ഇറാഖിലേയ്ക്ക് പോകാനായി ഇന്ത്യന്‍ യുദ്ധകപ്പലുകള്‍
ദില്ലി: ആഭ്യന്തര യുദ്ധം രൂക്ഷമായ ഇറാഖില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിയ്ക്കുന്നതിന് നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ സജ്ജമായിരിയ്ക്കുകയാണ്. ഇതിന് പുറമെ എയര്‍ ഇന്ത്യയ്ക്കും നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. ഇറാഖിലെ ഇന്ത്യക്കാരെ നാട്ടിലെത്തിയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേമുണ്ടായാല്‍ യുദ്ധകപ്പലുകളും എയര്‍ ഇന്ത്യ വിമാനവും ഇറാഖിലേയ്ക്ക് എത്തും.
രണ്ട് ഐഎന്‍എസ് യുദ്ധക്കപ്പലുകളാണ് ഇറാഖിലേയ്ക്ക് പോകാന്‍ സജ്ജമായിരിയ്ക്കുന്നത്. നിര്‍ദ്ദേശം ലഭിച്ചല്‍ കപ്പലുകള്‍ ഉടന്‍ തന്നെ ഇറാഖ് തീരത്തേയ്ക്ക് പോകും. എയര്‍ ഇന്ത്യ യോഗം വിളിച്ച് ചേര്‍ത്ത ശേഷമാണ് ഇറാഖിലേയ്ക്ക് പോകേണ്ട സാഹചര്യമുണ്ടായാല്‍ അതിന് തയ്യാറായിരിയ്ക്കണമെന്നാണ് എയര്‍ ഇന്ത്യയ്ക്ക് ലഭിച്ച നിര്‍ദ്ദേശം.

ഇറാഖിലെ ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കാന്‍ പറ്റുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് വിദേശ കാര്യമന്ത്രാലയം വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു. പതിനായിരത്തോളം ഇന്ത്യക്കാരാണ് ഇറാഖിലുള്ളത്.ഇവരില്‍ അധികം പേരും സുരക്ഷിത സ്ഥാനങ്ങളിലാണ് ഉള്ളത്. എന്നാല്‍ തിക്രീത് ഉള്‍പ്പടെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ഒട്ടേറെ ഇന്ത്യക്കാര്‍ അകപ്പെട്ടിട്ടുണ്ട്. 39 ഇന്ത്യക്കാര്‍ സുന്നി തീവ്രവാദികളുടെ പിടിയിലാണ്.












Click it and Unblock the Notifications