കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി നിയമം: സോഷ്യല്‍ മീഡിയയെ കരുതിയിരിക്കൂ... വ്യാജ വാര്‍ത്തയില്‍ സൈന്യത്തിന്റെ നിര്‍ദേശം

Google Oneindia Malayalam News

ദില്ലി: പൗരത്വഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭത്തില്‍ പൗരന്മാര്‍ക്ക് നിര്‍ദേശവുമായി ഇന്ത്യന്‍ ആര്‍മി. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വരുന്ന വ്യാജ വാര്‍ത്തകളോട് കരുതിയിരിക്കണമെന്നാണ് സൈന്യം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നത്. ചില വ്യക്തികള്‍ ഇത് സംബന്ധിച്ച് വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും കരുതിയിരിക്കണമെന്നുമാണ് സൈന്യം ചൂണ്ടിക്കാണിക്കുന്നത്.

 പൗരത്വ ഭേദഗതി നിയമം: ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് വിദേശരാജ്യങ്ങളുടെ താക്കീത്.. പൗരത്വ ഭേദഗതി നിയമം: ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് വിദേശരാജ്യങ്ങളുടെ താക്കീത്..

പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്വദേശികളായ ജനങ്ങളുടെ സ്വത്വത്തിനും ജീവിതത്തിനും മേല്‍ ഭീഷണി ഉയര്‍ന്നിട്ടുണ്ട്. അയര്‍രാജ്യങ്ങളായ ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍
എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയില്‍ കുടിയേറിയ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പൗരത്വ നിയമത്തിലെ ഭേദഗതി. പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭം ശക്തിപ്പെട്ടതോടെ അസമിലെ ഗുവാഹത്തി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രാദേശിക ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.

army-157630

പിന്നീട് ഇത് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെയുല്ള സമയത്ത് ഇളവ് പ്രഖ്യാപിച്ചിരുന്നു. വ്യാഴ്ഴ്ചത്തെ പോലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തതോടെ പ്രതിഷേധത്തിന്റെ സ്വഭാവം മാറുകയായിരുന്നു. ഇതോടെ എട്ട് കോളം സൈന്യത്തെയും അസം റൈഫിള്‍സ് ഉദ്യോഗസ്ഥരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ബുധനാഴ്ചത്തെ പ്രതിഷേധം അക്രമാസക്തമായതോടെയാണ് നീക്കം.

ബോങ്ഗായിഗോണ്‍, മോറിഗോണ്‍ എന്നിവിടങ്ങളില്‍ ഓരോ കോളം സൈന്യത്തെയും ഗുവാഹത്തിയില്‍ നാല് കോളം സൈന്യത്തെയുമാണ് വിന്യസിച്ചിട്ടുള്ളത്. രണ്ട് കോളം സൈന്യത്തെ സോണിറ്റ്പൂരിലും വിന്യസിച്ചിട്ടുണ്ടെന്നും ഡിഫന്‍സ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ ലഫ്. കേണല്‍ പി കോങ്സായി അറിയിച്ചു. 70 ഉദ്യോഗസ്ഥരുള്‍പ്പെടുന്നതാണ് ഒരു കോളം സൈന്യവും.

English summary
Warning on fake news on social media: Army advisory on Northeast unrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X