ഊഞ്ഞാലാടിയും വളയിട്ടും ഇന്ത്യ-ചൈന ഭായി ഭായി...ചിത്രങ്ങള്‍
അഹമ്മദാബാദ്: ചരിത്രത്തിലാദ്യമായി ഒരു ചൈനീസ് പ്രസിഡന്റ് ഇന്ത്യ നല്‍കിയ ആഘോഷപൂര്‍ണമായ സ്വീകരണത്തിനാണ് കഴിഞ്ഞ ദിവസം ഗുജറാത്ത് സാക്ഷ്യം വഹിച്ചത്. സൗഹൃദത്തിന്റെ ആഘോഷമാക്കി മാറ്റി നരേന്ദ്ര മോദിയും കൂട്ടരും ചൈനീസ് പ്രസിഡന്റിന്റെ വരവിനെ...
സബര്‍മതി തീരത്ത് ഒരു അവധിക്കാല യാത്രയെ ഓര്‍മിപ്പിക്കുന്ന തരത്തിലായിരുന്നു മോദിയും ഷി ജിന്‍പിങും സൗഹൃദം പങ്കുവച്ചത്. ഒരുമിച്ച് ഊഞ്ഞാലാടിയും കഥപറയും, കലാരൂപങ്ങള്‍ ആസ്വദിച്ചും സമയം കൊല്ലുക മാത്രമല്ല അവര്‍ ചെയ്തത്. ശതകോടികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ധാരണയായി.

ഈ വളകള്‍ കിലുങ്ങുമോ
ചൈനീസ് പ്രസിഡന്റിന്റെ ഭാര്യ പെങ് ലിയുവാന് നരേന്ദ്ര മോദി ഗുജറാത്തി വളകള്‍ സമ്മാനിച്ചപ്പോള്‍...

എങ്ങനെയുണ്ട്
മോദി സമ്മാനിച്ച വളകളണിഞ്ഞ് ചൈനീസ് പ്രഥമ വനിത. സബര്‍മതി തീരത്ത് വച്ചാണ് മോദി വളകള്‍ സമ്മാനിച്ചത്.

ചരിത്ര ഡിന്നര്‍
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും ഭാര്യ പെങ് ലിയുവാനും നരേന്ദ്ര മോദിക്കൊപ്പം സബര്‍മതി നദീ തീരത്തൊരുക്കിയ വിരുന്ന് സത്കാരത്തില്‍.

ഞങ്ങളെത്തി
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ദില്ലി വിമാനത്താവളത്തില്‍.

നല്ല കുട
സബര്‍മതി നദീതീരത്ത് ചൈനീസ് പ്രസിഡന്റിനായി ഒരുക്കിയത് ഊഷ്മള വരവേല്‍പായിരുന്നു. കലാപരിപടികളും ഒരുക്കിയിരുന്നു.

കുടചൂടണോ
പരമ്പരാഗത ചൈനീസ് കുടയാണിത്. എങ്ങനെയുണ്ടെന്ന് നോക്കട്ടെ...

ഊഞ്ഞാലാടാം ഭായി ഭായി
നരേന്ദ്ര മോദിയും ഷി ചിന്‍പിങും സബര്‍മതി തീരത്ത് ഊഞ്ഞാലാടുന്നു.

ഇതെങ്ങനെയുണ്ട്
ഷി ജിന്‍പിങും ഭാര്യ പെങ് ലിയുവാനും ഒരുമിച്ച് ഊഞ്ഞാലാടുന്നു.

ഇവന്‍ പുലിയാണ് കെട്ടാ... ഒരു സിംഹം
സബര്‍മതി തീരത്തെ സിംഹ പ്രതിമയെ പറ്റി മോദി വിശദീകരിക്കുന്നു.

കലാപാരിപാടി
ചൈനീസ് പ്രസിഡന്റിനായി ഒരുക്കിയ കലാപരിപാടികള്‍ വീക്ഷിക്കുന്നു.

ഒറ്റക്കൊന്ന് ഊഞ്ഞാലാടാം
ചൈനീസ് പ്‌സിഡന്റി ഭാര്യ പെങ് ലിയുവാന്‍ ഊഞ്ഞാലാടുന്നു. ഷി ജിന്‍പിങും നരേന്ദ്ര മോദിയും സമീപം.

ഗാന്ധി ആശ്രമത്തില്‍
ഷി ജിന്‍പിങും നരേന്ദ്ര മോദിയും സബര്‍മതിയിലെ ഗാന്ധി ആശ്രമത്തില്‍.

രണ്ട് രാഷ്ട്രത്തലവന്‍മാര്‍
ലോകത്ത് എവിടെയെങ്കിലും ഇങ്ങനെ ഒരു കാഴ്ച കാണാന്‍ കഴിയുമോ... രണ്ട് രാഷ്ട്രത്തലവന്‍മാര്‍ വെറും നിലത്ത് ഇങ്ങനെ ഇരിക്കുന്നത്. ഗാന്ധിആശ്രമത്തില്‍ നിന്നുള്ള കാഴ്ച.

ദണ്ഡിയാത്രയുടെ സ്മരണക്ക്
ഗാന്ധിജിയുടെ ദണ്ഡിയാത്രയുടെ ചിത്രം ഷി ജിന്‍പിങിന് നരേന്ദ്ര മോദി സമ്മാനിക്കുന്നു.

ഒരു സെല്‍ഫി എടുത്താലോ..
ചൈനീസ് സംഘത്തിലെ ഉദ്യോഗസ്ഥ നരേന്ദ്ര മോദിക്കൊപ്പം സെല്‍ഫിയെടുക്കുന്നു.

ഇനി ഒപ്പിട്ടേക്കാം അല്ലേ...
ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണ കരാറുകള്‍ ഒപ്പിട്ടതിന് ശേഷം മോദിയും ജിന്‍പിങും ഹസ്തദാനം നടത്തുന്നു.












Click it and Unblock the Notifications