കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം ചെയ്ത ലോറിയില്‍ നിന്നു വലിച്ചെറിഞ്ഞു

Google Oneindia Malayalam News

വാറങ്കല്‍: ദില്ലി കൂട്ടമാനഭംഗകേസിനെ അനുസ്മരിപ്പിക്കുന്ന ഒരു സംഭവം ആന്ധ്രയിലെ വാറങ്കലില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്തു. ഡ്രൈവറും ക്ലീനറും ബധിരയായ യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തതിനുശേഷം ഓടുന്ന ലോറിയില്‍ നിന്നും പുറത്തേക്കെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഹൈദരാബാദില്‍ വീട്ടുവേലക്കാരിയായി ജോലി ചെയ്യുന്ന 30കാരിയാണ് ക്രൂരമായ പീഡനത്തിന് വിധേയയായത്. രാമയാംപേട്ടില്‍ നിന്നും ഹൈദരാബാദിലേക്ക് ലോറിയിലാണ് യുവതി യാത്രതിരിച്ചത്. വാറങ്കല്‍ ഭാഗത്തുവെച്ചാണ് യുവതിയെ പുറത്തേക്കെറിഞ്ഞത്.

warangal

യുവതിയെ പുറത്തേക്ക് വീണതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ ലോറി പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് ഡ്രൈവറെയും ക്ലീനറെയും പോലിസ് പിടികൂടിയിട്ടുണ്ട്. ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ ഹൈദരാബാദിലേക്ക് ലിഫ്റ്റ് ഓഫര്‍ ചെയ്തു വിളിയ്ക്കുകയായിരുന്നു. നിര്‍ഭയ ആക്ട് പ്രകാരമാണ് കുറ്റവാളികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

English summary
In a barbaric incident reminiscent of Nirbhaya case in Delhi, a lorry driver and a cleaner raped a dumb woman and pushed her from the running vehicle.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X