കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഐഎയെ ഭയം; ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിയ്ക്കാന്‍ ഐസിസ് നിര്‍ദ്ദേശം

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി മരവിപ്പിയ്ക്കാന്‍ സിറിയന്‍ ആസ്ഥാനത്ത് നിന്ന് ഐസിസിന്റെ നിര്‍ദ്ദേശം. ആഗോള ഭീകര സംഘടനയായ ഐസിസ് ഇന്ത്യന്‍ യുവാക്കളെ ലക്ഷ്യമിട്ട് നടത്തുന്ന ഓണ്‍ലൈന്‍ ക്യാംപയിനുകള്‍ ഉള്‍പ്പടെ താത്ക്കാലികമായി നിര്‍ത്തി വയ്ക്കാനാണ് നിര്‍ദ്ദേശം.

ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നടത്തുന്ന ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഒട്ടേറെ ഐസിസ് അനുകൂലികള്‍ പിടിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഐസിസ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നത് .

ISIS

ഇന്ത്യന്‍ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതും സോഷ്യല്‍ മീഡിയയിലൂടെയും ഇന്റര്‍നെറ്റിലൂടെയും ഇന്ത്യയിലെ അനുഭാവികള്‍ തന്നെ ബന്ധപ്പെടുന്നതും താത്ക്കാലികമായി നിര്‍ത്തണമെന്ന് ഐസിസ് റിക്രൂട്ടര്‍ ഷാഫി അര്‍മാര്‍ എന്ന യൂസുഫ് അല്‍ ഹിന്ദി ആവശ്യപ്പെട്ടിട്ടുണ്ട് . എന്‍ഐഎ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിലൂടെയാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത് .

ഇന്ത്യയിലെ അനുഭാവികളുമായി സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നുമുള്ള ഐസിസ് ഭീകരര്‍ ബന്ധം പുലര്‍ത്തുന്നതിനും കഴിഞ്ഞ രണ്ട് മാസമായി കുറവ് സംഭവിച്ചിട്ടുണ്ട് . എന്നാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം ഐസിസ് പൂര്‍ണമായും നിര്‍ത്തിയെന്ന് കരുതനാവില്ലെന്നും സുരക്ഷ ഏജന്‍സികള്‍ വ്യക്തമാക്കുന്നു .

English summary
Wary of NIA crackdown, ISIS big fish ask Indian scouts to ‘lie low’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X