ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലവെട്ടണം!!! പുലിവാല് പിടിച്ച് യോഗ ഗുരു

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലവെട്ടണമെന്ന ബാബാ രാംദേവിന്റെ വിവാദ പ്രസംഗത്തിനെതിരെ ഹരിയാന ഹൈക്കോടതിയുടെ വാറണ്ട്. കോടതി സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് രാംദേവിനെതിരെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരീഷ് ഗോയല്‍ വാറണ്ടയച്ചിരിക്കുന്നത്. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ബാബ രാം ദേവിനെതിരെ ചുമര്‍ത്തിരിക്കുന്നത്.

bava ramdev

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് യോഗ ഗുരു വിവാദ പ്രസംഗം നടത്തിയത്.തന്‍ രാജ്യത്തെ നിയമ വ്യവസ്ഥയെ മാനിക്കുന്നുണ്ടെന്നും ഇല്ലായിരുന്നെങ്കില്‍ ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലയറുക്കുമായിരുന്നുവെന്ന് പ്രസംഗത്തിനിടയില്‍ ബാബരാംദേവ് പറയുകയുണ്ടായി.

രാമദേവിന്റെ വിവാദ പ്രസംഗത്തിനെതിരെ ഹരിയാന മന്ത്രിയും കോണ്‍ഗ്രസു നേതാവുമായ സുഭാഷ് ബത്രയാണ് കോടതിയെ സമീപിച്ചത്.പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറാകാത്തതിനെ തുടര്‍ന്നാണത്രേ ബത്ര കോടതിയെ സമീപിച്ചത്.

English summary
A court here on Friday issued a bailable warrant against Baba Ramdev in a case filed against him for remarks made against those who refused to say 'Bharat Mata ki Jai'.
Please Wait while comments are loading...