്ണാടക സർക്കാർ

  അതേസമയം സിദ്ധരാമയ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മറ്റു മന്ത്രിമാരും രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് ഗോവധനിരോധനം മാത്രമായി ഒതുക്കേണ്ട. എല്ലാ ജീവികളേയും വധിക്കുന്നത് നിരോധിച്ചാൽ ഗോക്കളെ മാത്രം വധിക്കുന്നത് നിരോധിച്ച് കർണാടക സർക്കാരിന് നിയമം പാസാക്കേണ്ട സാഹചര്യം ഉണ്ടാവില്ലെന്നും ആഭ്യന്തരമന്ത്രി പരിഹസിച്ചു.

  മുഖ്യന്മാരുടെ പ്രശ്നം ബീഫ്

  മുഖ്യന്മാരുടെ പ്രശ്നം ബീഫ്

  നേരത്തേയും ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് യോഗി രംഗത്തെത്തിയിരുന്നു. കർണാടകയിൽ ബീഫ് നിരോധനനത്തിന് അനുമതി നൽകാത്ത സിദ്ധരാമയ്യയുടെ നയമാണ് യോഗിയെ ചൊടിപ്പിച്ചത്. കൂടാതെ ബീഫ് ഉപയോഗത്തെ പിന്തുണയ്ക്കുന്ന സിദ്ധരാമയ്യയുടെ നിലപാടുകള്‍ക്ക് പുറമേ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിച്ച നീക്കത്തെയും അന്ന് യോഗി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഡിസംബറിൽ ഹുബ്ബളിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു യോഗിയുടെ പ്രസ്താവന.

  ഹിന്ദുത്വം ജീവിത രീതിമാത്രം

  ഹിന്ദുത്വം ജീവിത രീതിമാത്രം

  ഹിന്ദുത്വം ഒരു ഒരു മതവുമായോ വിശ്വാസവുമായോ ബന്ധപ്പെട്ടു കിടക്കുന്നതല്ലെന്നു ഇത് ഒരു ജീവിത രീതിയാമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഹിന്ദുത്വം ഒരിക്കലും ബീഫ് കഴിക്കുന്നത് പിന്തുണക്കില്ല. അതേസമയംവ ഹിന്ദുത്വത്തെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രിയ്ക്ക് ബീഫ് കഴിക്കുന്നത് അംഗീകരിക്കാനുള്ള അവകാശമുണ്ടോയെന്നും യോഗി ചോദിക്കുന്നു. കര്‍ണാടകയില്‍ ബിജെപി അധികാരത്തിലിരുന്നപ്പോള്‍ ഗോവധത്തിനെതിരെ ബില്ല് കൊണ്ടുവന്നിരുന്നു. എന്നാല്‍ അത് പാസാക്കാന്‍ കോണ്‍ഗ്രസ് അനുവദിച്ചില്ല. കോണ്‍ഗ്രസ് ജനങ്ങളെ മതത്തിന്റേയും പേരില്‍ വിഭജിക്കുകയാണെന്നും കോണ്‍ഗ്രസിന്റെ അഴിമതിയും ഭിന്നിപ്പ് രാഷ്ട്രീയവും രാജ്യത്തിന് ബാധ്യതയാവുമെന്നും യോഗി ചൂണ്ടിക്കാണിക്കുന്നു.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Mounting an offensive against Uttar Pradesh Chief Minister Yogi Adityanath for daring him to ban cow-slaughter, Karnataka CM Siddaramaiah tersely asked: "I have reared cows, grazed them and even cleaned the dung. Has Yogi Adityanath done all these?"

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്